എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന സ്മാർട്ട്ഫോണുകളാണ് 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ഫോണുകൾ. നല്ല ഡിസ്‌പ്ലേയും കൊള്ളാവുന്ന ക്യാമറകളും ഈ സ്മാർട്ഫോണുകളുടെ പ്രത്യേകതയാണ്. ബജറ്റ് ഫോണുകളിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉയർന്ന പ്രൈസ് ടാഗ് താങ്ങാൻ കഴിയാത്തവർക്കും ഈ വിലയിൽ വരുന്ന സ്മാർട്ഫോണുകൾ നല്ലൊരു ഓപ്ഷനാണ്. 20,000 രൂപയിൽ താഴെയുള്ള ഈ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെടുന്ന ഫോണുകൾക്കുള്ള ഡിമാൻഡ് അടുത്ത കാലത്തായി കൂടുന്നുമുണ്ട്.
വിപണിയിലെ മത്സരം കടുക്കുന്നതോടെ നേരത്തെ പ്രീമിയം സെഗ്മെന്റിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും എന്തിനേറെ ചിപ്പ്സെറ്റുകൾ വരെ ഈ പ്രൈസ് റേഞ്ചിലെ ഫോണുകളിൽ കമ്പനികൾ ലഭ്യമാക്കുന്നു. നിലവിൽ വിപണിയിൽ വാങ്ങാൻ കിട്ടുന്നതും ജനപ്രീതി നേടിയതുമായ 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ഫോണുകൾ ഒന്ന് നോക്കാം.
റിയൽമി 10 പ്രോ 5ജി സ്മാർട്ട്ഫോൺ 120ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റും 8 ജിബി വരെയുള്ള റാം കപ്പാസിറ്റിയും ഫോണിലുണ്ട്. 108 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമുള്ള 10 പ്രോ 5ജി ഏകദേശം 19,000 രൂപയ്ക്ക് വാങ്ങാൻ കഴിയും.
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി (OnePlus Nord CE 3 Lite 5G) സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലെയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. വൺപ്ലസിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ നോർഡ് സീരീസ് ഫോണിന് 19,999 രൂപയാണ് വില വരുന്നത്.
റെഡ്മി നോട്ട് 12 4ജി, 5ജി വേരിയന്റുകൾ ഇന്ത്യയിൽ ലഭ്യമാണ്. റെഡ്മി നോട്ട് 12 5ജി 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 4 ജെൻ 1 ചിപ്പ്സെറ്റിനൊപ്പം 4 ജിബി റാമും ഡിവൈസിലുണ്ട്. ബേസ് വേരിയന്റിന് 18,000 രൂപയിൽ താഴെയാണ് വില.
മിഡ്റേഞ്ചിൽ ചലനം സൃഷ്ടിക്കുന്ന വിവോ സബ് ബ്രാൻഡ് വിപണിയിലെത്തിക്കുന്ന ഫോണാണ് ഐക്കൂ Z7 5ജി. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്പ്സെറ്റാണ് ഐക്കൂ Z7 5ജിയുടെ ഹൃദയം. 6.38 ഇഞ്ച്, 90Hz അമോലെഡ് സ്ക്രീൻ, 5000 mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ് എന്നിവയ്ക്കൊപ്പം 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 16 എംപി സെൽഫി ക്യാമറയുമുള്ള ഫോൺ18,999 രൂപയ്ക്ക് ലഭ്യമാകും.
90Hz റിഫ്രഷ് റേറ്റോട് കൂടിയ 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി പാനലാണ് ഫോണിലുള്ളത്. എക്‌സിനോസ് 1330, മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്‌സെറ്റ് മോഡലുകളുണ്ട്. 50 എംപിയാണ് പ്രധാന ക്യാമറ. 2 എംപിയുടെ മാക്രോ, ഡെപ്ത് സെൻസറുകൾ പിന്നിലുണ്ട്. 13 എംപിയാണു മുൻക്യാമറ. 16,499 രൂപ മുതൽ ഫോൺ ലഭ്യമാണ്. 15 വാട്‌സ് ചാർജിംഗോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.