Big Saving ഓഫർ: 50MP+50MP+50MP+50MP Sony ക്യാമറ Vivo 5G, 512 GB 8000 രൂപ കുറച്ച് വിൽക്കുന്നു!
DSLR എഫക്ടിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന vivo V40 Pro വിലക്കിഴിവിൽ
Vivo 5G രണ്ട് മോഡലുകൾക്കും 8000 രൂപയുടെ കിഴിവ് സ്വന്തമാക്കാം
പ്രൈമറി ക്യാമറയിൽ ZEISS പവേർഡ് സോണി IMX921 ആണ് നൽകിയിട്ടുള്ളത്
Vivo 5G Offer: DSLR എഫക്ടിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന vivo V40 Pro വിലക്കിഴിവിൽ. വിവോയുടെ ബെസ്റ്റ് പെർഫോമൻസ് പ്രീമിയം ഫോണാണിത്. ഇപ്പോൾ വമ്പിച്ച ഓഫറാണ് ഫോണിന് അനുവദിച്ചിരിക്കുന്നത്.
Vivo 5G ബെസ്റ്റ് ഓഫർ
ഫോണിന്റെ എല്ലാ സ്റ്റോറേജുകൾക്കും ആകർഷകമായ കിഴിവ് ലഭിക്കുന്നുണ്ട്. 8GB റാമും 256GB സ്റ്റോറേജുമുള്ളതാണ് ബേസിക് വേരിയന്റ്. 512 GB ഇന്റേണൽ സ്റ്റോറേജും 12 GB റാമുമുള്ള ടോപ് വേരിയന്റുമുണ്ട്. ഈ രണ്ട് മോഡലുകൾക്കും 8000 രൂപയുടെ കിഴിവ് സ്വന്തമാക്കാം.
ZEISS Portrait സോ പ്രോ ലെൻസുള്ള സ്മാർട്ഫോണാണിത്. ലോഞ്ച് സമയത്തും ഫോൺ കീർത്തി നേടിയത് ഈ ക്യാമറ ക്വാളിറ്റിയുള്ളതിനാലാണ്. കമ്പനിയുടെ പ്രീമിയം ഫോണിന് ഫ്ലിപ്കാർട്ടാണ് ഇത്രയും ഗംഭീര കിഴിവ് വാഗ്ദാനം ചെയ്യുന്നത്.
ഫ്ലിപ്കാർട്ട് സേവിങ്സ് ഡേ സെയിലിലൂടെ 5000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് നേടാം. 3000 രൂപയുടെ ബാങ്ക് ഓഫർ എല്ലാ കാർഡുകൾക്കും ലഭ്യമാണ്. യുപിഐ ഉപയോഗിക്കാതെ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ മൊത്തം 8000 രൂപ ഇളവ് ലഭിക്കും. കുറഞ്ഞ വേരിയന്റിന് വിപണിയിൽ 54,999 രൂപയും 512 GB വേരിയന്റിന് 60,999 രൂപയുമാണ് വില.
ഫ്ലിപ്കാർട്ടിന്റെ സ്പെഷ്യൽ സെയിലിലൂടെ 8GB+ 256GB 46,999 രൂപയ്ക്ക് വാങ്ങാം. ടോപ് വേരിയന്റ് ഫോൺ 52,999 രൂപയ്ക്കും ലഭിക്കും (ബാങ്ക് ഓഫർ ഉൾപ്പെടെ). പർച്ചേസിനുള്ള ലിങ്ക്
ZEISS ലെൻസ് Vivo 5G ക്യാമറ പെർഫോമൻസ്
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ഫോണിലുള്ളത്. മെയിൻ ക്യാമറ 50 മെഗാപിക്സൽ ആണ്. 50MP + 50MP + 50MP ചേർന്നതാണ് പിൻവശത്തെ ക്യാമറ യൂണിറ്റ്. മുൻഭാഗത്ത്, സെൽഫികൾക്കായി 50MP ക്യാമറയുമുണ്ട്.
പിൻ ക്യാമറ ഉപയോഗിച്ച് Ultra HD ഡോക്യുമെന്റ് ഫോട്ടോകളെടുക്കാം. ലൈവ് ഫോട്ടോ, നൈറ്റ് ഫോട്ടോഗ്രാഫി, പോർട്രെയിറ്റ് ഷോട്ടുകളും മികച്ചതാണ്. റിയർ ക്യാമറയിലെ മൂന്നെണ്ണത്തിലും Sony ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൈമറി ക്യാമറയിൽ ZEISS പവേർഡ് സോണി IMX921 ആണ് നൽകിയിട്ടുള്ളത്.
Also Read: Bumper Discount: Snapdragon 8 Gen 2 പ്രോസസറുള്ള Samsung Galaxy S23 256GB വേരിയന്റ് പകുതി വിലയക്ക്…
vivo V40 Pro പ്രധാന ഫീച്ചറുകൾ
വിവോ V40 Pro-യ്ക്ക് 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിന് പെർഫോമൻസ് നൽകുന്നത് മീഡിയാടെക് 9200+ പ്രോസസറാണ്. 15,90,000 Antutu സ്കോറാണ് ചിപ്പിലുള്ളത്. ഫോണിലെ 5500 mAh ബാറ്ററി 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP68 റേറ്റിങ് ഇതിലുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile