digit zero1 awards

Itel P55T Launched: 6000mAh ബാറ്ററി, ആൻഡ്രോയിഡ് 14 ഗോ എഡിഷൻ! 8000 രൂപ വില| TECH NEWS

Itel P55T Launched: 6000mAh ബാറ്ററി, ആൻഡ്രോയിഡ് 14 ഗോ എഡിഷൻ! 8000 രൂപ വില| TECH NEWS
HIGHLIGHTS

പുതിയ ഐടെൽ ഫോണായ Itel P55T പുറത്തിറങ്ങി

6,000mAh ബാറ്ററിയാണ് itel P55T-യിലുള്ളത്

18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്

ഇതാ ഏറ്റവും പുതിയ ഐടെൽ ഫോണായ Itel P55T പുറത്തിറങ്ങി. യുണിസോക്ക് ടി606 SoCയിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ് ഇപ്പോൾ പുറത്തിറങ്ങിയത്. 6,000mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിനുള്ളത്. ഫെബ്രുവരി 28നാണ് ഐടെൽ P55T ലോഞ്ച് ചെയ്തത്.

Itel P55T

18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. iPhoneലുള്ള ഡൈനാമിക് ബാർ ഫീച്ചറുകൾ ഈ സ്മാർട്ഫോണിലും ലഭിക്കും. എന്നാൽ ഫോണിന്റെ വില അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും.

വെറും 8,199 രൂപ മാത്രമാണ് ഐടെൽ P55T-യ്ക്ക് വിലയാകുന്നത്. ഇത്രയും വിലക്കുറവായത് കൊണ്ട് പെർഫോമൻസ് മോശമായിരിക്കും എന്ന ആശങ്ക വേണ്ട. ഫോണിന്റെ ഫീച്ചറുകൾ ചുവടെ വിശദീകരിക്കുന്നു.

6000mah battery android 14 go edition itel p55t launched in india
Itel P55T പുറത്തിറങ്ങി

Itel P55T ഫീച്ചറുകൾ

6.56-ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഐടെൽ P55T ഫോണിലുള്ളത്. 720 x 1,640 പിക്‌സൽ റെസല്യൂഷനും ഈ ഐടെൽ ഫോണിന്റെ സ്ക്രീനിനുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു. ലോകത്തിലെ ആദ്യ ആൻഡ്രോയിഡ് 14 ഗോ എഡിഷനുള്ള സ്മാർട്ഫോൺ ഇതാണെന്നും പറയപ്പെടുന്നു.

90Hz റിഫ്രെഷ് റേറ്റാണ് ഈ ഐടെൽ ഫോണിലുള്ളത്. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. 6,000mAh ബാറ്ററിയാണ് ഐടെൽ P55Tയിൽ ഉള്ളത്. ഇത് ഡ്യുവൽ സിം ഫീച്ചറുള്ള സ്മാർട്ഫോണാണ്. ഒക്ടാ-കോർ Unisoc T606 SoCൽ ഇത് പ്രവർത്തിക്കുന്നു.

128GB ഓൺബോർഡ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്ന ഫോണാണിത്. ഇതിന് ഒരു ഫേസ് അൺലോക്ക് ഫീച്ചറും ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കൂടാതെ കണക്റ്റിവിറ്റിയ്ക്കായി Wi-Fi 802.11 ac/a/b/g/n, ബ്ലൂടൂത്ത്, GPS എന്നിവ ഉപയോഗിക്കാം. ഇത് 4G, OTG, USB ടൈപ്പ്-C ചാർജിങ് എന്നിവയെ പിന്തുണയ്ക്കുന്ന ഫോണാണ്. ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ് എന്നിവ ഉൾപ്പെടുന്ന സെൻസറുകളും ഐടെൽ P55Tയിലുണ്ട്.

50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഐടെലിലുള്ളത്. ഇത് ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണ്. സെൽഫി ആവശ്യങ്ങൾക്കായി 8 മെഗാപിക്സൽ ഫ്രെണ്ട് ഫേസിങ് ക്യാമറയുണ്ട്.

READ MORE: WOW! ഇനി തൊടേണ്ട, ഒന്ന് നോക്കിയാൽ മതി! AI eye-tracking ഫോണുമായി Honor| TECH NEWS

ഈ ഫ്രെണ്ട് ക്യാമറയ്ക്ക് ഫ്രെണ്ട് ഫ്ലാഷ് ഫീച്ചറും ലഭിക്കുന്നതാണ്. 155 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് ഇതിനുണ്ടാകും. 45 ദിവസം വരെ സ്റ്റാൻഡ്ബൈ സമയം ലഭിക്കുമെന്നും ഐടെൽ അവകാശപ്പെടുന്നു.

Itel P55T വിലയും ലഭ്യതയും

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ് ഐടെൽ P55T. ഇതിനിപ്പോൾ 8,199 രൂപയാണ് വിലയാകുന്നത്. ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ഗോൾഡ് കളറുകളിൽ ഫോൺ ലഭിക്കും. നിലവിൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാനുള്ള ലിങ്ക് ഇവിടെ നൽകുന്നു, Click here.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo