50MP ക്യാമറ, Snapdragon പ്രോസസറുള്ള OnePlus 10T 5G സ്റ്റൈലിഷ് ഫോൺ 10000 രൂപയോളം കിഴിവിൽ

Updated on 03-Jan-2025
HIGHLIGHTS

ലുക്കിൽ മാത്രമല്ല, വർക്കിലും കേമനായ ഈ OnePlus 5G ഫോൺ ആമസോണിൽ വമ്പിച്ച കിഴിവിൽ വിൽക്കുന്നു

ഫാസ്റ്റ് ചാർജിങ്, Snapdragon 8 Plus Gen 1 പ്രോസസർ എന്നിവയുണ്ട്

ഫോണിന്റെ New Year Offer-ഉം പ്രത്യേകതകളും അറിയാം

New Year, ന്യൂ ഫോൺ കൂടെ കൂട്ടേണ്ടവർക്ക് OnePlus 10T 5G ബെസ്റ്റ് ഓപ്ഷനാണ്. 50MP പ്രൈമറി ക്യാമറ അടക്കം ട്രിപ്പിൾ റിയർ ക്യാമറയുള്ള, പ്രീമിയം സ്റ്റൈലിഷ് സ്മാർട്ഫോണാണിത്. ലുക്കിൽ മാത്രമല്ല, വർക്കിലും കേമനായ ഈ OnePlus 5G ഫോൺ ആമസോണിൽ വമ്പിച്ച കിഴിവിൽ വിൽക്കുന്നു.

2022-ൽ പുറത്തിറങ്ങിയ ഫോണാണെങ്കിലും ഇപ്പോഴും വാങ്ങാവുന്ന മികച്ച ഫോൺ തന്നെ. ഇതിൽ ഫാസ്റ്റ് ചാർജിങ്, Snapdragon 8 Plus Gen 1 പ്രോസസർ എന്നിവയുണ്ട്. 19 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഫുൾ ചാർജായി കിട്ടും. ഫോണിന്റെ New Year Offer-ഉം പ്രത്യേകതകളും അറിയാം.

OnePlus 10T 5G: ഓഫർ

oneplus 10t 5g

വൺപ്ലസ് 10T ഒന്നിലധികം വേരിയന്റുകളിലായിരുന്നു പുറത്തിറക്കിയത്. 8GB + 128GB,12GB + 256GB, 16GB + 256GB വേരിയന്റുകളുണ്ട്. ഇവയിൽ ആമസോണിൽ ഓഫറുള്ളത് 8GB + 128GB,12GB + 256GB ഫോണുകൾക്കാണ്.

8GB + 128GB 10,000 രൂപയ്ക്ക് മുകളിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ വിൽക്കുന്നു. 12GB + 256GB ഫോണാകട്ടെ 8000 രൂപയുടെ തൽക്ഷണ കിഴിവിലും വിൽക്കുന്നു. ഇതിന് പുറമെ രണ്ട് കോൺഫിഗറേഷൻ ഫോണുകൾക്കും 1000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. RBL Bank കാർഡുള്ളവർക്ക് ഈ 1000 രൂപ കിഴിവ് കൂടി നേടാം.

8ജിബി സ്റ്റോറേജ് ഫോണിന് 49,999 രൂപയായിരുന്നു ലോഞ്ച് സമയത്തെ വില. ആമസോൺ ഫോൺ 39,499 രൂപയ്ക്ക് വിൽക്കുന്നു. 1000 രൂപ ബാങ്ക് ഓഫർ കൂടി ചേർത്ത്, 38,499 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ

54,999 രൂപ വിലയാകുന്ന 12ജിബി ഫോണിന് 42,999 രൂപയാണ് ഇപ്പോൾ വില. ബാങ്ക് കിഴിവും കൂടി ചേർക്കുമ്പോൾ 41,999 രൂപയ്ക്ക് ലഭിക്കും. ജേഡ് ഗ്രീൻ, മൂൺസ്റ്റോൺ ബ്ലാക്ക് എന്നീ നിറങ്ങളിൽ നിങ്ങൾക്ക് സ്മാർട്ഫോൺ വാങ്ങാനാകും. 1,778.57 രൂപയുടെ EMI ഓഫറും ലഭിക്കുന്നതാണ്.

വൺപ്ലസ് 10T 5G: പ്രത്യേകതകൾ

6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ വൺപ്ലസ് ഫോണിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. നേരത്തെ പറഞ്ഞ പോലെ 50MP+8MP+2MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. 50MP പ്രൈമറി ക്യാമറയും, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനുണ്ട്. 2MP മാക്രോ ലെൻസ് കൂടി ഈ ട്രിപ്പിൾ റിയർ ക്യാമറയിൽ ലഭിക്കുന്നു.

ഫോണിന്റെ മുൻവശത്ത് 16MP ഫ്രണ്ട് ക്യാമറയാണുള്ളത്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുഭവങ്ങൾക്കായി OIS, EIS ഫീച്ചറുകളുണ്ട്. ഇത് HDR വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.

Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer

ക്വാൽകോമിന്റെ Snapdragon 8 Plus Gen 1 ചിപ്‌സെറ്റ് ഇതിലുണ്ട്. 3.2 GHz വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ പ്രോസസറാണിത്. നിങ്ങൾക്ക് മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്ക് ഇത് മതിയാകും. 4800mAh ബാറ്ററിയാണ് ഫോണിലുള്ളത്. 150W സൂപ്പർ VOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :