10 മിനിറ്റ് കൊണ്ട് 60% ബാറ്ററി ചാർജിങ്; iQOO Neo 7 വിപണിയെ ഞെട്ടിക്കുമോ?

Updated on 28-Mar-2023
HIGHLIGHTS

ഐക്യൂവിന്റെ നിയോ 7 സീരീസ് ഫോൺ എത്തിക്കഴിഞ്ഞു

29,999 രൂപയാണ് ഫോണിന്റെ പ്രാരംഭവില

എന്നാൽ ആമസോണിൽ നിങ്ങൾക്ക് ഓഫർ വിലയിൽ ഇത് വാങ്ങാം

ഇതാ ഇന്ത്യൻ വിപണിയിലേക്ക് ഐക്യൂവിന്റെ നിയോ 7 സീരീസ് ഫോൺ എത്തിയിരിക്കുകയാണ്. 30,000 രൂപയാണ് ഫോണിന് വില. മുടക്കുന്ന പൈസയ്ക്കുള്ളത് ഫോണിലുണ്ടോ എന്നായിരിക്കുമല്ലോ വാങ്ങുന്നതിന് മുമ്പ് ആരും തിരയുക. അങ്ങനെയെങ്കിൽ ഫോണിന്റെ Specificationകളും featuresകളും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം.
iQOO Neo 7 ഇന്ത്യയിൽ ഇറങ്ങുന്നത് 4nm MediaTek Dimensity 8200 ചിപ്‌സെറ്റോടെയാണ്. ഇതിന്റെ അടിസ്ഥാന മോഡലിന്റെ വില 29,999 രൂപയാണ്. എങ്കിലും നിങ്ങൾക്ക് ഓഫറുകളോടെ കുറച്ചുകൂടി വിലക്കുറവിൽ ഈ ഫോൺ വാങ്ങാനാകും.

iQOO നിയോ 7- സവിശേഷതകൾ

  1. iQOO Neo 7ന്റെ പ്രധാന സവിശേഷത അതിന്റെ ചിപ്സെറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്പാണ് എന്നത് തന്നെ. 12GB വരെ LPDDR5 റാമും 512GB UFS 3.1 സ്റ്റോറേജും ഇത് പിന്തുണയ്ക്കുന്നു. ഈ ചിപ്‌സെറ്റ് 5G കണക്റ്റിവിറ്റിയ്ക്കും വളരെ അനുയോജ്യമാണ്.
  2. 5000mAh ബാറ്ററിയാണ് ഐക്യൂ നിയോ 7 ഫോണിലുള്ളത്. 10 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 60% ചാർജാകും. കാരണം 120Wന്റെ വയർഡ് ചാർജിങ്ങാണ് ഫോൺ പിന്തുണയ്ക്കുന്നത്.
  3. ഫോണിന്റെ മുൻവശത്തുള്ള 6.78 ഇഞ്ച് അമോലെഡ് പാനലിന്റെ റീഫ്രെഷ് റേറ്റ് 120 ആണ്. ഇത് HDR10+ റേറ്റുചെയ്തതും 1300 nits തെളിച്ചം കാണിക്കുന്നതുമാണ്.
  4. നിങ്ങൾക്ക് അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡർ ലഭിക്കുന്നതാണ്. ഫോണിന്റെ അൺലോക്കിങ് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ Android 13 അടിസ്ഥാനമാക്കിയുള്ള Funtouch OS ആണ് ഇതിലുള്ളത്.
  5. ഇപ്പോൾ പലരും Camera നോക്കിയാണ് ഫോൺ വാങ്ങുന്നത്. iQOO Neo 7 ഫോണിന്റെ മെയിൻ ക്യാമറ 64MPയുടേതാണ്. ഫോണിൽ രണ്ട് 2MP ഓക്സിലറി സെൻസറുകൾ പിൻഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. സെൽഫിക്കായി മുൻവശത്ത് 16MP ഷൂട്ടറും ഉൾക്കൊള്ളുന്നു.

iQOO Neo 7യുടെ ഇന്ത്യയിലെ വിലയും ഓഫറുകളും

iQOO നിയോ 7 ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിൽ വാങ്ങാവുന്നതാണ്.  8GB+128GBയുടെ ഫോണിന് 29,999 രൂപയാണ് വില വരുന്നത്. 12GB+256GBയുടെ ഉയർന്ന വേരിയന്റിന് ഇന്ത്യയിൽ 33,999 രൂപയാണ് വില. 
ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 1 മണി മുതലാണ് iQOO Neo 7 വിൽപ്പന ആരംഭിച്ചത്. ആമസോൺ ഇന്ത്യയിൽ നിന്ന് നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാം.

https://twitter.com/IqooInd/status/1626151901795598336?ref_src=twsrc%5Etfw

HDFC, ICICI, SBI ബാങ്ക് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ ലോഞ്ച് ഓഫറുകളിൽ 1,500 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നതാണ്. 2,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും നോ-കോസ്റ്റ് EMI ഓപ്ഷനും ഇതിൽ ലഭിക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :