50MP+12MP+10MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy Smartphone ആദായ വിൽപ്പനയിൽ!

50MP+12MP+10MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy Smartphone ആദായ വിൽപ്പനയിൽ!
HIGHLIGHTS

പ്രീമിയം സാംസങ് ഫോണാണ് Samsung Galaxy S22 5G

ഇപ്പോൾ സ്മാർട്ഫോൺ 30000 രൂപയ്ക്ക് വാങ്ങാം

പ്രസിദ്ധമായ Galaxy AI ഫീച്ചർ ഈ സ്മാർട്ഫോണിൽ സപ്പോർട്ട് ചെയ്യുന്നു

നിങ്ങളൊരു പുതിയ ഫോൺ വാങ്ങാനുള്ള പ്ലാനിലാണെങ്കിൽ Samsung Galaxy Smartphone മികച്ച ചോയിസായിരിക്കും. കാരണം ഇപ്പോൾ സ്മാർട്ഫോൺ 30000 രൂപയ്ക്ക് വാങ്ങാം. രണ്ട് വർഷത്തിന് മുമ്പുള്ള പ്രീമിയം സാംസങ് ഫോണാണ് Samsung Galaxy S22 5G. ഈ സ്മാർട്ഫോണിന് ആമസോണിൽ ആദായ വിൽപ്പന നടക്കുന്നു.

Samsung Galaxy Smartphone: ഓഫർ

ടെക് ലോകത്തെ വിശ്വ പ്രസിദ്ധമായ Galaxy AI ഫീച്ചർ ഈ സ്മാർട്ഫോണിൽ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ പുതിയ പ്രീമിയം ഫോണുകളെ പോലെ മികവുറ്റ പെർഫോമൻസ് Galaxy S22 ഫോണിലും ലഭിക്കുന്നതാണ്.

ലോഞ്ച് സമയത്ത് ഇതിന് 85,999 രൂപയായിരുന്നു വില. പിന്നീട് ആമസോണിൽ ഉൾപ്പെടെയുള്ള സ്പെഷ്യൽ സെയിവിൽ വില കുറവുണ്ടായിട്ടുണ്ട്. ഇപ്പോൾ സ്മാർട്ഫോണിന് ആമസോണിലെ വില 39,949 രൂപയാണ്.

Samsung Galaxy Smartphone
ഇപ്പോൾ സ്മാർട്ഫോൺ 30000 രൂപയ്ക്ക് വാങ്ങാം

8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. ഈ ഗാലക്സി എസ്22 ഫോണിന് നോ കോസ്റ്റ് ഇഎംഐയിൽ 1,798 രൂപയ്ക്കും വാങ്ങാം. നിലവിൽ ആമസോൺ ബാങ്ക് ഓഫറുകളൊന്നും തരുന്നില്ല. എന്നാൽ 37,100 രൂപ വരെ എക്സ്ചേഞ്ച് ഓഫർ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ

Samsung Galaxy S22 5G: സ്പെസിഫിക്കേഷൻ

120Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 6.1 ഇഞ്ച് ഫുൾ HD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. ഫോണിൽ സ്നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റ് മികച്ച പെർഫോമൻസ് തരുന്നു.

ക്യാമറയിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോട്ടോഗ്രാഫിയെ മികച്ചതാക്കുന്നത്. OIS-നെ പിന്തുണയ്ക്കുന്ന 50MP പ്രൈമറി സെൻസർ ഇതിലുണ്ട്. 12MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും 10MP ടെലിഫോട്ടോ ലെൻസുമാണ് മറ്റ് രണ്ടെണ്ണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 10MP ഫ്രണ്ട് ക്യാമറയും വരുന്നു.

Also Read: New Realme: 15000 രൂപ റേഞ്ചിൽ Realme 14x 5G എത്തി, IP69 റേറ്റിങ് സ്മാർട്ഫോൺ ഈ ബജറ്റിൽ ഇതാദ്യം

സാംസങ് ഗാലക്സി S22 5G IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്. ഇതിന് അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

25W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ ഈ സാംസങ് ഗാലക്സി സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിലുള്ളത് 3,700 mAh ബാറ്ററിയാണ്. ചാർജിംഗിനായി ഒരു ടൈപ്പ്-സി പോർട്ട് ഇതിലുണ്ട്.

ഫോണുകൾ ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളിലാണ് പുറത്തിറക്കിയിട്ടുള്ളത്.

ഗാലക്സി S22 എതിരാളികൾ

ഫോൺ ഏറ്റവും പുതിയ പ്രീമിയം വേർഷനല്ലെങ്കിലും പെർഫോമൻസിൽ പിന്നോട്ടല്ല. കാരണം ഇത് വൺപ്ലസ് 12R, ഐഖൂ Neo 9 Pro എന്നിവർക്കെതിരെ കട്ടയ്ക്ക് പിടിച്ചുനിൽക്കും.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo