Special Offer: ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് 512GB iPhone 15 Pro Max ഇപ്പോൾ 20000 രൂപ കുറച്ച് വാങ്ങാം!

Special Offer: ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് 512GB iPhone 15 Pro Max ഇപ്പോൾ 20000 രൂപ കുറച്ച് വാങ്ങാം!
HIGHLIGHTS

ഉയർന്ന പ്രവർത്തനക്ഷമതയും മികവുറ്റ പെർഫോമൻസുമുള്ള ഐഫോണാണ് iPhone 15 Pro Max

ഇപ്പോഴിത ജനപ്രിയ ഐഫോണിന് ആമസോൺ മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു

വില 20,000 രൂപയോളം ആമസോൺ വെട്ടിക്കുറച്ചിരിക്കുകയാണ്

iPhone 15 Pro Max ആപ്പിൾ iPhone 16 ലോഞ്ചിന് ശേഷം നിർത്തലാക്കിയിരുന്നു. ഉയർന്ന പ്രവർത്തനക്ഷമതയും മികവുറ്റ പെർഫോമൻസുമുള്ള ഐഫോണാണിത്. പുതിയതായി എത്തിയ ഐഫോൺ 16 സീരീസിന് ഒരു എതിരാളി ആകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഫ്ലാഗ്ഷിപ്പ് കമ്പനി നിർത്തലാക്കിയത്. എന്നാലും ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ പോലുള്ള ഓൺലൈൻ സ്റ്റോറുകളിൽ ഫോൺ ഇപ്പോഴും ലഭ്യമാണ്.

അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ പേരുകേട്ട ഐഫോൺ 15 പ്രോ മാക്സിന്റെ വിപണിമൂല്യം ഇപ്പോഴും നഷ്ടമായിട്ടില്ല. ഓൺലൈൻ സ്റ്റോറുകളിൽ ഫോണിന് ഇത്രയും ഡിമാൻഡ് കൂടാനും ഇത് തന്നെയാണ് കാരണം.

iPhone 15 Pro Max വമ്പൻ ഓഫറിൽ

ഇപ്പോഴിത ജനപ്രിയ ഐഫോണിന് ആമസോൺ മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഏകദേശം 22 ശതമാനം കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. വിപണിയിൽ ഈ iPhone Flagship മോഡലിന്റെ വില 1,54,000 രൂപയാണ്. എന്നാൽ 20,000 രൂപയോളം ആമസോൺ വെട്ടിക്കുറച്ചിരിക്കുകയാണ്.

ആമസോണിൽ ഫോൺ പരിമിതകാലത്തേക്ക് 1,35,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 512GB സ്റ്റോറേജുള്ള ബ്ലാക്ക് ടൈറ്റാനിയം ഫോണിനാണ് ഇത്രയും വമ്പിച്ച കിഴിവ്. സൌത്ത് ഇന്ത്യൻ ബാങ്ക് കാർഡിലൂടെ 500 രൂപ കിഴിവും നേടാം. ഐഫോൺ 15 പ്രോ എന്ന മുന്തിയ സ്മാർട്ഫോൺ 1,35000 രൂപ റേഞ്ചിൽ ലഭിക്കുക എന്നത് വിരളമായ ഓഫറാണ്. 256ജിബി ഐഫോൺ 15 പ്രോ മാക്സ് 1,15,900 രൂപയ്ക്കും വാങ്ങാം.

512gb iphone 15 pro max now at 20000 rs fantastic discount
256ജിബി ഐഫോൺ 15 പ്രോ മാക്സ്

ഇതിന് പുറമെ ആമസോൺ എക്സ്ചേഞ്ച് ഓഫറുകളും EMI ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. മാറ്റിവാങ്ങുന്ന പഴയ ഫോൺ ക്വാളിറ്റിയിലും പെർഫോമൻസിലും നല്ലതാണെങ്കിൽ 45,550 രൂപ വരെ കിഴിവുണ്ട്. 9 മാസത്തേക്കും 12 മാസത്തേക്കും EMI ഓഫറുകളും ഇപ്പോൾ പർച്ചേസ് ചെയ്യുന്നവർക്ക് നേടാം. വാങ്ങാനുള്ള ലിങ്ക്.

iPhone 15 മാക്സ് വേർഷൻ സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. HDR10, ഡോൾബി വിഷൻ, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1290 x 2796 പിക്സൽ റെസലൂഷനാണുള്ളത്. സെറാമിക് ഷീൽഡ് ഗ്ലാസ് കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നു.

ഐഫോൺ 15 പ്രോ മാക്സ് 3nm പ്രോസസ്സിൽ നിർമ്മിച്ച സ്മാർട്ഫോണാണ്. ഇതിൽ Apple A17 Pro ചിപ്‌സെറ്റ് ആണുള്ളത്. Hexa-core CPU, 6-core Apple GPU എന്നിവ മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. ഇതിൽ iOS 17 ഔട്ട് ഓഫ് ബോക്‌സ് പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറാണുള്ളത്. ഐഒഎസ് 18.1-ലേക്ക് ഫോൺ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

ഫോണിൽ നൽകിയിരിക്കുന്നത് ട്രിപ്പിൾ റിയർ ക്യാമറയാണ്. ഇതിൽ 48MP വൈഡ് ലെൻസും 12MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 5x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റി വരുന്നു. 12 MP അൾട്രാ വൈഡ് ലെൻസും ട്രിപ്പിൾ റിയർ ക്യാമറയിൽ ഉൾപ്പെടുന്നു. ഓട്ടോഫോക്കസും OIS സപ്പോർട്ടുമുള്ള 12MP വൈഡ് സെൻസറും വരുന്നു.

Read More: Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!

Wi-Fi 6e, ബ്ലൂടൂത്ത് 5.3 ഫീച്ചറുകൾ ഇതിലുണ്ട്. അൾട്രാ വൈഡ്ബാൻഡ് ടെക്നോളജിയെ ഫോൺ പിന്തുണയ്ക്കുന്നു. 4441 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് നിങ്ങൾക്ക് വയർലെസ് MagSafe അല്ലെങ്കിൽ Qi2 ചാർജിങ് ഉപയോഗിച്ച് പവറാക്കാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo