Best Gaming Smartphones under 30K: 30000 രൂപയിൽ താഴെ വില വരുന്ന 6 സ്മാർട്ട്ഫോണുകൾ
ഇഷ്ടഗെയിം ആസ്വദിക്കാൻ സാധിക്കുന്ന മൊബൈൽ ആണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക
6 സ്മാർട്ട് ഫോണുകളാണ് ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത്
അതിൽ ഒരു സ്മാര്ട്ട്ഫോൺ ഈ മാസം വിപണിയിലിറങ്ങുന്ന ഒന്നാണ്
സ്മാർട്ട്ഫോൺ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം തന്നെ മെച്ചപ്പെട്ട ഫീച്ചറുകളോടെ തടസമില്ലാതെ ഇഷ്ടഗെയിം ആസ്വദിക്കാൻ സാധിക്കുന്ന മൊബൈൽ ആണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക എന്നതാണ് ഈ അടുത്തകാലത്തായി കണ്ടു വരുന്ന പ്രവണതയായി ഞാൻ മനസിലാക്കുന്നത്. അത്തരം ഉപയോക്താക്കൾക്ക് 30000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.
Redmi K50i
മാന്യമായ നിരക്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റെഡ്മി കെ50 ഐ ഗെയിമിങ് ഫോൺ എന്ന നിലയിലും ഉപയോഗിക്കാം. മീഡിയടെക് ഡിമെൻസിറ്റി 8100 ചിപ്‌സെറ്റ് കരുത്തുറ്റ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. 144Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി കെ50i അവതരിപ്പിക്കുന്നത്. ആമസോണിൽനിന്ന് 20999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. റെഡ്മി നോട്ട് 12 പ്രോ 5ജി: 30000 രൂപയിൽ താഴെ വിലയിൽ ഗെയിമിങ് പ്രേമികൾക്ക് വാങ്ങാവുന്ന മറ്റൊരു ഓപ്ഷനാണ് റെഡ്മി നോട്ട് 12 പ്രോ. മീഡിയടെക് ഡിമെൻസിറ്റി 1080 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തിസ്രോതസ്. 67W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ആമസോണിൽ 22379 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.
Realme 11 Pro
റിയൽമി അടുത്തിടെ പുറത്തിറക്കിയ 11 പ്രോ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് കരുത്തുമായാണ് എത്തിയത്. 5000 എംഎഎച്ച് ബാറ്ററി, 67W വയർഡ് ചാർജിങ് പിന്തുണ, 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകളുമായി എത്തുന്ന റിയൽമി 11 പ്രോ ആമസോണിൽ 25550 രൂപയ്ക്ക് ലഭ്യമാണ്.
Poco X5 Pro
പോക്കോ എക്സ് 5 പ്രോയില്‍ രണ്ട് വേരിയെന്‍റുകളാണ് കമ്പനി പുറത്തിറക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായെത്തുന്ന വേരിയന്‍റിന് വില 24,999 രൂപ.സ്നാപ്ഡ്രാഗന്‍റെ 778 ജി പ്രോസസറാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെഡ്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് Xfinity AMOLED ഡിസ്‌പ്ലേ, 900 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ നല്‍കിയിരിക്കുന്നു. ഹാൻഡ്‌സെറ്റ് 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. Poco X5 Pro 5,000mAh ബാറ്ററിയും 67 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമായി വരുന്നു. 5 വാട്ട് റിവേഴ്സ് ചാർജിംഗും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.
OnePlus 10R
29,999 രൂപ വിലയിൽ എത്തുന്ന വണ്‍പ്ലസ് 10 ആര്‍ ഗെയിമിങ് ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആണ്. ഉയര്‍ന്ന മിഡ് റേഞ്ച് പ്രൊസസറായ Dimensity 8100 ചിപ്സെറ്റ് ആണ് വണ്‍പ്ലസ് 10 ആറിന്റെ കരുത്ത്. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേയുമുണ്ട്. ഗെയിമിങ് അടിസ്ഥാനമാക്കിയ ഫീച്ചറുകൾക്കൊപ്പം ഓക്‌സിജന്‍ ഒഎസ് 13 ലാണ് വണ്‍പ്ലസ് 10 ആര്‍ എത്തുന്നത്. മിഡ് റേഞ്ച് ഗെയിമിംഗ് ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് വൺപ്ലസ് 10 ആർ.
iQOO 9 SE
മുന്‍നിര സ്നാപ്ഡ്രാഗണ്‍ 888 SoC ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂ 9 എസ്ഇ. കൂടാതെ 120Hz അമോലെഡ് ഡിസ്പ്ലേ, മികച്ച ഡിസ്പ്ലേ ചിപ്പ്, 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവ ഐക്യൂ 9 എസ്ഇ വാഗ്ദാനം ചെയ്യുന്നു. 25,990 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിൽ ഏറെ മുന്നിലാണ് ഈ സ്മാർട്ട്ഫോൺ.
Infinix GT 10 Pro
2023 ആഗസ്റ്റിൽ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഒരു ഗെയിമിംഗ് സ്മാർട്ട്ഫോൺ കൂടി ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നു. Infinix GT 10 Pro
എന്ന ഇൻഫിനിക്സിന്റെ ഫോണാണ് ഉടൻ എത്തുന്നത്. Infinix GT 10 Pro, MediaTek Dimensity 1300 പ്രൊസസറിൽ പ്രവർത്തിക്കും. മറുവശത്ത്, ഇൻഫിനിക്‌സ് ജിടി 10 പ്രോ പ്ലസ് മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 8050 പ്രോസസർ ഉണ്ടായിരിക്കും. 6000mAh ബാറ്ററിയാണുള്ളത്. അതായത്, ഒരു ചാർജിൽ ഈ ഫോണുകകളുടെ ചാർജ് വളരെക്കാലം നിലനിൽക്കും. ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്ഫോണിനൊപ്പം "പ്രോ ഗെയിമിംഗ് കിറ്റ്" ലഭിക്കും. ഷോൾഡർ ട്രിഗർ, ഫിംഗർ സ്ലീവ്, കാർബൺ ബോക്സ് തുടങ്ങിയവ ഈ കിറ്റിൽ ഉണ്ടാകും.