നിങ്ങളുടെ സ്മാർട്ട് ഫോൺ 5G സപ്പോർട്ട് ആണോ എന്ന് നോക്കാം
അതിന്നായി ഇതാ ഇവിടെ കുറച്ചു വഴികൾ ഉണ്ട്
ഇന്ത്യയിൽ ഉടൻ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് .ഈ വർഷം ആദ്യം തന്നെ അതിനുള്ള സൂചനകൾ നമുക്ക് ലഭിച്ചിരുന്നു .ജിയോയാണ് അതിനു തുടക്കമിട്ടത് .അതിനു തൊട്ടു പിന്നാലെ വൊഡാഫോൺ ഐഡിയ ,എയർടെൽ അടക്കമുള്ള കമ്പനികളും അവരുടെ 5ജി സേവനങ്ങൾ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു .
എന്നാൽ 2022 ന്റെ അവസാനത്തിൽ എല്ലാവരും കാത്തിരിക്കുന്നതും അതിനു വേണ്ടി തന്നെയാണ് .4ജി സർവീസുകളെക്കാൾ 10 ഇരട്ടി വേഗത്തിൽ ആണ് 5ജി സർവീസുകൾ ലഭിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .സെപ്റ്റംബർ മാസത്തിൽ ജിയോ ,വൊഡാഫോൺ ഐഡിയ തുടങ്ങിയ മുൻനിര കമ്പനികളുടെ 5ജി സർവീസുകൾ എത്തും എന്നാണ് കരുതുന്നത് .
എന്നാൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാൽ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 778 മുതൽ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതൽ ഉള്ള ഫോണുകളിൽ ആണ് 5ജി സപ്പോർട്ട് ആകുക .
നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ 5ജി നെറ്റ് വർക്ക് സപ്പോർട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ സെറ്റിങ്സിൽ sim and network ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിൽ preferred network type എന്ന ഓപ്‌ഷൻ വഴി നിങ്ങൾക്ക് ഏതൊക്കെ നെറ്റ് വർക്ക് സപ്പോർട്ട് ആകും എന്ന് അറിയുവാൻ സാധിക്കുന്നതാണ് .