Samsung Galaxy F15 5G: 6000mAh ബാറ്ററി, 50MP ക്യാമറ! New Galaxy 5G ഫോൺ 15000 രൂപയ്ക്കും താഴെ

Samsung Galaxy F15 5G: 6000mAh ബാറ്ററി, 50MP ക്യാമറ! New Galaxy 5G ഫോൺ 15000 രൂപയ്ക്കും താഴെ
HIGHLIGHTS

Samsung Galaxy F15 5G ആണ് ലോഞ്ചിന് ഒരുങ്ങുന്നത്

15,000 രൂപയിലോ അതിന് താഴെയോ ആയിരിക്കും ഫോണിന്റെ വില

6,000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണിത്

Samsung ആരാധകർക്ക് ഇന്ന് സുപ്രധാന ദിവസമാണ്. കൊറിയൻ സ്മാർട്ഫോൺ നിർമാതാക്കളുടെ ഒട്ടനവധി ബജറ്റ് ഫോണുകൾ വന്നിട്ടുണ്ട്. ഫെബ്രുവരി 4ന് പുതിയതായി ബജറ്റ് ലിസ്റ്റിൽ 5G സ്മാർട്ഫോൺ വരുന്നു. Samsung Galaxy F15 5G ആണ് ലോഞ്ചിന് ഒരുങ്ങുന്നത്.

Samsung Galaxy F15 5G

ഉച്ചയ്ക്ക് 12 മണിക്കാണ് ഗാലക്സി F15 ലോഞ്ച് നടക്കുന്നത്. 6,000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണിത്. ഇതിന് 15000 രൂപയിലും താഴെയായിരിക്കും വിലയാകുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 പ്രോസസറാണ് ഗാലക്സി എഫ്15 5Gയിലുള്ളതെന്ന് സൂചനയുണ്ട്. 15,000 രൂപയിലോ അതിന് താഴെയോ ആയിരിക്കും ഫോണിന്റെ വില.

Samsung Galaxy F15 5G
Samsung Galaxy F15 5G

Samsung Galaxy F15 5G ഫീച്ചറുകൾ

6.65 ഇഞ്ച് IPS LCD സ്‌ക്രീനുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എഫ്15.sAMOLED ഡിസ്പ്ലേയും ചിലപ്പോൾ ഉൾപ്പെടുത്തിയേക്കും. ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിന് ഏകദേശം 6000mAh ബാറ്ററി ഉണ്ടായിരിക്കും.

50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറാണ് സാംസങ് ഗാലക്സി F15ലുള്ളത്. ഇതിന് 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. ഈ ബജറ്റ് സാംസങ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ഫോണിന് വാട്ടർഡ്രോപ്പ് നോച്ച് ഡിസൈനും HD ക്വാളിറ്റിയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 6100+, എക്‌സിനോസ് 990 തുടങ്ങിയ പ്രോസസറുകളുടെ പേര് പറഞ്ഞു കേൾക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 6100+ SoC ആയിരിക്കും പ്രോസസറെന്നും മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നു.

ഫോണിന് 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളുണ്ടാകും. അതുപോലെ നാല് തലമുറ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും ഫോണിൽ പ്രതീക്ഷിക്കാം.

Samsung Galaxy F15 5G വിലയും സ്റ്റോറേജും

2 സ്റ്റോറേജ് ഓപ്ഷനുകളിലായിരിക്കും ഗാലക്സി f15 വരുന്നത്. ഫോണിന് 4ജിബി റാം, 6ജിബി റാം വേരിയന്റുകളുണ്ടായേക്കാം. 64 ജിബി മുതൽ 128 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്‌ഷനുകളും ഫോണിൽ പ്രതീക്ഷിക്കുന്നു. 4GB+128GB വേരിയന്റിന് ഒരുപക്ഷേ 13,499 രൂപയായിരിക്കും വില. ഗാലക്സി എഫ്15ന്റെ 6GB+128GB വേരിയന്റിനാകട്ടെ 14,999 രൂപയുമായിരിക്കും വില.

READ MORE: How To: പണം ട്രാൻസ്ഫർ ഇനി ഈസി! WhatsApp UPI എങ്ങനെ ഉപയോഗിക്കാം? TECH NEWS

വിലയിലും ഫീച്ചറുകളിലും മാത്രമല്ല ഗാലക്സി F15 ഞെട്ടിക്കാൻ ഒരുങ്ങുന്നത്. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ആഷ് ബ്ലാക്ക്, ഗ്രൂവി വയലറ്റ്, ജാസി ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.

എന്തായാലും ഈ ഫീച്ചറുകൾ എല്ലാമുണ്ടോ എന്ന് ഇന്നത്തെ ലോഞ്ചിന് ശേഷം വ്യക്തമാകും. സാംസങ് ഈ ബജറ്റ് ഫോണിൽ എന്തെല്ലാം സർപ്രൈസുകളാണ് ഒരുക്കിവച്ചിരിക്കുന്നതെന്നും ഇന്നറിയാം. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫോൺ വിൽപ്പന.

സാംസങ് ഗാലക്സിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ജനുവരിയിൽ ലോഞ്ച് ചെയ്തിരുന്നു. സാംസങ് ഗാലക്സി എസ്24 സീരീസായിരുന്നു വിപണിയിൽ എത്തിയത്. ഇതിന്റെ ഫാൻ എഡിഷനും ഈ വർഷം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo