First Sale: 50MP ക്യാമറ Vivo എൻട്രി ലെവൽ 5G ഫോൺ വിൽപ്പന ആരംഭിക്കുന്നു

First Sale: 50MP ക്യാമറ Vivo എൻട്രി ലെവൽ 5G ഫോൺ വിൽപ്പന ആരംഭിക്കുന്നു
HIGHLIGHTS

Vivo T3 Lite ആദ്യ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ

10,000 രൂപ റേഞ്ചിൽ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം

മെജസ്റ്റിക് ബ്ലാക്ക്, വൈബ്രന്റ് ഗ്രീൻ എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള ഫോണാണിത്

ഒരാഴ്‌ച മുമ്പ് വിപണിയിലെത്തിയ Vivo T3 Lite ആദ്യ വിൽപ്പനയ്ക്ക്. ഇന്റഗ്രേറ്റഡ് AI ഫീച്ചറുള്ള സ്മാർട്ഫോണാണിത്. 50MP-യാണ് ഫോണിന്റെ പ്രൈമറി ക്യാമറ. എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് 10,000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.

എന്തുകൊണ്ട് Vivo T3 Lite?

കഴിഞ്ഞ മാർച്ചിൽ ലോഞ്ച് ചെയ്ത Vivo T3-യുടെ സീരീസിലുള്ള ഫോണാണിത്. T3 ലൈറ്റിനും മുൻഗാമിയുടെ ഏകദേശ ഫീച്ചറുകളെല്ലാം നൽകിയിട്ടുണ്ട്. മെജസ്റ്റിക് ബ്ലാക്ക്, വൈബ്രന്റ് ഗ്രീൻ എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള ഫോണാണിത്. വിവോ ടി3 ലൈറ്റിൽ 2 വേരിയന്റുകളാണ് പുറത്തിറക്കിയത്. 4GB+128GB, 6GB+128GB കോൺഫിഗുറേഷനുകളാണ് വിവോയുടെ ബജറ്റ് ഫോണിൽ വരുന്നത്.

Vivo T3 Lite സ്പെസിഫിക്കിഷേൻ

ഡിസ്പ്ലേ: 6.56 ഇഞ്ച് ഡിസ്‌പ്ലേയാണ് വിവോ T3 Lite 5G-യിലുള്ളത്. ഇതിന് സൈഡ്-മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുണ്ട്. 90Hz റിഫ്രഷ് റേറ്റ് സ്ക്രീനിൽ ലഭിക്കും. IP54 റേറ്റിങ്ങുള്ളതിനാൽ വെള്ളത്തിലും പൊടിയിലും നിന്നും സംരക്ഷണം നൽകുന്നു.

Read More: Redmi Note 13 Pro 5G: കടും ചുവപ്പിൽ അണിഞ്ഞൊരുങ്ങി 200MP സെൻസറുള്ള Triple ക്യാമറ ഫോൺ

ഡിസൈൻ: കട്ടിയുള്ള ബിൽഡിനൊപ്പം ബോക്‌സി ലുക്കിലാണ് ഫോൺ വരുന്നത്. ഇതിന് 8.39 എംഎം കനവും 185 ഗ്രാം ഭാരവുമുണ്ട്. പിൻ പാനലിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ഡ്യുവൽ ക്യാമറ സെറ്റ് ചെയ്തിരിക്കുന്നു.

ക്യാമറ: സോണി സെൻസറുള്ള 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഇതിൽ എഐ സപ്പോർട്ടും ലഭിക്കുന്നതാണ്. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കായി 2-മെഗാപിക്സൽ സെക്കൻഡറി സെൻസറുണ്ട്. മുൻവശത്ത് 8MP HD സെൽഫി ക്യാമറയാണുള്ളത്.

ബാറ്ററി, ചാർജിങ്: 15W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ കരുത്തുറ്റ 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് വിവോ ഫോണിലുള്ളത്. ഫോണിന്റെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 14 ആണ്. വിവോയുടെ Funtouch OS 14-ൽ പ്രവർത്തിക്കുന്നു.

എതിരാളികൾ

വിവോ എൻട്രി ലെവൽ 5G സ്മാർട്ഫോണാണ്. റിയൽമി നാർസോ N65, റിയൽമി C65 5G എന്നിവയ്ക്ക് എതിരാളിയായിരിക്കും.

വിലയും വിൽപ്പനയും

ഫോണിന് രണ്ട് റാം വേരിയന്റുകളാണ് വരുന്നത്. 4GB+128GB സ്റ്റോറേജ് ഫോണിന് 10,499 രൂപയാണ് വിലയാകുന്നത്. 6GB+128GB വേരിയന്റിന് 11,499 രൂപയുമാകും. ജൂലൈ 4 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന നടക്കുന്നത്. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക് (6GB).

മെജസ്റ്റിക് കറുപ്പും വൈബ്രന്റ് പച്ചയും നിറത്തിൽ സ്മാർട്ഫോണുകൾ ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,000 രൂപ കിഴിവും ഉറപ്പാണ്. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 500 രൂപ കിഴിവുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo