Vivo X90 Pro വമ്പൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇതാ സുവർണാവസരം. വിവോയുടെ മുൻനിര സ്മാർട്ട്‌ഫോൺ വാങ്ങാനുള്ള ബമ്പർ കിഴിവാണിത്. മികച്ച ക്യാമറ ഫീച്ചറുകളുള്ള ഫോണാണിത് വിവോ X90 പ്രോ. ഫ്ലിപ്കാർട്ടിലാണ് Vivo X90 Pro ഓഫറിൽ വിൽക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണ് വിവോ X90 പ്രോ. ഇതിൽ Zeiss ബ്രാൻഡിന്റെ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് വിവോ X90 പ്രോ പുറത്തിറക്കിയത്. നൈറ്റ് ഫോട്ടോഗ്രാഫിയിലും വളരെ മികവ് പുലർത്തുന്ന സ്മാർട്ഫോണാണിത്.
വിവോ എക്‌സ്90 പ്രോ 91,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ ഇത് 36 ശതമാനം കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടിന് ശേഷം നിങ്ങൾക്ക് ഫോൺ 57999 രൂപയ്ക്ക് വാങ്ങാം. 12GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 5% ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഫോണിന് എക്സ്ചേഞ്ച് ഓഫറും, 2040 രൂപയുടെ EMI ഓഫറും ലഭിക്കുന്നു. ലെജൻഡറി ബ്ലാക്ക് നിറത്തിലുള്ള വിവോ സ്മാർട്ഫോണിനാണ് കിഴിവ്. Buy From Here.
6.78 ഇഞ്ച് വലിയ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റുണ്ട്. 2,260 × 2,800 പിക്സൽ റെസലൂഷനാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ MediaTek Dimensity 9200 SoC പ്രോസസറുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.
ട്രിപ്പിൾ ക്യാമറ സെറ്റപ്പിലാണ് വിവോ X90 പ്രോയിലുള്ളക്. 50MP പ്രൈമറി ക്യാമറയും 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. പ്രൈമറി സെൻസറിന് f/1.75 അപ്പേർച്ചറും OIS സപ്പോർട്ടുമുണ്ട്. ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കായി 32MP ക്യാമറയുമുണ്ട്. 120W ഫാസ്റ്റ് ചാർജിങ്ങും ഇത് സപ്പോർട്ട് ചെയ്യുന്നു. 4,870mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ZEISS എഞ്ചിനീയറിങ് നടത്തിയ പ്രോസസറും, V2 ഇമേജിങ് സിസ്റ്റവുമാണ് ക്യാമറയിലുള്ളത്.
Read More: 1TB സ്റ്റോറേജ്, 200MP ക്യാമറയുള്ള Redmi Note 13 Pro 20000 രൂപയ്ക്ക്! അവിശ്വസനീയം അല്ലാതെന്താ…
50W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. IP68 റേറ്റിങ്ങാണ് ഈ സ്മാർട്ഫോണിനുള്ളത്. USB ടൈപ്പ് സി ചാർജിങ്ങാണ് ഫോണിലുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.