Best 5G Phones: മികച്ച 5G ഫോൺ നിങ്ങളുടെ ബജറ്റ് ലിസ്റ്റിൽ പറഞ്ഞു തരട്ടെ! ഫോൺ വാങ്ങാൻ വലിയ തുക വേണമെന്നില്ല. നിങ്ങളുടെ ആവശ്യങ്ങൾ നടക്കാനുള്ള ഒരു സ്മാർട്ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാം. ഇപ്പോൾ വാങ്ങാവുന്ന Best 5G Phones ഏതെന്ന് പറഞ്ഞു തരാം. അതും 10,000 രൂപയ്ക്കും താഴെ വിലയാകുന്ന സ്മാർട്ഫോണുകളാണിവ.
ബജറ്റിന് അനുസരിച്ച് ക്യാമറ പെർഫോമൻസും ഡിസ്പ്ലേ മികവും ഇവയ്ക്കുണ്ട്. 8000 രൂപ മുതൽ വില വരുന്ന 5G Smartphones ആണ് ഇവിടെ ലിസ്റ്റിലുള്ളത്. സാംസങ്, റെഡ്മി, പോകോ ബ്രാൻഡുകളിൽ നിന്ന് നിങ്ങൾക്ക് വിലക്കുറവിൽ 5ജി ഫോണുകൾ ലഭിക്കും.
ഇപ്പോൾ 5ജി ഫോണുകൾക്ക് മുമ്പത്തേക്കാൾ വില കുറവാണ്. ഇന്ത്യയിൽ പല സ്മാർട്ഫോണുകൾ നിർമിക്കാൻ തുടങ്ങിയതും ഒട്ടനവധി ബ്രാൻഡുകൾ വന്നതും ഇതിന് കാരണമായി. ഈ 5G ഫോണുകൾ ശരിക്കും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ഇവ നല്ല റിഫ്രഷ് റേറ്റ് സ്ക്രീനുകളുള്ള ഫോണുകളാണ്. ഹൈടെക് ക്യാമറകൾ ഉപയോഗിച്ച് മികച്ചതും ഷാർപ്പായതുമായ ഫോട്ടോകളും പകർത്താം.
6.6-ഇഞ്ച് HD+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുള്ള ഫോണാണിത്. 90Hz റിഫ്രഷ് റേറ്റും സ്മാർട്ഫോണിനുണ്ട്. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള 5ജി ഫോണാണിത്. ഇതിൽ പെർഫോമൻസിനായി സാംസങ്ങിന്റെ എക്‌സിനോസ് 1330 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഫോൺ 10,000 രൂപയ്ക്ക് താഴെയുള്ളതാണെങ്കിലും ക്യാമറ മോശമാക്കിയിട്ടില്ല. 50എംപിയുടെ പ്രൈമറി സെൻസറുള്ള ഈ ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഒപ്പം 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിൽ 15W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന വലിയ 5000mAh ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. വില: 10,999 രൂപ, ഫ്ലിപ്കാർട്ട് ലിങ്ക്.
48MP Sony AI ക്യാമറയുള്ള ബജറ്റ് സ്മാർട്ഫോണാണിത്. ഇത് ബജറ്റ് ഫോണിലെ വ്യത്യസ്തനായ സ്മാർട്ഫോണാണെന്ന് പറയാം. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പാണ് ഇതിൽ നൽകിയിട്ടുള്ളത്. GPay പോലുള്ള ആപ്പുകൾ വഴി കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താനാകും. കൂടാതെ ട്രാൻസിറ്റ് കാർഡുകൾക്കും ഇത് ഉപയോഗിക്കാം. ഫ്ലാഗ്ഷിപ്പുകൾക്കും ചില മിഡ് റേഞ്ച് ഫോണുകൾക്കും മാത്രമുള്ള ഫീച്ചറാണ് NFC. ഈ ലോ ബജറ്റ് ഫോണിലും എൻഎഫ്സിയുണ്ട്.
48MP പിൻ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. IP54-റേറ്റിങ്ങും 5000mAh ബാറ്ററിയും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വില: 9,499 രൂപ, വാങ്ങാനുള്ള ലിങ്ക്.
ഈ 5G ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 6100+ 5G SoC പ്രൊസസറാണുള്ളത്. ഇത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 50MP AI ഡ്യുവൽ ക്യാമറയാണ് ഇതിനുള്ളത്. സൈഡ് മൗണ്ടഡ് ഫാസ്റ്റ് ഫിംഗർപ്രിന്റ് സ്കാനറും, 5000mAh ബാറ്ററിയും ഇതിലുണ്ട്. വില: 7,999 രൂപ, ആമസോൺ ലിങ്ക്.
വേഗതയേറിയ MediaTek Dimensity 6100+ ഉള്ള സ്മാർട്ഫോണാണിത്. 6.74 ഇഞ്ച് ഡിസ്‌പ്ലേ റെഡ്മി 13സിയ്ക്കുണ്ട്. ഇതിൽ ഫാസ്റ്റ് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫോണാണിത്. 5000 mAh വലിയ ബാറ്ററിയും ഫോണിൽ നൽകിയിരിക്കുന്നു. 50 MP AI ഡ്യുവൽ ക്യാമറയാണ് ഫോട്ടോഗ്രാഫിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. വില: 9,199 രൂപ, വാങ്ങാനുള്ള ലിങ്ക്.
ഗ്ലാസ് ബാക്ക് ഉള്ള ആകർഷകമായ ഡിസൈനിലാണ് 5ജി ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 6020 SoC ആണ് പ്രോസസർ. നിങ്ങൾക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കുന്നു. സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റുണ്ട്. 6.56 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വില: 9,299 രൂപ, ആമസോൺ ലിങ്ക്.
Also Read: Samsung Galaxy S25: ആഹാ, അന്തസ്! എല്ലാ മോഡലിലും Super Fast, പുതിയ സ്നാപ്ഡ്രാഗണോ?
1600 x 720 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്. 6.7 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ പെർഫോമൻസ് തരുന്നത് മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസറാണ്. 48MP സോണി IMX582 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്.
ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡെപ്ത് സെൻസറുമായാണ് ഫോൺ വരുന്നത്. കൂടാതെ ഫോണിൽ 8MP-യുടെ അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 5,000mAh ബാറ്ററിയുമുണ്ട്. വില: 9,999 രൂപ, ഫ്ലിപ്കാർട്ട് ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.