Poco 5G: ഡിസംബർ 17-നാണ് Poco C75 5G അവതരിപ്പിച്ചത്. 10,000 രൂപയ്ക്കും താഴെ വിലയാകുന്ന ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്‌ഫോണാണിത്. പോകോ C75 5G ഇന്ത്യയിലെത്തി രണ്ട് ദിവസത്തിനകം വിൽപ്പനയും ആരംഭിക്കുന്നു.
Xiaomi-യുടെ സബ് ബ്രാൻഡായ പോകോ മികച്ച ബാറ്ററിയും 5G ടെക്നോളജിയും സപ്പോർട്ട് ചെയ്യുന്ന ഫോണാണ് പുറത്തിറക്കിയത്. ഇത് ലോ ബജറ്റിലുള്ള 5ജി സ്മാർട്ഫോണാണ്. 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സൌകര്യമാണ് ഫോണിലുള്ളത്. 8000 രൂപയ്ക്കും താഴെയുള്ള ഒരു ഫോണിൽ ആദ്യമായാണ് സ്നാപ്ഡ്രാഗണിന്റെ മികച്ച ചിപ്പ് നൽകിയിരിക്കുന്നത്.
4GB + 64GB വരുന്ന ഒറ്റ സ്റ്റോറേജാണ് ഫോണിനുള്ളത്. ഈ പതിപ്പിന് 7,999 രൂപയാണ് വില. ഇത് ലോഞ്ച് പ്രമാണിച്ച് മാത്രമുള്ള വിലയാണെന്നാണ് പോകോ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാം. പോകോ C75 5G മൂന്ന് കളർ ഓപ്ഷനുകളിലാണുള്ളത്. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ ഇവ വാങ്ങാം. Buy From Here.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റിൽ 6.88 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണിത്.
പ്രോസസർ: Qualcomm Snapdragon 4s Gen 2 SoC ആണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറ: ഫോണിലെ പ്രൈമറി ക്യാമറ 50MP ആണ്. ഇതിന് f/1.8 അപ്പേർച്ചറാണുള്ളത്. ഈ സ്മാർട്ഫോണിൽ ഒരു സെക്കൻഡറി സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്തായി 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
Also Read: 200MP Camera Phones: Best ഫോട്ടോഗ്രാഫി! Redmi, Samsung, Realme ബ്രാൻഡുകളിൽ നിന്നും…
ബാറ്ററി: 5160mAh ബാറ്ററിയാണ് ഫോണിലുള്ളത്. 8W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. പോകോ സി75 വാങ്ങുമ്പോൾ ഒപ്പം ബോക്‌സിൽ 33W ചാർജറും കൊടുത്തിരിക്കുന്നു.
ഒഎസ്: ഷവോമിയുടെ HyperOS-നൊപ്പം Android 14-ൽ പ്രവർത്തിക്കുന്നു. ഉയർന്ന പ്രകടനമുള്ള 5G സാങ്കേതികവിദ്യ കൊണ്ടുവരാൻ ഇത് സഹായിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി പോകോ C75 IP52 റേറ്റിങ്ങാണുള്ളത്.
ലഭിക്കുന്ന വിവരം അനുസരിച്ച് പോകോ സി75 5ജിയിൽ എയർടെൽ 5ജി പിന്തുണയ്ക്കില്ല. ടെലികോം ടോക്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. POCO C75 സ്നാപ്ഡ്രാഗൺ 4s Gen 2 SoC പ്രോസസറിലാണുള്ളത്. വില കുറവിൽ 5ജി ഫോണുകൾ നിർമിക്കുന്നതിൽ അംബാനിയും ക്വാൽകോമും തമ്മിൽ ധാരണയുണ്ടായിരുന്നു.
Qualcomm- Ambani കൂട്ടുകെട്ടിലൂടെ മികവുറ്റ ബജറ്റ് 5ജി ഫോണുകൾ എന്ന ലക്ഷ്യമാണ് മുന്നോട്ട് വച്ചത്. എന്നാൽ വിപണി പിടിക്കാൻ റിലയൻസ് ജിയോ ചെയ്തത് ഇത്തരം ഫോണുകളിൽ JIO 5G മാത്രമാണ് സപ്പോർട്ട് ചെയ്യുക എന്നതാണ്. ജിയോയുടെ 5G SA നെറ്റ്‌വർക്കിനെ പിന്തുണയ്‌ക്കാൻ മാത്രം ഇത് കോൺഫിഗർ ചെയ്‌തിരിക്കുന്നു.
എങ്കിലും വളരെ കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗണുള്ള 5ജി ഫോണെന്ന സാധാരണക്കാരന്റെ ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമായത്. എന്നാലും പോകോയുടെ പുതിയ 5G ഫോൺ എയർടെൽ 5ജി സപ്പോർട്ട് ചെയ്തേക്കില്ല എന്നാണ് റിപ്പോർട്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.