64MP ക്യാമറ, 5000mAh ബാറ്ററിയുള്ള Lava Blaze Duo 5G ലോഞ്ച് ചെയ്തു, വിലയും ഫീച്ചറുകളും

Updated on 17-Dec-2024
HIGHLIGHTS

ഒരു കിടിലോസ്കി 5G ഫോണാണ് ലാവ അവതരിപ്പിച്ചിരിക്കുന്നത്

ഡ്യുവൽ ഡിസ്‌പ്ലേകളുള്ള ബ്ലേസ് സീരീസിലെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണാണിത്

ലാവ ബ്ലേസ് ഡ്യുവോ 5000mAh ബാറ്ററിയുള്ള ഫോണാണ്

Lava Blaze Duo 5G ഇന്ത്യയിൽ പുറത്തിറങ്ങി. ഒരു കിടിലോസ്കി 5G ഫോണാണ് ലാവ അവതരിപ്പിച്ചിരിക്കുന്നത്. 20000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് പുതിയ Lava 5G മികച്ച ഓപ്ഷനായിരിക്കും.

ഡ്യുവൽ ഡിസ്‌പ്ലേകളുള്ള ബ്ലേസ് സീരീസിലെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണാണിത്. ഫോണിനുള്ളത് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ്. ലാവ ബ്ലേസ് ഡ്യുവോ 5000mAh ബാറ്ററിയുള്ള ഫോണാണ്. ഇതിന്റെ കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം.

Lava Blaze Duo 5G: സ്പെസിഫിക്കേഷൻ

ഈ ലാവ സ്മാർട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ നിങ്ങൾക്ക് 1,080×2,400 പിക്‌സൽ റെസല്യൂഷൻ ലഭിക്കും. ഫോണിന്റെ സ്ക്രീൻ 3D വളഞ്ഞ അമോലെഡ് ഡിസ്പ്ലേയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഡ്യുവൽ ഡിസ്പ്ലേയിലെ സെക്കൻഡറി ഡിസ്പ്ലേ 1.58-ഇഞ്ച് വലിപ്പമുള്ളതാണ്. ഇത് 228×460 പിക്‌സൽ റെസല്യൂഷനിലുള്ള AMOLED സ്‌ക്രീനാണ്.

Lava Blaze Duo 5G

6nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 പ്രോസസറാണ് സ്മാർട്ഫോണിലുള്ളത്. ഇത് 8GB വരെ LPDDR5 റാമുമായി ജോടിയാക്കിയിരിക്കുന്നു. ഫോണിൽ നിങ്ങൾക്ക് 128GB UFS 3.1 സ്റ്റോറേജ് ലഭിക്കുന്നു. എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വലുതാക്കാവുന്ന ഡിസ്പ്ലേയല്ല ഇതിലുള്ളത്.

Sony സെൻസറുള്ള 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ ഇതിലുണ്ട്. 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. മുൻവശത്ത്, 16 മെഗ്‌പിക്‌സൽ സെൽഫി ക്യാമറ വരുന്നു.

5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, GPS എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇത് യുഎസ്ബി ടൈപ്പ്-C പോർട്ടിലൂടെ ചാർജ് ചെയ്യാം. ഫോണിൽ ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, ഇ-കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് ഡ്യുവൽ സിമ്മിനെ സപ്പോർട്ട് ചെയ്യുന്നു.

പുതിയ Lava 5G: ഓഫർ

ലാവ ബ്ലേസ് ഡ്യുവോ 5G രണ്ട് വേറിട്ട കളർ ഓപ്ഷനുകളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സെലസ്റ്റിയൽ ബ്ലൂ, ആർട്ടിക് വൈറ്റ് നിറങ്ങളിൽ ഇവ ലഭിക്കും. അതുപോലെ ഫോണിന് രണ്ട് റാം വേരിയന്റുകളാണുള്ളത്.

6GB + 128GB മോഡലിന് 16,999 രൂപയാണ് വില. 8GB + 128GB മോഡലിന് 17,999 രൂപയുമാകും. ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നത് ഡിസംബർ 20-നാണ്. ആകർഷകമായ ലോഞ്ച് ഓഫറും നിങ്ങൾക്ക് ആദ്യ വിൽപ്പനയിൽ നേടാം. 20 മുതൽ 22 വരെ വാങ്ങുന്നവർക്ക് HDFC ബാങ്ക് കാർഡിലൂടെ 2000 രൂപ കിഴിവ് ലഭിക്കും. Amazon സൈറ്റ് വഴി പർച്ചേസ് നടത്താം.

Also Read: 108MP ക്യാമറ POCO 5G 11999 രൂപയ്ക്ക്! 8000 രൂപയാണ് ഡിസ്കൗണ്ട്, Super Value Days ഓഫർ വിട്ടുകളയണ്ട

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :