പൊളി സാനം! 6200mAh ബാറ്ററി, Triple ക്യാമറയുമായി Redmi Note 14 Pro ഇന്ത്യയിലെത്തി

Updated on 09-Dec-2024
HIGHLIGHTS

Redmi Note 14 Pro, Pro Plus ഇന്ത്യയിലെത്തി

സ്നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസറാണ് പ്രോ പ്ലസ്സിലുള്ളത്

24,999 രൂപ മുതലാണ് റെഡ്മി നോട്ട് 14 പ്രോയുടെ വില ആരംഭിക്കുന്നത്

അങ്ങനെ മിഡ് റേഞ്ച് ബജറ്റുകാർ കാത്തിരുന്ന Redmi Note 14 Pro, Pro Plus എത്തിപ്പോയി. 25000 രൂപ ബജറ്റിൽ ഫോൺ നോക്കുന്നവർക്ക് ഇനി ലിസ്റ്റിൽ മുഖ്യമായും ചേർക്കാവുന്ന സ്മാർട്ഫോൺ. അതിഗംഭീരമായ ബാറ്ററി, പ്രോസസർ, ക്യാമറ ഫീച്ചറുകളുമായാണ് പ്രോ ഫോണുകൾ വിപണിയിലെത്തിയത്.

Redmi Note 14 Series ഫോണുകളിൽ മൂന്ന് മോഡലുകളാണുള്ളത്. ഇവയിൽ പ്രോ സീരീസുകൾ ഇനി വിപണി ഭരിക്കുമെന്നത് ഉറപ്പാണ്. അത്രയും മികച്ച ഫീച്ചറുകൾ ഈ സ്മാർട്ഫോണുകളിലുണ്ട്.

Redmi Note 14 Pro: സ്പെസിഫിക്കേഷൻ

റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ ഫോണുകളുടെ ഡിസ്പ്ലേ, ഒഎസ് എന്നിവ സമാനമാണ്. എന്നാൽ ക്യാമറയിലും പ്രോസസറിലും ബാറ്ററി കപ്പാസിറ്റിയിലും പ്രോയും പ്രോ പ്ലസ്സും വ്യത്യാസപ്പെടുന്നു.

6200mAh ബാറ്ററി, Triple ക്യാമറയുമായി Redmi Note 14 Pro

ഇതിൽ റെഡ്മി നോട്ട് 14 പ്രോയ്ക്ക് 6.67 ഇഞ്ച് 120Hz വളഞ്ഞ OLED ഡിസ്‌പ്ലേയാണുള്ളത്. 3000നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും, 1920Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിങ്ങും ഇതിലുണ്ടാകും. 12-ബിറ്റ് കളർ ഡെപ്‌തും ഫോണിലുണ്ട്. നോട്ട് 14 പ്രോയിൽ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനാണുള്ളത്.

ഇവയിൽ പ്രോ ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 7300 അൾട്രാ SOC ആണുള്ളത്. 13780mm² ഗ്രാഫൈറ്റ് ഷീറ്റും 8GB റാമും ഈ റെഡ്മി സ്മാർട്ഫോണിലുണ്ട്. ഫോണിന്റെ ക്യാമറയിലേക്ക് വന്നാൽ 50MP സോണി LYT-600 സെൻസറുണ്ട്. 8MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും ഇതിലുണ്ട്.

ഹൈപ്പർ ഒഎസിനൊപ്പം ആൻഡ്രോയിഡ് 14 ഒഎസ്സിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. രണ്ട് മോഡലുകളും 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും നൽകുന്നു. AI സ്മാർട്ട് ക്ലിപ്പ്, AI ക്ലിയർ ക്യാപ്‌ചർ, AI ഇമേജ് എക്സ്പാൻഷൻ, AI ഇറേസ് പ്രോ, AI കട്ടൗട്ട് എന്നീ ഫീച്ചറുകളുണ്ട്.

പ്രോയിലെ സ്റ്റാൻഡേർഡ് മോഡലിന്റെ ബാറ്ററി 5500mAh ആണ്. ഇതിൽ സോളിഡ് ഇലക്‌ട്രോലൈറ്റ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഇനി റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിലേക്ക് പോകാം. ഡിസ്പ്ലേ പ്രോയുടെ അതേ ക്വാളിറ്റിയിൽ വരുന്നു. സോഫ്റ്റ് വെയറും ഹൈപ്പർ ഒഎസ്സുള്ള ആൻഡ്രോയിഡ് 14 ആണ്.

Redmi Note 14 Pro Plus: സ്പെസിഫിക്കേഷൻ

റെഡ്മി നോട്ട് 14 പ്രോ+ ഫോണിലുള്ളത് സ്നാപ്ഡ്രാഗൺ 7s Gen 3 SoC പ്രോസസറാണ്. ഇത് 5000mm² VC കൂളിങ്ങിൽ പ്രവർത്തിക്കും. 50MP മെയിൻ ക്യാമറയിൽ ലൈറ്റ് ഫ്യൂഷൻ 800 സെൻസർ നൽകിയിരിക്കുന്നു. ഇതിൽ 8MP അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഫോണിൽ 50MP 2.5x ടെലിഫോട്ടോ ക്യാമറയുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനാണ് ഇതിലുള്ളത്.

പ്രോ മോഡലിൽ സപ്പോർട്ട് ചെയ്യുന്ന AI ഇമേജ് എക്സ്പാൻഷൻ, AI ഇറേസ് പ്രോ എല്ലാം ഇതിലുമുണ്ട്. പോരാഞ്ഞിട്ട് മറ്റ് ചില എഐ ഫീച്ചറുകളെയും നോട്ട് പ്രോ പ്ലസ് സപ്പോർട്ട് ചെയ്യുന്നു. AI സബ്‌ടൈറ്റിലുകൾ, AI ലൈവ് ഇന്റർപ്രെറ്റർ, AI ട്രാൻസ്ലേഷൻ എന്നിവയെല്ലാം ലഭിക്കുന്നതാണ്.

റെഡ്മി തങ്ങളുടെ പ്ലസ് മോഡലിൽ വച്ചിട്ടുള്ളത് 90W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണ്. 814Wh/L ഊർജ്ജ സാന്ദ്രതയുള്ള ബിൽറ്റ്-ഇൻ 6200mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

Also Read: 30,000 രൂപയ്ക്ക് Samsung Galaxy S23 സ്പെഷ്യൽ ഫോൺ കിട്ടും, Offer സൂപ്പറാണ്! കണ്ണും പൂട്ടി വാങ്ങിക്കോ…

നോട്ട് 14 പ്രോ, പ്രോ പ്ലസ് വില

റെഡ്മി നോട്ട് 14 പ്രോ രണ്ട് സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്.

8GB + 128GB: 24,999 രൂപ
8GB + 256GB: 26,999 രൂപ

റെഡ്മി നോട്ട് 14 പ്രോ+ മൂന്ന് സ്റ്റോറേജുകളിൽ ലഭ്യമാണ്.

8GB + 128GB: 30,999 രൂപ
8GB + 256GB: 32,999 രൂപ
12GB + 512GB: 35,999 രൂപ

പ്രോയും പ്രോ പ്ലസ്സും മൂന്ന് കളറുകളിൽ വാങ്ങാനാകും. സ്‌പെക്ടർ ബ്ലൂ, ടൈറ്റൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ നിറങ്ങളിലാണ് ഫോണുകൾ പുറത്തിറക്കിയത്. ഇതിൽ ഫാന്റം പർപ്പിൾ കളർ വേരിയന്റിന് ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. ഫ്ലിപ്കാർട്ട്, ഷവോമി റീട്ടെയിൽ സ്റ്റോറുകളിലൂടെ ഫോൺ ലഭ്യമാകും. mi.com എന്ന ഷവോമിയുടെ ഓൺലൈൻ സ്റ്റോറിലും ലഭിക്കുന്നതാണ്. ഡിസംബർ 13 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു.

Flipkart Minutes വഴിയും ഫോൺ ബുക്ക് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ കൈയിലെത്തും. ഷവോമിയും ഫ്ലിപ്കാർട്ടിന്റെ ഇൻസ്റ്റന്റ് കൊമേഴ്സ് വിഭാഗത്തിലുള്ള ഫ്ലിപ്കാർട്ട് മിനിറ്റ്സുമായി പങ്കാളിത്തം തുടങ്ങി. ഇതിലൂടെ മിനിറ്റുകൾക്കുള്ളിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് കൈയിലെത്തും. ഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ വളരെ വേഗത്തിൽ ഡെലിവറി ആയി കിട്ടും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :