Realme 14x 5G എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 15,000 രൂപ സെഗ്മെന്റിലേക്കാണ് New Realme 5G ഫോൺ എത്തുന്നത്. ഫോൺ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യയിൽ പുറത്തിറങ്ങും. ലോഞ്ചിന് ഉടൻ തന്നെ ഫോണിന്റെ വിൽപ്പനയും ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെയുമായിരിക്കും വിൽപ്പന. ഫോണിന്റെ ലോഞ്ചിന് മുന്നേ നിരവധി പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയതാണ്.
ബാറ്ററിയും സ്പീഡ് ചാർജിങ്ങിലുമാണ് റിയൽമി 14എക്സ് വിപണി പിടിക്കാൻ സാധ്യത. അതുപോലെ ഇതിന്റെ ആകർഷകമായ നിറങ്ങളും ഡിസൈനും ബജറ്റ് കസ്റ്റമേഴ്സിന് ഇഷ്ടപ്പെടും. 93 മിനിറ്റിൽ ഫോൺ ഫുൾ ചാർജാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
6.67-ഇഞ്ച് IPS LCD ഡിസ്പ്ലേയായിരിക്കും ഈ ബജറ്റ് ഫോണിലുണ്ടാകുക. 120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണായിരിക്കും ഇത്. ഫോണിൽ ഉൾപ്പെടുത്തുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസ്സർ ആണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് 8 ജിബി വരെ റാമും 256GB വരെ സ്റ്റോറേജുമുണ്ടായിരിക്കും. മൂന്ന് വേരിയന്റുകളായിരിക്കും റിയൽമി 5G ഫോണിന് നൽകുന്നതെന്നും സൂചനകളുണ്ട്.
50MP പ്രൈമറി സെൻസറിനൊപ്പം ഇതിന് 8MP ഫ്രണ്ട് ക്യാമറയുമുണ്ടാകും. റിയൽമി 14x 5G-യിൽ 6000mAh ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് സൂചന. അതുപോലെ ഇത് 45W വയർഡ് ചാർജിങ്ങിനെയും പിന്തുണയ്ക്കും.
Also Read: 200MP Camera Phones: Best ഫോട്ടോഗ്രാഫി! Redmi, Samsung, Realme ബ്രാൻഡുകളിൽ നിന്നും…
ഈ വിലയിൽ വരുന്ന ഫോണുകളിൽ ഇല്ലാത്ത മറ്റൊരു പ്രത്യേകതയും ഫോണിനുണ്ട്. IP69 റേറ്റിങ്ങിലാണ് റിയൽമി 14എക്സ് വരുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഷോക്ക് പ്രതിരോധത്തിനായി ഫോണിന് സൈനിക-ഗ്രേഡ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
ഫോണിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഡിസൈൻ അതിശയിപ്പിക്കുന്നതാണ്. ഗോൾഡ്, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് കളറുകളായിരിക്കും ഫോണിനുണ്ടാകുക.
പിൻവശത്ത് ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് ട്രിപ്പിൾ ക്യാമറ. ഇത് ലംബമായി ക്രമീകരിക്കുമെന്നാണ് സൂചന. ഈ 5ജി സ്മാർട്ഫോൺ ഒരു ഫ്ലാറ്റ്-ഫ്രെയിം ഡിസൈനിലായിരിക്കും പുറത്തിറക്കുന്നത്.
ഫോണിന്റെ കൃത്യമായ വിലയെ കുറിച്ച് ലോഞ്ചിന് ശേഷമാണ് അറിയാനാകുക. ഫീച്ചറുകളിലും വ്യത്യാസമുണ്ടാകുമോ എന്ന് 12 മണിയ്ക്ക് ശേഷം അറിയാം.