ഇക്കഴിഞ്ഞ മാർച്ചിലാണ് Samsung Galaxy F14 വിപണിയിലെത്തിയത്. ബജറ്റ് വിലയിൽ സ്മാർട്ഫോണുകൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഉചിതമായ ഒരു ഹാൻഡ്സെറ്റാണ് സാംസങ് ഗാലക്സി എഫ്14. രണ്ട് വേരിയന്റുകളിലാണ് ഈ 5G സ്മാർട്ഫോൺ പുറത്തിറങ്ങിയത്. ഇപ്പോഴിതാ 2 സ്മാർട്ഫോണുകൾക്കും ഇന്ത്യയിൽ വില വെട്ടിക്കുറച്ചിരിക്കുന്നു.
ഇപ്പോഴിതാ 1000 രൂപ വിലക്കുറവിൽ ഫോൺ പർച്ചേസ് ചെയ്യാനുള്ള ഓപ്ഷനാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതും ഫോണിന്റെ 4GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിനും 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിനും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. അതായത്, വിപണിയിൽ 6ജിബി സ്റ്റോറേജ് ഫോണിന് 15,990 രൂപയാണ് വില വരുന്നത്. 4GB സ്റ്റോറേജ് ഫോണാകട്ടെ 14,490 രൂപയും വില വരുന്നു.
എന്നാൽ ഓഫറിൽ ചെറിയ സ്റ്റോറേജ് സാംസങ് ഗാലക്സി എഫ്14 ഫോണിന് 13,990 രൂപയും, സാംസങ് ഗാലക്സി എഫ്14 ഫോണിന്റെ 6ജിബി സ്റ്റോറേജിന് 14,990 രൂപയുമാണ് വില വരുന്നത്. പർപ്പിൾ, ഗോട്ട് ഗ്രീൻ, ഒഎംജി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റിൽ നിന്ന് ഓൺലൈനായി ഫോൺ പർച്ചേസ് ചെയ്യാം.
ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ടെങ്കിലും 1000 രൂപയുടെ കിഴിവ് ഇപ്പോൾ സാംസങ് സൈറ്റിൽ മാത്രമാണ് ലഭിക്കുന്നത്.
Also Read: ഇതാണ് ഓഫർ! അൺലിമിറ്റഡ് കോളിങ്ങും 336 ദിവസം വാലിഡിറ്റിയുമുള്ള BSNL പ്ലാൻ
ഈ വിലക്കിഴിവിന് പുറമെ, കമ്പനി മറ്റ് ചില ഓഫറുകളും നൽകുന്നുണ്ട്. അതായത് എസ്ബിഐ ബാങ്ക് കാർഡുള്ളവർ, ഇതുവഴി പേയ്മെന്റ് നടത്തുകയാണെങ്കിൽ 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. സാംസങ് ഷോപ്പ് ആപ്പിൽ ഇതിന് പുറമെ 2,000 രൂപയുടെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
1080×2408 പിക്സൽ റെസല്യൂഷനോട് കൂടിയ ഫോണിന് 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് വരുന്നത്. 90Hz റീഫ്രെഷ് റേറ്റുമായി വരുന്ന ഫോണിന് കൂടുതൽ സുരക്ഷ എന്നോണം കോർണിങ് ഗൊറില്ല ഗ്ലാസ് 5 ലെയർ ഉപയോഗിച്ചിട്ടുണ്ട്. ക്ടാ കോർ എക്‌സിനോസ് 1330 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
4 ജിബിയുടെയും 6 ജിബിയുടെയും ഫോണുകൾക്ക് 128 ജിബി കപ്പാസിറ്റിയുണ്ടെന്നത് മാത്രമല്ല, ആവശ്യമില്ലെങ്കിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുമാകും. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിലുള്ളത്.
50MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. 2MP ഡെപ്ത് ക്യാമറയും, 2MP മാക്രോ സെൻസറും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് ഫ്രെണ്ട് ക്യാമറയായി 13 മെഗാപിക്സലിന്റെ സെൻസറാണുള്ളത്. ഈ ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായി ക്രമീകരിച്ചിരിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിന്റെ ബാറ്ററി 6000 mAh-ന്റേതാണ്.
Read More: അക്ഷയയിൽ പോകണ്ട, വീട്ടിലിരുന്ന് Aadhaar Update ചെയ്യാം Free ആയി! കാലാവധി ഉടൻ അവസാനിക്കും