6000mAh, ട്രിപ്പിൾ ക്യാമറ Samsung Galaxy M35 15000 രൂപയ്ക്ക് താഴെ വാങ്ങാം

6000mAh, ട്രിപ്പിൾ ക്യാമറ Samsung Galaxy M35 15000 രൂപയ്ക്ക് താഴെ വാങ്ങാം
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും ഡിമാൻഡുള്ള മോഡലുകളാണ് M സീരീസിലുള്ളത്.

സാംസങ് ഗാലക്സി M35 15,000 രൂപയ്ക്കും താഴെ വാങ്ങാനുള്ള സുവർണാവസരമാണിത്

ഇപ്പോഴിതാ 6GB+128GB വേരിയന്റിന് വമ്പിച്ച കിഴിവ് നേടാം

ഏറ്റവും മികച്ച മിഡ് റേഞ്ച് ഫോണുകളിലൊന്നാണ് Samsung Galaxy M35 5G. ഇപ്പോഴിതാ ഈ കിടിലൻ 5G ഫോൺ നിങ്ങൾക്ക് വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. സാംസങ് ഗാലക്സി M35 15,000 രൂപയ്ക്കും താഴെ വാങ്ങാനുള്ള സുവർണാവസരമാണിത്.

Galaxy M35 5G: ഓഫർ

Samsung 24,999 രൂപയ്ക്കായിരുന്നു ഈ സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചിരുന്നത്. സാംസങ്ങിന്റെ ഏറ്റവും ഡിമാൻഡുള്ള മോഡലുകളാണ് M സീരീസിലുള്ളത്. ഈ വർഷം ജൂലൈയിലാണ് കമ്പനി M35 അവതരിപ്പിച്ചത്.

ഇപ്പോഴിതാ 6GB+128GB വേരിയന്റിന് വമ്പിച്ച കിഴിവ് നേടാം. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ബേസിക് മോഡലിനാണ് ഓഫർ. ഇതുവരെ ഈ സ്മാർട്ഫോൺ 19,999 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇപ്പോൾ വെറും 14,999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും. ഒറ്റയടിക്ക് ആമസോൺ ഫോണിനായി വമ്പൻ ഡിസ്കൌണ്ടാണ് അനുവദിച്ചിട്ടുള്ളത്.

6000mah triple camera samsung galaxy m35
Galaxy M35 5G

ഇതിന് നിലവിൽ ബാങ്ക് ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാലും 13,800 രൂപയുടെ എക്സ്ചേഞ്ച് കിഴിവ് സ്വന്തമാക്കാം. അതുപോലെ 952.90 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും നേടാം. Buy From Here

Samsung Galaxy M35: സ്പെസിഫിക്കേഷൻ

6.62 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്ക്കുള്ള ബ്രൈറ്റ്നെസ് 1000 നിറ്റ്‌സ് ആണ്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനും ഈ സ്മാർട്ഫോണിലുണ്ട്.

5nm ആർക്കിടെക്ചറിൽ നിർമിച്ച Samsung Exynos 1380 പ്രോസസറാണ് ഫോണിലുള്ളത്. ഇതിന് 8GB റാമും 256GB സ്റ്റോറേജും വരെയുള്ള കോൺഫിഗറേഷനുകളുണ്ട്.

Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer

ഫോട്ടോഗ്രാഫിയ്ക്ക് സാംസങ് നൽകിയിരിക്കുന്നത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ്. 50MP പ്രൈമറി സെൻസറിന് OIS സപ്പോർട്ട് ലഭിക്കുന്നു. 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും, 2MP ഡെപ്ത് സെൻസറുമുണ്ട്. മുൻവശത്തായി ഫോണിൽ 13 മെഗാപിക്സലിന്റെ ക്യാമറയും നൽകിയിട്ടുണ്ട്.

6,000 mAh ബാറ്ററിയാണ് സാംസങ് ഗാലക്സി M35 ഫോണിലുള്ളത്. 25W വയർഡ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. വാങ്ങുമ്പോൾ ചാർജിംഗ് അഡാപ്റ്റർ ഒപ്പം ലഭിക്കുന്നില്ല. ഈ സ്മാർട്ഫോൺ സാംസങ് വാലറ്റ് ആപ്പ് വഴി TAP AND PAY ഫീച്ചർ പിന്തുണയ്ക്കുന്നു. നേരിട്ട് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താനുള്ള നൂതന സംവിധാനമാണിത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo