വൺപ്ലസ് തങ്ങളുടെ R സീരീസിലും പുതിയ ഫോൺ അവതരിപ്പിച്ചു. OnePlus 12R ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 11Rൽ നിന്നും അപ്ഗ്രേഡഡ് ഫീച്ചറുകളുമായാണ് ഈ ഫോൺ വന്നിരിക്കുന്നത്.
ഇന്ന് ലോഞ്ച് ചെയ്ത വൺപ്ലസ് 12 ഫോണുകൾ ഫ്ലാഗ്ഷിപ്പ് മോഡലുകളാണ്. ഇതിന്റെ വിലയേക്കാൾ പകുതി വിലയാണ് വൺപ്ലസ് 12R-ന് വരുന്നത്. അതായത്, 39,000 രൂപയ്ക്ക് ഫോൺ ലഭ്യമാണ്.
6.78-ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് വൺപ്ലസ് 12Rന് വരുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിന്റെ പ്രോസസർ. ഇതിന് 9140mm² ഡ്യുവൽ ക്രയോ-വേഗത VC കൂളിങ് സിസ്റ്റം വരുന്നു. ഇത് വൺപ്ലസ് 11Rനേക്കാൾ 76% മികച്ച കൂളിങ് സിസ്റ്റമാണ്.
16GB വരെ LPDDR5X റാമും 256GB വരെ UFS 4.0 സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോൺ നൽകുന്നത്. ഇതിന് 9140mm² ഡ്യുവൽ ക്രയോ-വേഗത VC കൂളിംഗ് സിസ്റ്റം ഉണ്ട്, OnePlus 11R-ൽ ഉള്ളതിനേക്കാൾ 76% വലുതാണ്.
5500mAh ബാറ്ററിയാണ് വൺപ്ലസ് 12ന് പവർ നൽകുന്നത്. 26 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ആകും. 100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
50 മെഗാപിക്സലാണ് വൺപ്ലസ് 12Rനുള്ളത്. സോണി IMX890 സെൻസറാണ് മെയിൻ ക്യാമറയിൽ വരുന്നത്. 8എംപി അൾട്രാ വൈഡും 2എംപി മാക്രോ ക്യാമറയും ഇതിലുണ്ട്. f/2.4 അപ്പേർച്ചറുള്ള 16MP ഫ്രെണ്ട് ക്യാമറയാണ് വൺപ്ലസ് 12Rൽ വരുന്നത്.
കളർഒഎസ് 14 ഉപയോഗിച്ച് ആൻഡ്രോയിഡ് 14ൽ ഇത് പ്രവർത്തിക്കുന്നു. ഇതിന് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റാണ് വരുന്നത്. 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിലുണ്ട്.
കൂൾ ബ്ലൂ, അയൺ ഗ്രേ നിറങ്ങളിലാണ് വൺപ്ലസ് 12R വരുന്നത്. 8GB + 128GB മോഡലിന് 39,999 രൂപ വില വരുന്നു. 16GB + 256GB മോഡലിന് 45,999 രൂപയും വിലയാകുന്നു.
READ MORE: സ്റ്റാൻഡേർഡ് Samsung Galaxy S24 ₹80,000, S24 Ultra-യ്ക്ക് വില 1.60 ലക്ഷം വരെ!
വൺപ്ലസ് 12Rന്റെ വിൽപ്പന ഫെബ്രുവരി 6ന് തുടങ്ങും. വൺപ്ലസ് ഓൺലൈൻ സ്റ്റോർ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങാം. Amazon വഴിയും ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം.