50MP+50MP+64MP ക്യാമറയിലൂടെ ജനപ്രിയമായ ഫോണാണ് iQOO 12 5G. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ കൂടിയായ ഐഖൂ 12 വമ്പിച്ച കിഴിവിൽ വാങ്ങാം. ഈ ആഴ്ച IQOO 13 പുറത്തിറക്കിയിരുന്നു. ഈ സമയത്താണ് ഐക്യൂ 12-ന് നല്ല അടിപൊളി ഓഫർ പ്രഖ്യാപിച്ചത്.
സ്റ്റൈലിഷ് ഡിസൈനും ശക്തമായ പ്രകടനവുമുള്ള സ്മാർട്ട്‌ഫോൺ നോക്കുന്നവർക്കുള്ള ടോപ് ചോയിസാണിത്. ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിലാണ് ഫോണിന് ഓഫർ നൽകുന്നത്. 59,999 രൂപയാണ് ഐഖൂ 12-ന്റെ വിപണി വില. എന്നാൽ ആമസോൺ സ്മാർട്ഫോണിന് 7000 രൂപ കുറച്ചാണ് വിൽക്കുന്നത്. ഇങ്ങനെ 52,9999 രൂപയ്ക്ക് ഐഖൂ 12 സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇതിന് പുറമെ മറ്റ് ചില ഡിസ്‌കൗണ്ടുകൾ കൂടി ഫോണിന് ലഭിക്കുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിനാണ് ആമസോണിലെ ഓഫർ. നിങ്ങൾക്ക് ഫോൺ ബാങ്ക് ഓഫറുകളിലൂടെ വീണ്ടും ലാഭത്തിൽ വാങ്ങാം.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 3000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 49,999 രൂപയിലേക്ക് ഐഖൂ 12 വാങ്ങാമെന്നതാണ് നേട്ടം. HDFC ബാങ്ക് കാർഡുകൾക്ക് 3750 രൂപ കിഴിവും ലഭിക്കും. 3367 രൂപയുടെ ഇഎംഐ ഓപ്ഷനിലും ഓർഡർ ചെയ്യാവുന്നതാണ്. ഇവിടെ നിന്നും വാങ്ങൂ…
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന് 1.5K പിക്സൽ റെസലൂഷൻ ഉണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വേഗതയ്ക്കും മൾട്ടിടാസ്കിംഗിനുമായി ഇതിൽ മുന്തിയ പ്രോസസറും ഉപയോഗിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ.
ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ആദ്യമേ പറഞ്ഞ പോലെ 50MP+50MP+64MP സെൻസറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ഫോണിൽ പവർഫുള്ളായ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
Also Read: iQOO Neo 10 Pro Launch: ഡിസ്പ്ലേയിലും പ്രോസസറിലും ഡിസൈനിലും ജഗജില്ലി, നവംബർ 29-ന് വിപണിയിൽ
2 സ്റ്റോറേജ് ഓപ്ഷനുകളിലായി ഡിസംബർ 3-ന് ഐഖൂ 13 പുറത്തിറക്കി. ഇതിൽ Snapdragon 8 Elite ചിപ്സെറ്റാണ് നൽകിയിട്ടുള്ളത്. ഡിസംബർ 10-ന് രാവിലെ 10 മണി മുതൽ ഇതിന്റെ പ്രീ ബുക്കിങ് തുടങ്ങും. ഡിസംബർ 11-ന് 12 മണിയ്ക്കാണ് വിൽപ്പന. iqoo.com, amazon, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളിലൂടെയെല്ലാം ഫോൺ ലഭ്യമാകുന്നതാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.