റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഇത്തവണ റിയൽമി പുറത്തിറക്കുന്നത് വയർലെസ്സ് ചാർജിങ്ങിൽ ഉള്ള സ്മാർട്ട് ഫോണുകളാണ് .അതായത് റിപ്പോർട്ടുകൾ പ്രകാരം റിയൽമിയുടെ മാഗ്നെറ്റിക്ക് വയർലെസ്സ് ചാർജിങ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുക .
റിയൽമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയാണെങ്കിൽ അത് ആദ്യത്തെ ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ മാഗ്നെറ്റിക്ക് വയർലെസ്സ് ചാർജിങ്ങിൽ പുറത്തിറങ്ങുക .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ റിയൽമി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .
എന്നാൽ ഫീച്ചറുകളെക്കുറിച്ചു ചില സൂചനകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത് .അത്തരത്തിൽ ലഭിച്ചിരിക്കുന്ന സൂചനകളിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഈ ഫോണുകളുടെയും പ്രവർത്തനം നടക്കുന്നത് .ഈ ഫോണുകൾ ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് കരുതാം .