Flipkart ബൊണാൺസ സെയിലിൽ Oneplus 5G ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഓഫർ. 50MP+48MP+64MP സോണി സെൻസറുള്ള OnePlus 12 5G ആണ് കിഴിവിൽ വിൽക്കുന്നത്. സ്മാർട്ഫോണുകൾക്കായി നടത്തുന്ന സ്പെഷ്യൽ വിൽപ്പനയാണ് Flipkart Mobile Bonanza Sale.
ഐഫോൺ 15, 15 പ്ലസ്, സാംസങ് ഗാലക്സി എസ്23 തുടങ്ങി പ്രീമിയം ഫോണുകൾക്കെല്ലാം ഓഫറുണ്ട്. മോട്ടോ എഡ്ജ് ഫ്യൂഷൻ, പോകോ X6, CMF ഫോൺ 1 തുടങ്ങിയ ബജറ്റ് ഫോണുകളും കിഴിവിൽ വിൽക്കുന്നു. കൂട്ടത്തിൽ OnePlus 12 discount-ഉം ശ്രദ്ധ നേടുന്നു. കാരണം…
ഫോണിന് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് നേരിട്ടുള്ള കിഴിവാണ്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്. വൺപ്ലസ് 13 വരാനിരിക്കെ, വൺപ്ലസ് 12 ഓഫറിൽ വിൽക്കുന്നത് നല്ല വിൽപ്പന നേടിക്കൊടുത്തേക്കും.
12GB RAM+ 256GB സ്റ്റോറേജ് വൺപ്ലസ് 12 ന്റെ വില 64,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് ഡയറക്ട് ഡിസ്കൌണ്ടിലൂടെ ഫോൺ 58,979 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. Axis Bank കാർഡിലൂടെ 5 ശതമാനം കിഴിവ് നേടാം.
12 മാസം വരെയുള്ള EMI-യ്ക്ക് HDFC വഴി പേയ്മെന്റ് നടത്തിയാൽ ആകർഷക കിഴിവ് നേടാം. 3,500 രൂപ വരെ നിങ്ങൾക്ക് ഇങ്ങനെ ലാഭിക്കാം. ഇങ്ങനെ വൺപ്ലസ് 12 സ്മാർട്ഫോൺ 55,479 രൂപയ്ക്ക് വാങ്ങാനാകും. ഫോൺ വാങ്ങാനുള്ള ലിങ്ക്.
ഡിസ്‌പ്ലേ: 6.82-ഇഞ്ച് QHD+ LTPO പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഈ സ്ക്രീനിൽ 120Hz റിഫ്രഷ് റേറ്റും, 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ലഭിക്കുന്നു.
OS: സ്മാർട്ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS-ൽ പ്രവർത്തിക്കുന്നു.
Read More: Flipkart Bonanza Sale: മൊബൈൽ ബൊണാൺസ വിൽപ്പനയിൽ iPhone 15 ഒന്നാന്തരം ഓഫറിൽ!
ക്യാമറ: വൺപ്ലസ് 12 ട്രിപ്പിൾ റിയർ ക്യാമറയിലൂടെ ടോപ്-ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഇതിലെ പ്രൈമറി ക്യാമറ 50MP-യുടെ സോണി LYT-808 സെൻസറാണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്ന OIS സപ്പോർട്ട് ഫീച്ചറുമുണ്ട്.
ക്യാമറ: 48MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. 64MP വരുന്ന ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. ഇത് OmniVision OV64B സെൻസർ ഉപയോഗിക്കുന്ന OIS ലെൻസാണ്. ഫോണിന്റെ മുൻക്യാമറയിലും എടുത്തുപറയേണ്ട സവിശേഷതകളുണ്ട്. കാരണം ഇതിൽ Sony IMX615 സെൻസറുള്ള 32MP സെൻസർ ഉണ്ട്.
പ്രോസസർ: സ്മാർട്ഫോണിന്റെ പ്രോസസർ ഏറ്റവും കരുത്തരായ Qualcomm-ൽ നിന്നുള്ളതാണ്. അതായത് ഇതിൽ Snapdragon 8 Gen 3 ചിപ്‌സെറ്റ് ആണ് നൽകിയിരിക്കുന്നത്. ഗെയിമിംഗിനും മൾട്ടിടാസ്‌ക്കിങ്ങിനും കാര്യക്ഷമതയും വേഗതയും ഇത് ഉറപ്പാക്കുന്നു.
ബാറ്ററി: ഫ്ലാഗ്ഷിപ്പിലെ ബാറ്ററി ദീർഘകാല ഉപയോഗം ഉറപ്പാക്കുന്നു. ഇതിൽ 5,400 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ചാർജിങ്: വേഗമേറിയതും കാര്യക്ഷമവുമായ പവർ-അപ്പുകൾക്കായി 80W SUPERVOOC വയർഡ് ചാർജിങ് ഉപയോഗിച്ചിരിക്കുന്നു. 50W AIRVOOC വയർലെസ് ചാർജിംഗും ഈ സ്മാർട്ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്.
കണക്റ്റിവിറ്റി: വേഗത്തിൽ ഡാറ്റ ട്രാൻസഫറിനും ചാർജിങ്ങിനുമായി യുഎസ്ബി ടൈപ്പ്-സി ആണ് ഫോണിലുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.