ഉഗ്രൻ ക്യാമറ ഫീച്ചറുകളും പവർഫുൾ ബാറ്ററിയുമായി Tecno Spark 20 ലോഞ്ച് ചെയ്തു. 2023 ഡിസംബറിൽ ആഗോളതലത്തിൽ എത്തിയ ഫോണായിരുന്നു. എന്നാൽ ജനുവരി 30 വരെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനായി കാത്തിരിക്കേണ്ടി വന്നു. IP53 റേറ്റിങ്ങിൽ വരുന്ന ലോ- ബജറ്റ് ഫോണാണ് ടെക്നോ പുറത്തിറക്കിയത്. ഈ ഫോണിന്റെ വിശേഷങ്ങൾ ലളിതമായി മനസിലാക്കാം.
5,000mAh ബാറ്ററിയിൽ വരുന്ന ബജറ്റ് ഫോണാണിത്. 10,000 രൂപ റേഞ്ചിലാണ് ഫോണിന് ബജറ്റ് ഒരുക്കിയിട്ടുള്ളത്. വളരെ വേറിട്ട നിറങ്ങൾ ഇതിന് തനതായ ഡിസൈൻ നൽകുന്നു. നാല് നിറങ്ങളിലാണ് ടെക്നോ ഈ ഫോണുകൾ അവതരിപ്പിച്ചിട്ടുള്ളത്. സൈബർ വൈറ്റ്, ഗ്രാവിറ്റി ബ്ലാക്ക്, മാജിക് സ്കിൻ 2.0 (ബ്ലൂ), നിയോൺ ഗോൾഡ് എന്നിവയാണ് അവ.
ഐഫോണുകളിലുള്ള ഡൈനാമിക് ഐലൻഡ് പോലുള്ള ഫീച്ചർ ടെക്നോ ഫോണിലുണ്ട്. മുൻപുള്ള ടെക്നോ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഫീച്ചറാണിത്. ഡൈനാമിക് പോർട്ട് സോഫ്‌റ്റ്‌വെയർ ഫീച്ചർ എന്നാണ് ഇതിന്റെ പേര്. കൂടാതെ, 50-മെഗാപിക്സൽ മെയിൻ ക്യാമറ ഫോട്ടോഗ്രാഫിയെ ഉജ്ജ്വലമാക്കും.
ഫോണിന്റെ ഫീച്ചറുകൾ വിശദമായി നോക്കാം…
6.6-ഇഞ്ച് HD+ ഡിസ്പ്ലേയാണ് ടെക്നോ സ്പാർക് 20ലുള്ളത്. ഇതിന് 90Hz റീഫ്രെഷ് റേറ്റുണ്ട്. കൂടാതെ ഇത് LCD സ്‌ക്രീനിലാണ് വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 13 ആണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.
മീഡിയാടെക് ഹീലിയോ G85 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 18W വയർഡ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 5,000mAh ബാറ്ററി വരുന്നു. ഇത് 4G കണക്റ്റിവിറ്റിയിൽ സെറ്റ് ചെയ്തിരിക്കുന്ന ഫോണാണ്. USB ടൈപ്പ് സി പോർട്ട് ചാർജിങ്ങിനെ ടെക്നോ പിന്തുണയ്ക്കുന്നു.
ബ്ലൂടൂത്ത് 5.2 ആണ് സ്പാർക് 20 സീരീസിൽ ടെക്നോ നൽകിയിട്ടുള്ളത്.
ഡ്യുവൽ എൽഇഡി ഫ്ലാഷ് യൂണിറ്റുകളായാണ് ക്യാമറ സെറ്റപ്പ്. ടെക്നോ ഇതിൽ 50-മെഗാപിക്സലിന്റെ പ്രൈമറി റിയർ സെൻസർ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ സെൻസറുമുണ്ട്. കേന്ദ്രീകൃത ഹോൾ-പഞ്ച് സ്ലോട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.
ഇതിലെ ഡൈനാമിക് പോർട്ട് സോഫ്‌റ്റ്‌വെയ പോപ്പ്-അപ്പ് ബാർ നോട്ടിഫിക്കേഷൻ കാണിക്കുന്നു.
ഇന്ത്യയിൽ 10,499 രൂപയിലാണ് ടെക്നോ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ബജറ്റ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഇത് മികച്ച ഓപ്ഷനാണ്. എന്നാൽ ആമസോണിൽ മാത്രമായിരിക്കും വിൽപ്പനയുള്ളത്. ഫെബ്രുവരി 2 മുതലാണ് ആദ്യ സെയിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും ടെക്നോ സ്പാർക് 20 പർച്ചേസ് ചെയ്യാം.
READ MORE: ഒന്നും പോകില്ല! WhatsApp chat പഴയ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക്, Wi-Fi ഉപയോഗിച്ച്|TECH NEWS