Special Edition: 50MP+50MP+64MP ക്യാമറ, ചുമപ്പൻ iQOO 12 ഇന്ന് മുതൽ വിൽപ്പനയ്ക്ക്!

Special Edition: 50MP+50MP+64MP ക്യാമറ, ചുമപ്പൻ iQOO 12 ഇന്ന് മുതൽ വിൽപ്പനയ്ക്ക്!
HIGHLIGHTS

കഴിഞ്ഞ ആഴ്ചയാണ് iQOO 12 Desert Red എന്ന സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ എത്തിയത്

ഐക്യൂവിന്റെ നാലാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ എഡിഷൻ

52,999 രൂപ മുതലാണ് ഈ പ്രീമിയം ഫോണിന്റെ വില ആരംഭിക്കുന്നത്

കാത്തിരുന്ന iQOO 12 ആനിവേഴ്‌സറി എഡിഷൻ First sale ഇന്ന്. കഴിഞ്ഞ ആഴ്ചയാണ് iQOO 12 Desert Red എന്ന സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ എത്തിയത്. ചുമപ്പൻ ഐക്യൂ 12-വിന്റെ ആദ്യ സെയിൽ ഏപ്രിൽ 9 ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും. ഫോണിന്റെ വിൽപ്പന വിവരങ്ങൾ അറിയാം.

iQOO 12 ആദ്യ സെയിൽ

52,999 രൂപ മുതലാണ് ഈ പ്രീമിയം ഫോണിന്റെ വില ആരംഭിക്കുന്നത്. Amazon വഴിയാണ് ഐക്യൂ 12 Anniversary Edition വിൽക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറുള്ള ഫോണാണിത്. ഫോണിന്റെ പ്രീമിയം ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

iQOO 12 ആദ്യ സെയിൽ
iQOO 12 ആദ്യ സെയിൽ

iQOO 12 സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.78-ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1.5K (2800 × 1260 പിക്സൽ) റെസല്യൂഷൻ ഡിസ്പ്ലേയിൽ നൽകിയിരിക്കുന്നു. 144Hz റീഫ്രെഷ് റേറ്റ്, 3000 nits പീക്ക് ബ്രൈറ്റ്നെസ് ഫീച്ചറുകൾ ഡിസ്പ്ലേയിലുണ്ട്.

സോഫ്റ്റ്‌വെയർ: FunTouchOS 14, Android 14 അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ മൂന്ന് ആൻഡ്രോയിഡ് എഡിഷൻ അപ്‌ഗ്രേഡുകൾ ലഭ്യമാണ്.

പ്രോസസ്സർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. Adreno 750 GPU ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നു.

ക്യാമറ: OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. 64MP ടെലിഫോട്ടോ ലെൻസ് ആണ് മൂന്നാമത്തെ ക്യാമറ. ഇത് 3x ഒപ്റ്റിക്കൽ സൂം ഉള്ള ലെൻസാണ്. കൂടാതെ LED ഫ്ലാഷ് ഫീച്ചറും ലഭ്യമാണ്. ഇത്രയും മികച്ച ക്യാമറ ഫീച്ചറാണ് ഐക്യൂ12ലുള്ളത്. 16MP സെൽഫി ക്യാമറയും ഐക്യൂ 12 ആനിവേഴ്സറി എഡിഷനിലുണ്ട്.

ബാറ്ററി, ചാർജിങ്: 5000mAh ആണ് ഫോണിന്റെ ബാറ്ററി. 120W FlashCharge ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. USB Type-C ചാർജിങ് പോർട്ടാണുള്ളത്.
ഓഡിയോ: സ്റ്റീരിയോ സ്പീക്കർ, ഹൈഫൈ ഓഡിയോ ഫീച്ചറുകളുണ്ട്.

iQOO 12 ഇന്ന് മുതൽ വിൽപ്പനയ്ക്ക്

കണക്റ്റിവിറ്റി: ഡ്യുവൽ-സിം കണക്റ്റിവിറ്റിയാണ് ഫോണിലുളളത്. ഇത് 5G നൽകുന്നു. വൈഫൈ 7, ബ്ലൂടൂത്ത് 5.4, NFC, GPS, GLONASS എന്നിവയുണ്ട്. ഗലീലിയോ, BeiDou, NavIC ഫീച്ചറുകളും ലഭിക്കും. കൂടാതെ ഫോണിൽ സെക്യൂരിറ്റി ഫീച്ചറിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ചിരിക്കുന്നു.

Read More: Samsung Galaxy M15 5G: 6000mAh ബാറ്ററി, Triple ക്യാമറ! കാത്തിരിപ്പിനൊടുവിൽ ആ ഗാലക്സി ഫോൺ എത്തി

വിലയും ഓഫറും

52,999 രൂപയിൽ വില ആരംഭിക്കുന്നു. iQOO 12 ഡെസേർട്ട് റെഡ്ഡിന്റെ ആദ്യ സെയിലാണിത്. ഏറ്റവും മികച്ച ബാങ്ക് ഓഫറുകളും ഫോണിന് ലഭ്യമാണ്. ICICI, HDFC ബാങ്ക് കാർഡുകൾക്കൊപ്പം 3,000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 49,999 രൂപയിൽ ഐക്യൂ 12 വാങ്ങാം. ആമസോണിന് പുറമെ ഐക്യൂ സ്റ്റോർ വഴിയും ഫോൺ വിൽപ്പനയ്‌ക്ക് ലഭ്യമാകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo