ബജറ്റ് ലിസ്റ്റിലെ ഏറ്റവും പുതിയ ഫോണുകളാണ് Realme Narzo 70 സീരീസ്. 11,000 രൂപ മുതൽ വില വരുന്ന കിടിലൻ സ്മാർട്ഫോണുകൾ. രണ്ട് മോഡലുകളാണ് റിയൽമി ഈ സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ 2 റിയൽമി 5G ഫോണുകളുടെയും First Sale ഇന്ന് ആരംഭിക്കുന്നു.
Realme Narzo 70, Narzo 70x എന്നിവയാണ് സീരീസിലുള്ളത്. ഐസ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറങ്ങിയത്. രണ്ട് മോഡലുകളും ഏപ്രിൽ 29 ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാൻ ലഭ്യമായിരിക്കും. ആമസോൺ വഴിയും റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പർച്ചേസ് ചെയ്യാം.
കൂടാതെ രാജ്യത്തുടനീളമുള്ള പാർട്‌ണർ റീട്ടെയിലുകളിലൂടെയും ഫോൺ ലഭ്യമാകും. റിയൽമി നാർസോ 70 സീരീസിന്റെ വിലയും ഓഫറും അറിയാം. ആദ്യം ഈ ഫോണുകളുടെ പ്രത്യേകതയും പെർഫോമൻസും മനസിലാക്കാം.
6.72 ഇഞ്ച് FHD+ LCD സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 950 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് നൽകിയിട്ടുണ്ട്. 120Hz റീഫ്രെഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള സ്മാർട്ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 6100+ SoC ആണ് പ്രോസസർ. ഇത് ആം മാലി- G57 MC2 GPU-മായി ജോടിയാക്കിയിരിക്കുന്നു.
45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിന് 5,000 mAh ബാറ്ററിയുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0-യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇതിന് f/1.8 അപ്പേർച്ചറുണ്ട്. 2 മെഗാപിക്സൽ ബ്ലാക്ക് & വെയിൽ സെൻസറും എൽഇഡി ഫ്ലാഷും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 8 എംപിയുടേതാണ്.
ഇതുകൂടാതെ 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2 ഫീച്ചറുകളുണ്ട്. 5G, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
6.7 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്ക്രീനിന് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. 120Hz റീഫ്രെഷ് റേറ്റും, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിസ്പ്ലേയിലുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത റെയിൻവാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറാണ്.
മീഡിയാടെക് ഡൈമൻസിറ്റി 7050 SoC ആണ് ഫോണിന്റെ പ്രോസസർ. ഇത് Mali-G68 MC4 GPU-മായി ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ആണ് OS.
റിയൽമി നാർസോ 70 ഫോണിന്റെ മെയിൻ ക്യാമറ 50MP-യാണ്. ഇതിന് f/1.8 അപ്പേർച്ചറുണ്ട്. ഫോണിന്റെ സെക്കൻഡറി ക്യാമറ 2 മെഗാപിക്സലാണ്. ഇതിൽ എൽഇഡി ഫ്ലാഷ് ഫീച്ചർ ലഭിക്കുന്നു. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും റിയൽമി നാർസോ 70-യിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 5,000 mAh ബാറ്ററിയും ഇത് പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G LTE, Wi-Fi 6 ഉൾപ്പെടുന്നു. ബ്ലൂടൂത്ത് 5.2, 5G, GPS ഫീച്ചറുകളുമുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. റിയൽമി നാർസോ 70, Amazon ലിങ്ക്
ഏപ്രിൽ 29ന് റിയൽമി നാർസോ 70, 70X ഫോണുകളുടെ വിൽപ്പന ആദ്യമായി നടത്തുന്നു. 2 വേരിയന്റുകളാണ് ബേസിക് മോഡലായ Narzo 70-യിലുള്ളത്. 6GB/128GB മോഡലിന് 15,999 രൂപയും, 8GB/128GB മോഡലിന് 16,999 രൂപയും വിലയാകും. നാർസോ 70x 5G-യ്ക്കും 2 വ്യത്യസ്ത വേരിയന്റുകളാണുള്ളത്. ഇതിൽ 4GB/128GB മോഡലിന് 11,999 രൂപയും, 6GB/128GB വേരിയന്റിന് 13,499 രൂപയുമാണ് വില. റിയൽമി നാർസോ 70x, ആമസോൺ ലിങ്ക്.
READ MORE: Best Perfomance Phones: പ്രീമിയം പെർഫോമൻസിന്, Snapdragon പ്രോസസറുള്ള 5G ഫോണുകൾ
നേരത്തെ പറഞ്ഞ പോലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഫോൺ പർച്ചേസിന് ലഭ്യമാണ്. നാർസോ 70 ഫോണിന് 1,000 രൂപയും 70X-ന് 1,500 രൂപയും കിഴിവുണ്ട്. കൂടാതെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.