പെർഫോമൻസിലും ഫോട്ടോഗ്രാഫിയിലും മികവുറ്റ, ബജറ്റ് ലിസ്റ്റിലുള്ള iQoo Phone ഏതാണെന്നോ? ഇന്ന് സാംസങ്, വൺപ്ലസ് ബ്രാൻഡുകളെ പോലെ ഐക്യൂവും ജനപ്രിയമായി കഴിഞ്ഞു. ലോ ബജറ്റിലും മികച്ച ഫോണുകൾ ഐക്യൂ അവതരിപ്പിക്കുന്നു.
ഇത്തരത്തിൽ ഏറ്റവും മികച്ച iQoo 5G ഫോണിനെ കുറിച്ച് അറിയാം. 12,000 രൂപ റേഞ്ചിൽ വരുന്ന iQOO Z9x 5G-യെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Snapdragon 6 Gen 1 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ ക്യാമറയും, 6,000mAh ബാറ്ററിയുമുള്ള 5G ഫോണാണിത്. ഫോണിന്റെ പ്രധാന ഫീച്ചറുകളും എന്തുകൊണ്ട് ഇത് മികച്ച ബജറ്റ് ഫോണായെന്നും നോക്കാം.
മികച്ച പ്രോസസർ, ഭേദപ്പെട്ട ക്യാമറ, കൂറ്റൻ ബാറ്ററി എന്നിവ എടുത്തുപറയേണ്ടവയാണ്. ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോൺ ബജറ്റ് സെഗ്മെന്റിലാണ് വരുന്നത്.
സ്ക്രീൻ പ്രൊട്ടക്ഷനും ഫോൺ കവർ കേസും മികച്ചതാണ്. ഇതിൽ ഐക്യൂ ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഉപയോഗിച്ചിരിക്കുന്നു. ഏറ്റവും പുതിയ OS ആണ് ഐക്യൂ Z9x-ലുള്ളത്. എന്നിട്ടും ഐക്യൂ 2 ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ഓഫർ ചെയ്യുന്നു. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഐക്യൂ Z9x ഉറപ്പു നൽകുന്നുണ്ട്.
ജിയോ 5G, എയർടെൽ 5G എന്നിവ ലഭ്യമാക്കാനുള്ള കണക്റ്റിവിറ്റി ഫീച്ചറുണ്ട്. ഏഴ് 5G ബാൻഡുകളെയാണ് ഫോൺ സപ്പോർട്ട് ചെയ്യുന്നത്.
6.72 ഇഞ്ച് IPS LCD ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിൽ 2408×1080 പിക്‌സൽ ഫുൾ HD+ റെസല്യൂഷൻ സ്ക്രീനുണ്ട്. ഫോണിന് 120Hz റിഫ്രഷ് റേറ്റും 1000 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസർ ഐക്യൂ Z9x-ലുണ്ട്. ഇത് അഡ്രിനോ 710 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4 ആണ് ഫോൺ പ്രവർത്തിക്കുന്നത്.
ഇരട്ട പിൻ ക്യാമറയാണ് ഈ ബജറ്റ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 50MP-യാണ്. ഇതിന് f/1.8 അപ്പേർച്ചറുണ്ട്. 2MP ഡെപ്ത് സെൻസറും 8MP സെൽഫി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്.
6,000mAh ആണ് ബാറ്ററി. 44W ഫാസ്റ്റ് ചാർജിങ്ങിനെ ഐക്യൂ 5G ഫോൺ സപ്പോർട്ട് ചെയ്യുന്നു. USB-C വഴിയുള്ള ചാർജിങ്ങാണ് ഇതിൽ നൽകിയിട്ടുള്ളത്. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്ഷനുകൾ ലഭിക്കും. ബ്ലൂടൂത്ത് 5.1, GPS, OTG കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.
Read More: Redmi New Smart TV: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ വാങ്ങാം പുതിയ Xiaomi 32 ഇഞ്ച് ടിവി
സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിലാണ് സ്മാർട്ഫോൺ വിപണിയിലുള്ളത്. ഇതിന് 3 വ്യത്യസ്ത സ്റ്റോറേജുകൾ വരുന്നു. 4GB+128GB, 6GB+128GB, 8GB+128GB എന്നിവയാണ് സ്റ്റോറേജ് ഓപ്ഷനുകൾ.
4GB റാം, 128GB ഐക്യൂ ഫോൺ 12,999 രൂപ. ആമസോൺ ലിങ്ക്
6GB റാം, 128GB ഫോണിന്റെ വില 14,499 രൂപ. ആമസോണിലെ വില
8GB റാം, 128GB ഐക്യൂ ഫോണിന് 15,999 രൂപ. ആമസോൺ ലിങ്ക്
ആമസോൺ പർച്ചേസിൽ ബാങ്ക് ഓഫറുകളും ലഭിക്കുന്നു. ഐക്യൂ വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാം.