പകുതി വിലയ്ക്ക് Samsung Galaxy S23 FE 5G വാങ്ങാൻ പ്രത്യേക ഓഫർ. സാംസങ്ങിന്റെ പ്രീമിയം ഫോണായ ഗാലക്സി എസ്23യിലെ SE മോഡലുകൾക്കാണ് ഡിസ്കൌണ്ട്. ഇപ്പോൾ 45000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാനുള്ള അവസരമാണിത്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് വിലക്കിഴിവ്. ഇതിൽ നിറങ്ങളനുസരിച്ച് വിലയും വ്യത്യാസപ്പെടുന്നു. Amazon ആണ് ഗാലക്സി എസ്23 FE-യ്ക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 41 ശതമാനം വിലക്കിഴിവാണ് ഈ പ്രീമിയം ഫോണിന് നൽകുന്നത്.
സാംസങ് ഇതേ സീരീസിലുള്ള ഗാലക്സി എസ്23യ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. 25000 രൂപയുടെ വിലക്കിഴിവായിരുന്നു ഗാലക്സി എസ്23യ്ക്ക് നൽകിയത്. എന്നാൽ എസ്23 FEയ്ക്ക് 33,000 രൂപയുടെ ഡിസ്കൌണ്ടുണ്ട്.
6.4 ഇഞ്ച് ഡൈനാമിക് AMOLED 2X FHD+ സ്‌ക്രീനുള്ള ഫോണാണിത്. ഇതിന് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 4nm എക്സിനോസ് 2200 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണാണ് ഗാലക്സി എസ്23 FE. ഗാലക്സി എസ്23 FEയിൽ ആൻഡ്രോയിഡ് 13 ഒഎസ് ആണ് പ്രവർത്തിക്കുന്നത്.
25W വയർഡ് ചാർജിങ്ങിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്ന സാംസങ് ഫോണാണിത്. ഇതിന് 4,500mAh ബാറ്ററിയാണുള്ളത്. പൊടിയ്ക്കും ജലത്തിനും പ്രതിരോധമായി ഫോണിന് IP68 റേറ്റിങ് ലഭിക്കുന്നു.
കണക്റ്റിവിറ്റിയ്ക്കായി ബ്ലൂടൂത്ത് 5.3, NFC, വൈ-ഫൈ ഓപ്ഷനുകൾ ലഭ്യം. 5G ആണ് ഗാലക്സി എസ്23 എഫ്ഇയുടെ സെല്ലുലാർ നെറ്റ് വർക്ക്. NFC, ടൈപ്പ് സി പോർട്ട് എന്നിവയും ഗാലക്സി എസ്23 FEയിലുണ്ട്. ഇതിൽ സാംസങ് ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്.
സാംസങ് ഗാലക്സി S23 FEയുടെ മെയിൻ ക്യാമറ 50MP OIS ആണ്. ഇതിന് 12MP UW സെൻസറും 8MP റിയർ ക്യാമറ സെറ്റപ്പുമുണ്ട്. ഈ ഫോണിൽ വീഡിയോ കോളിനും സെൽഫിയ്ക്കുമായി 10MPയുടെ ഫ്രെണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
ആമസോൺ ഗാലക്സി S23 FEയുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. 79,999 രൂപയാണ് ഇതിന്റെ 8ജിബി സ്റ്റോറേജിന് വില. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഫോൺ ലോഞ്ച് ചെയ്യുമ്പോൾ 59,999 രൂപയ്ക്കാണ് വിറ്റത്. ഇപ്പോൾ ഇതിനേക്കാൾ ആകർഷകമായ വിലയിൽ ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ട്രായായി ലഭിക്കുന്നതാണ്. കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യൂ…
8GB + 128GB മോഡലിന് 46,999 രൂപയാണ് ഇപ്പോൾ വില. മിന്റ് കളറിനാണ് ഈ ഓഫർ. ഇതേ സ്റ്റോറേജിലുള്ള പർപ്പിൾ സാംസങ്ങിന് 45,949 രൂപയാണ് ഇപ്പോൾ വില. ഗ്രാഫൈറ്റ് നിറത്തിലുള്ള ഫോണിനാകട്ടെ 46,458 രൂപയും വില വരുന്നു. ഏതാനും ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് ചെയ്താൽ 2750 രൂപയുടെ തൽക്ഷണ കിഴിവ് നേടാം. കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ്സൈറ്റ് സന്ദർശിക്കാം, Click here.
നോ-കോസ്റ്റ് EMI ഓഫറുകളിലൂടെ വാങ്ങുകയാണെങ്കിൽ 2,279 രൂപയുടെ കിഴിവ് ലഭിക്കുന്നതാണ്.