ഇതാ ഏറ്റവും പുതിയ ഐടെൽ ഫോണായ Itel P55T പുറത്തിറങ്ങി. യുണിസോക്ക് ടി606 SoCയിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ് ഇപ്പോൾ പുറത്തിറങ്ങിയത്. 6,000mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിനുള്ളത്. ഫെബ്രുവരി 28നാണ് ഐടെൽ P55T ലോഞ്ച് ചെയ്തത്.
18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. iPhoneലുള്ള ഡൈനാമിക് ബാർ ഫീച്ചറുകൾ ഈ സ്മാർട്ഫോണിലും ലഭിക്കും. എന്നാൽ ഫോണിന്റെ വില അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും.
വെറും 8,199 രൂപ മാത്രമാണ് ഐടെൽ P55T-യ്ക്ക് വിലയാകുന്നത്. ഇത്രയും വിലക്കുറവായത് കൊണ്ട് പെർഫോമൻസ് മോശമായിരിക്കും എന്ന ആശങ്ക വേണ്ട. ഫോണിന്റെ ഫീച്ചറുകൾ ചുവടെ വിശദീകരിക്കുന്നു.
6.56-ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഐടെൽ P55T ഫോണിലുള്ളത്. 720 x 1,640 പിക്‌സൽ റെസല്യൂഷനും ഈ ഐടെൽ ഫോണിന്റെ സ്ക്രീനിനുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. ലോകത്തിലെ ആദ്യ ആൻഡ്രോയിഡ് 14 ഗോ എഡിഷനുള്ള സ്മാർട്ഫോൺ ഇതാണെന്നും പറയപ്പെടുന്നു.
90Hz റിഫ്രെഷ് റേറ്റാണ് ഈ ഐടെൽ ഫോണിലുള്ളത്. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. 6,000mAh ബാറ്ററിയാണ് ഐടെൽ P55Tയിൽ ഉള്ളത്. ഇത് ഡ്യുവൽ സിം ഫീച്ചറുള്ള സ്മാർട്ഫോണാണ്. ഒക്ടാ-കോർ Unisoc T606 SoCൽ ഇത് പ്രവർത്തിക്കുന്നു.
128GB ഓൺബോർഡ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്ന ഫോണാണിത്. ഇതിന് ഒരു ഫേസ് അൺലോക്ക് ഫീച്ചറും ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കൂടാതെ കണക്റ്റിവിറ്റിയ്ക്കായി Wi-Fi 802.11 ac/a/b/g/n, ബ്ലൂടൂത്ത്, GPS എന്നിവ ഉപയോഗിക്കാം. ഇത് 4G, OTG, USB ടൈപ്പ്-C ചാർജിങ് എന്നിവയെ പിന്തുണയ്ക്കുന്ന ഫോണാണ്. ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ് എന്നിവ ഉൾപ്പെടുന്ന സെൻസറുകളും ഐടെൽ P55Tയിലുണ്ട്.
50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഐടെലിലുള്ളത്. ഇത് ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണ്. സെൽഫി ആവശ്യങ്ങൾക്കായി 8 മെഗാപിക്സൽ ഫ്രെണ്ട് ഫേസിങ് ക്യാമറയുണ്ട്.
READ MORE: WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS
ഈ ഫ്രെണ്ട് ക്യാമറയ്ക്ക് ഫ്രെണ്ട് ഫ്ലാഷ് ഫീച്ചറും ലഭിക്കുന്നതാണ്. 155 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ഇതിനുണ്ടാകും. 45 ദിവസം വരെ സ്റ്റാൻഡ്ബൈ സമയം ലഭിക്കുമെന്നും ഐടെൽ അവകാശപ്പെടുന്നു.
4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ് ഐടെൽ P55T. ഇതിനിപ്പോൾ 8,199 രൂപയാണ് വിലയാകുന്നത്. ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ഗോൾഡ് കളറുകളിൽ ഫോൺ ലഭിക്കും. നിലവിൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നൽകുന്നു, Click here.