50mp camera samsung galaxy s24 fan edition sells with rs 18000 bumper discount
മികച്ച സോഫ്റ്റ്‌വെയർ സപ്പോർട്ടും Galaxy AI ഫീച്ചറുമുള്ള ഫോണാണ് Samsung Galaxy S24 ഫാൻ എഡിഷൻ. സാംസങ്ങിന്റെ S24 സീരീസ് ആരാധകർക്ക് വേണ്ടിയാണ് Galaxy S24 FE എന്ന പേരിൽ ഫോൺ പുറത്തിറക്കിയത്. ഫോണിന്റെ വിലയ്ക്ക് അനുസരിച്ചുള്ള ക്യാമറ സപ്പോർട്ടും, പെർഫോമൻസും ഇതിനുണ്ട്. ഈ ഗാലക്സി ഫോണിന്റെ ഫീച്ചറുകളും വിലക്കിഴിവും അറിയാം.
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 18,000 രൂപ കിഴിവിലാണ് വിൽക്കുന്നത്. 8 GB റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ലോഞ്ച് ചെയ്തപ്പോൾ 59,999 രൂപയ്ക്ക് വിറ്റിരുന്ന ഫോണാണിത്. ഇപ്പോഴിതാ സ്മാർട്ഫോൺ 41,999 രൂപയ്ക്ക് വാങ്ങാം. ഇതിന് പുറമെ ഫ്ലിപ്കാർട്ട് സ്മാർട്ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും, ബാങ്ക് ഓഫറും കൊടുക്കുന്നുണ്ട്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് കാർഡ് ഇടപാടുകൾക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 3825 രൂപ വരെ കിഴിവ് ബാങ്ക് കാർഡ് വഴി നേടാം. ഇങ്ങനെ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 40,000 രൂപയിൽ താഴെ വിലയിൽ ഫോൺ സ്വന്തമാക്കാം. 23,930 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിൽ ഇളവ് ലഭിക്കും. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിനെ ആസ്പദമാക്കിയിരിക്കും ഇത്. ഇഎംയിൽ വാങ്ങുകയാണെങ്കിൽ ₹2,334 നിരക്കിൽ പലിശയില്ലാതെ ഇഎംഐയിൽ വാങ്ങാം.
മറുവശത്ത്, 256 ജിബി വേരിയന്റ് 47,999 രൂപയ്ക്കും ലഭിക്കും. ഇതിന്റെ ഒറിജിനൽ വില 65,999 രൂപയുടേതാണ്.
ഗാലക്സി എസ്24 എഫ്ഇ നീല, ഗ്രാഫൈറ്റ്, മിന്റ് എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 6.7 ഇഞ്ച് വലിയ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. നിലവിലുള്ള FE എഡിഷനിലെ ഏറ്റവും വലിയ ഡിസ്പ്ലേയാണിത്. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും ഗ്ലാസ് ബാക്കും അലുമിനിയം ഫ്രെയിമുമുണ്ട്.
ഫോണിലുള്ളത് എക്സിനോസ് 2400e പ്രോസസറാണ്. ഇത് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 (വൺ യുഐ 6.1) ആണ് സോഫ്റ്റ് വെയർ. എന്നാൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയർ അപ്ഗ്രേഡ് ഇതിന് ലഭിക്കും.
ഈ സ്മാർട്ഫോണിന് 7 വർഷത്തെ ആൻഡ്രോയിഡ്, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ഉണ്ടായിരിക്കും.ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 50MP പ്രൈമറി സെൻസറും, 3x ഒപ്റ്റിക്കൽ സൂം ഉള്ള 8MP ടെലിഫോട്ടോ ഷൂട്ടറുമുണ്ട്. 12MP സെൻസർ അൾട്രാ-വൈഡ് ലെൻസും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലുണ്ട്.
ഫോണിന്റെ മുൻവശത്ത് 10MP ക്യാമറ സെൻസറാണുള്ളത്. 25W വയർഡ് ചാർജിങ്ങുള്ള 4,700mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. കുറഞ്ഞ വിലയിൽ സാംസങ്ങിന്റെ പ്രീമിയം ഫോൺ നോക്കുന്നവർക്ക് ഇത് ബെസ്റ്റ് ചോയിസ് തന്നെയാണ്.