ഫെബ്രുവരി 22 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഫോണാണ് Moto G04. Motorola പുറത്തിറക്കിയ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണാണിത്. 6000 രൂപ ബജറ്റിൽ അത്യാധുനിക ഫീച്ചറുകളുള്ള ഒരു സ്മാർട്ഫോൺ എന്ന നേട്ടമാണ് മോട്ടറോള ഒരുക്കിയിരിക്കുന്നത്.
സാധാരണക്കാർക്കും ആദ്യമായി സ്മാർട്ഫോൺ ഉപയോഗിക്കുന്നവർക്കും പറ്റിയ ഫോണാണിത്. യൂണിസോക് T606 പ്രോസസറാണ് പെർഫോമൻസ് നൽകുന്നത്. ഇപ്പോൾ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്. വിശ്വസനീയമായ കമ്പനിയായതിനാൽ ലോ ബജറ്റിൽ ഫോൺ അന്വേഷിക്കുന്നവർക്ക് മോട്ടോ ജി04 പർച്ചേസ് ചെയ്യാം.
6.56 വലിപ്പമുള്ള ഡിസ്പ്ലേയാണ് മോട്ടോറോള G സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. IPS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. 1600 × 720 പിക്സൽ റെസല്യൂഷനുള്ള ഫോണാണിത്. 90Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് മോട്ടറോള ഉപയോഗിച്ചിരിക്കുന്നത്.
Mali G57 GPUമായി ഘടിപ്പിച്ചിട്ടുള്ള യൂണിസോക് T606 പ്രോസസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ ഒഎസ് തന്നെയാണ് ഫോണിലുള്ളത്. 2 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് കമ്പനി ഉറപ്പുനൽകുന്നു.
ഫോണിനെ പവർഫുൾ ആക്കാൻ 5000mAhന്റെ ബാറ്ററിയുണ്ട്. USB Type-C വഴി 15W വരെ ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഫോണിനൊപ്പം നൽകുന്നത് 10W ചാർജറാണ്.
ക്യാമറയിലേക്ക് വന്നാൽ LED ഫ്ലാഷ് ഫീച്ചറുള്ള റിയർ ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്സലാണ് ഇതിന്റെ മെയിൻ ക്യാമറ. 5 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയും സെൽഫിയ്ക്കും വീഡിയോ കോളിനും ഉപയോഗിക്കാം. ഫോണിൽ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് ഫീച്ചറാണുള്ളത്.
6,999 രൂപ മുതലാണ് മോട്ടോ ജി04ന്റെ വില ആരംഭിക്കുന്നത്. 2 സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. ഒന്നാമത്തേത് 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 6,999 രൂപയാണ് വില. 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 7,999 രൂപയും വിലയാകും.
READ MORE: Samsung Discount Offer: 3000 രൂപ വില കുറച്ച് Samsung 5G ഫോൺ വാങ്ങാം, അതും 6000mAh ബാറ്ററി ഫോൺ
മോട്ടോ G04 (4GB RAM+ 64GB)- 6,999 രൂപ
മോട്ടോ G04 (8GB RAM+ 128GB)- 7,999 രൂപ
ഓഫറിൽ വാങ്ങാൻ, ഇവിടെ ക്ലിക്ക് ചെയ്യൂ…
മോട്ടോ ജി04 ഫ്ലിപ്കാർട്ട് വഴി ഓൺലൈനായി വാങ്ങാം. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം 750 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇപ്പോൾ നൽകുന്നുണ്ട്.