50mp zeiss camera 6000mah battery vivo v50 5g
ഡിസ്കൗണ്ട് ഓഫറിൽ മികച്ച ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോൺ വാങ്ങിയാലോ? 50MP Zeiss ക്യാമറയുള്ള Vivo V50 5G വിലക്കിഴിവിൽ വാങ്ങാം. അതിശയകരമായ പെർഫോമൻസും, മനോഹരമായ ഡിസൈനും, അതിശയിപ്പിക്കുന്ന ക്യാമറ ഫീച്ചറുകളുമുള്ള ഫോണാണിത്. ഇപ്പോൾ ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് നിരവധി കിഴിവുകൾ ലഭിക്കുന്നുണ്ട്.
ബാങ്ക് ഡിസ്‌കൗണ്ട്, ക്യാഷ്ബാക്ക് ഓഫർ, ഇഎംഐ എന്നിവയെല്ലാം ഫോണിന് ഇപ്പോൾ ലഭിക്കുന്നു. ഫോണിന്റെ ഈ അതിശയകരമായ ഓഫറും സ്പെസിഫിക്കേഷനും അറിയാം.
വിവോ V50 5G പരിമിതകാല ഓഫറിൽ വിൽക്കുന്നു. 42,999 ൽ നിന്ന് 36,999 രൂപയിലേക്ക് ഫോണിന്റെ വിലയെത്തി. ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. റോസ് റെഡ്, സ്റ്റാറി നൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നിവയാണ് കളർ വേരിയന്റ്. ഫോൺ വിവിധ സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ഫോണിനാണ് കിഴിവ്.
ഫ്ലിപ്കാർട്ടിൽ 6,167 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നു. ആമസോണിൽ 1,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു. ഫ്ലിപ്കാർട്ട് വഴി വാങ്ങുമ്പോൾ എല്ലാ ബാങ്ക് കാർഡുകൾക്കും 3000 രൂപയുടെ ഡിസ്കൌണ്ടുണ്ട്.
ആമസോണിലൂടെയാണ് വാങ്ങുന്നതെങ്കിൽ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ ഇതേ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 256ജിബി സ്റ്റോറേജ് ഫോണിന് 33,999 രൂപയിലേക്ക് വില എത്തുന്നു.
6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് സ്‌ക്രീനുള്ള ഫോണാണ് വിവോ വി50. ഇതിൽ 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഫൺടച്ച് ഒഎസ് 15 സോഫ്റ്റ് വെയർ ഇതിലുണ്ട്. യുഎഫ്എസ് 2.2 സ്റ്റോറേജുള്ള എൽപിഡിഡിആർ4എക്സ് റാമിനെ ഫോൺ പിന്തുണയ്ക്കുന്നു. ഫോണിൽ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഫാസ്റ്റ് പെർഫോമൻസ് ഉറപ്പാക്കുന്നു.
വിവോ വി50 5ജി ഫോണിൽ 50MP സീസ് പിൻ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ OIS സപ്പോർട്ടുള്ള 50MP സെൻസറും നൽകിയിരിക്കുന്നു. 50 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ലെൻസും ഉണ്ട്. ഇതിൽ f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോ-ഫോക്കസ് ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. ഉയർന്ന നിലവാരമുള്ള 4K, 1080P, 720P വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഇങ്ങനെ സാധിക്കും.
സ്ഥിരതയുള്ള കണക്ഷൻ നൽകുന്ന ബ്ലൂടൂത്ത് 5.4 സപ്പോർട്ട് ഈ സ്മാർട്ഫോണിനുണ്ട്. 6000mAh ബാറ്ററിയാണ് വിവോ വി50 ഫോണിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് 90W ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. USB 2.0 പോർട്ട് വഴി ചാർജിങ് സാധ്യമാണ്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറുണ്ട്. തടസ്സമില്ലാത്ത നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയ്ക്കായി ഇതിൽ ഡ്യുവൽ സിം സപ്പോർട്ടുണ്ട്. അതും രണ്ട് സിം പോർട്ടുകളിലും 5ജി സപ്പോർട്ട് ചെയ്യുന്നു.
Also Read: iPhone 16 Plus Offer: 10000 രൂപ വില കുറച്ച് ഐഫോൺ പ്ലസ് മോഡൽ വാങ്ങാനുള്ള ബമ്പർ ഓഫറിതാ…