താങ്ങാനാവുന്ന വിലയിൽ Motorola അടുത്തിടെ നിരവധി ഫോണുകൾ പുറത്തിറക്കി. 10,000 രൂപയിൽ താഴെ വരെ മികച്ച ബജറ്റ് ഫോണുകൾ പുറത്തിറക്കി. ഇനി വരുന്ന പുതിയ മോട്ടറോള ഫോണാണ് Moto G04.
സമീപഭാവിയിൽ തന്നെ മോട്ടറോള ഈ ഫോൺ ഇന്ത്യയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ, എന്നാണ് മോട്ടോ G04 ലോഞ്ച് ചെയ്യുന്നത് എന്നാണ് പുതിയ അറിയിപ്പ്. ഈ മാസം തന്നെ ഈ ബജറ്റ് സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ഫെബ്രുവരി 15ന് ഇത് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി പ്ലാൻ ചെയ്യുന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോണിന്റെ ലോഞ്ച്.
ഫോണിന്റെ ലോഞ്ച് തീയതി ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് തന്നെയാണ് മോട്ടോ ജി04ന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയത്.
രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് മോട്ടോ ജി04 വരുന്നത്: 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു ഫോണുമുണ്ട്. ഇത് സ്റ്റൈലിഷ് ഡിസൈനിലും ആകർഷകമായ നിറങ്ങളിലുമുള്ള ഫോണാണ്.
6.6-ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഫോണാണ് മോട്ടോ ജി04. ഇതിൽ 90Hz റിഫ്രഷ് റേറ്റ് വരുന്നു. യൂണിസോക് T606 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിന് പിന്നിൽ 16MP AI ക്യാമറയുമുണ്ട്. 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും മോട്ടറോള ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് പോർട്രെയിറ്റ് മോഡിൽ മികച്ച ഫോട്ടോഗ്രാഫി ഫീച്ചറും മോട്ടറോള നൽകുന്നു.
5,000mAh ബാറ്ററിയാണ് മോട്ടറോളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ആഗോള വേരിയന്റിന് 10W ചാർജിങ് ലഭിക്കും. ഫോണിൽ ഏറ്റവും മികച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 ഒഎസ് ആണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.
മികച്ച ഓഡിയോ എക്സ്പീരിയൻസിനായി ഫോണിൽ 3.5mm ഓഡിയോ ജാക്ക് ലഭിക്കുന്നു. ഈ ബജറ്റ് ഫോണിൽ ഡോൾബി അറ്റ്‌മോസും സെറ്റ് ചെയ്തിട്ടുണ്ട്.
ഏകദേശം 10000 രൂപ ബജറ്റിലുള്ള ഫോണാണിത്. അതായത് 10,751 രൂപയായിരിക്കും ഇതിന്റെ ഏകദേശ വില.
കഴിഞ്ഞ മാസം അവസാനം മോട്ടറോള ഒരു ബജറ്റ് ഫോൺ അവതരിപ്പിച്ചിരുന്നു. 8999 രൂപ വിലയുള്ള ഫോണാണ് ലോഞ്ച് ചെയ്തത്. Moto G24 Power എന്ന മോഡലായിരുന്നു അവതരിപ്പിച്ചത്.