Samsung Galaxy F16
സാംസങ് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോണാണ് Samsung Galaxy F16 5G. എഫ് സീരീസിലേക്കാണ് സാംസങ് ഗാലക്‌സി എഫ് 16 വന്നിരിക്കുന്നത്. പവർഫുൾ പ്രോസസറും കരുത്തൻ ബാറ്ററിയുമുള്ള ഫോണാണിത്. ക്യാമറയ്ക്ക് പേരുകേട്ട സാംസങ് ഈ പുത്തൻ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ കൊടുത്തിരിക്കുന്നു. 1.5TB വരെ വികസിപ്പിക്കാവുന്ന കപ്പാസിറ്റിയുമായാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 25W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിലെ എടുത്തുപറയേണ്ട പ്രത്യേകത അതിന്റെ ഒഎസ് ആണ്. ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും, ആറ് OS അപ്‌ഗ്രേഡും സാംസങ് ഫോണിൽ സെറ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് റാം വേരിയന്റുകളിലാണ് സാംസങ് ഗാലക്സി F16 പുറത്തിറക്കിയത്. 4GB+128GB ഫോണിന്റെ വില 13,499 രൂപയാണ്. 6GB+128GB ഫോണിന് 14,999 രൂപയും, 8GB+128GB ഫോണിന് 16,499 രൂപയുമാകുന്നു. എന്നാൽ ആദ്യ സെയിലിൽ ഇതിലും വിലക്കുറവിൽ ഫോൺ വാങ്ങാനാകും.
ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ്16 ലോഞ്ച് ഓഫറിൽ 11,499 രൂപയ്ക്ക് വിൽക്കുന്നു. മറ്റ് വേരിയന്റുകൾക്കും ഇതുപോലെ 2000 രൂപ ബാങ്ക് കിഴിവ് ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ടിലൂടെ ഫോൺ മാർച്ച് 13 ഉച്ചയ്ക്ക് 12 മണി മുതൽ പർച്ചേസ് ചെയ്യാവുന്നതാണ്. ബ്ലിംഗ് ബ്ലാക്ക്, ഗ്ലാം ഗ്രീൻ, വൈബിംഗ് ബ്ലൂ നിറങ്ങളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
റിപ്പിൾ ഗ്ലോ ഫിനിഷിലാണ് സാംസങ് ഗാലക്സി F16 5G ഡിസൈൻ ചെയ്തിരിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് അമോലെഡ് ഡിസ്പ്ലേ ഫോണിൽ കൊടുത്തിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പെർഫോമൻസ് എങ്ങനെയാണെന്ന് വിലയിരുത്താം.
ഡിസ്‌പ്ലേ: 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്പ്ലേയുണ്ട്. ഇതിന് 1080×2340 പിക്‌സൽ റെസല്യൂഷനാണ് വരുന്നത്. ഫോൺ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്.
പ്രോസസർ: 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഗാലക്‌സി എഫ്16 5ജിയിലുള്ളത്.
ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയിലെ മുഖ്യമായ സെൻസർ 50 മെഗാപിക്സലിന്റേതാണ്. 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കായി, 13MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
ബാറ്ററി: 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
സോഫ്റ്റ്‌വെയർ: ഫോണിൽ ആൻഡ്രോയിഡ് 15 പ്രവർത്തിക്കുന്നു. ഇത് വൺ യുഐ 7 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ്. ഇത് ആറ് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും നൽകുന്നു.
കണക്റ്റിവിറ്റി ഫീച്ചറുകൾ: ഈ സാംസങ് ഫോൺ യുഎസ്ബി ടൈപ്പ്-സി വഴി ചാർജിങ് നടത്തുന്നു. നിങ്ങൾക്ക് അധിക സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സൌകര്യവുമുണ്ട്. 1.5TB വരെ ഇങ്ങനെ വികസിപ്പിക്കാനാകും.