Infinix Hot 50 5G: 48MP ക്യാമറയുള്ള New എൻട്രി ലെവൽ ഫോൺ, 8999 രൂപ മുതൽ വാങ്ങാം
Infinix ഈ വർഷത്തെ ആദ്യ എൻട്രി ലെവൽ ഫോൺ പുറത്തിറക്കി
ബജറ്റ് കസ്റ്റമേഴ്സിനായി Infinix Hot 50 5G പുറത്തിറക്കി
ഏറ്റവും മെലിഞ്ഞ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്
Infinix ഈ വർഷത്തെ ആദ്യ എൻട്രി ലെവൽ ഫോൺ വിപണിയിലെത്തിച്ചു. 9999 രൂപ മുതൽ വില വരുന്ന 5G ഫോണാണ് ലോഞ്ചിനെത്തിയത്. ബജറ്റ് കസ്റ്റമേഴ്സിനായി Infinix Hot 50 5G പുറത്തിറക്കി. Sony IMX582 ക്യാമറയുള്ള സ്മാർട്ഫോണാണിത്.
ഏറ്റവും മെലിഞ്ഞ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. അതായത് 7.8 എംഎം സ്ലിം ഡിസൈനാണ് ഇതിനുള്ളത്. TUV SUD സർട്ടിഫിക്കേഷൻ ഈ സ്മാർട്ഫോണിലുണ്ട്. വീഗൻ ലെതർ ബാക്ക് പാനലിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്.
Infinix Hot 50 5G സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ എൻട്രി ലെവൽ ഫോണിലുള്ളത്. ഇൻഫിനിക്‌സ് ഹോട്ട് 50 5G 120Hz റിഫ്രഷ് റേറ്റുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC പ്രോസസറാണ് ഫോണിന് പെർഫോമൻസ് തരുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പിൻ പാനലിൽ ഡ്യു-ക്യാമറ സജ്ജീകരിച്ചിട്ടുള്ളത്. വളഞ്ഞ അരികുകളുള്ള മൊഡ്യൂളാണ് ഫോണിൽ സെറ്റ് ചെയ്തിട്ടുള്ളത്.
48 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. 12-ലധികം ക്യാമറ മോഡുകൾ ഇതിലണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിൻ്റെ മുൻ ക്യാമറയും നൽകിയിരിക്കുന്നു. ക്യാമറ യൂണിറ്റിന്റെ മറ്റൊരു പ്രത്യേകത LED ഫ്ലാഷ് ആണ്.
മുൻ ക്യാമറകൾക്കും പിൻ ക്യാമറകൾക്കും LED ഫ്ലാഷ് നൽകിയിരിക്കുന്നു.
രണ്ട് മെമ്മറി വേരിയന്റുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. 4GB, 8GB എന്നിവയാണ് അവ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ സ്മാർട്ഫോണിന് ലഭിക്കും. 5,000mAh ബാറ്ററി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ടൈപ്പ് സി ചാർജിങ് പോർട്ടിനെ ഫോൺ പിന്തുണയ്ക്കുന്നു. AI ചാർജിങ് കപ്പാസിറ്റിയും ഇതിൽ ലഭിക്കുന്നു.
Infinix Hot 50 5G ലോഞ്ച്
നാല് നിറങ്ങളിലാണ് ഇൻഫിനിക്സ് Hot 50 5G അവതരിപ്പിച്ചത്. സേജ് ഗ്രീൻ, സ്ലീക്ക് ബ്ലാക്ക്, വൈബ്രന്റ് ബ്ലൂ നിറങ്ങളിൽ സ്മാർട്ഫോണുകൾ പുറത്തിറക്കി. ഇവയെല്ലാം ഷൈനിങ് പിൻ പാനലിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഡ്രീമി പർപ്പിൾ കളർ വേരിയന്റാണ് നാലാമത്തേത്. ഇതിന് വീഗൻ ലെതർ ബാക്ക് പാനലാണുള്ളത്.
രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. 4GB+128GB, 8GB+128GB വേരിയന്റുകളാണ് ഇൻഫിനിക്സ് ഫോണിലുള്ളത്.
Read More: OnePlus: ഓണം വന്നില്ലേലും Offer വന്നു! കൂപ്പൺ കിഴിവിൽ OnePlus 5G Premium ഫോൺ വിൽക്കുന്നു
വില എത്ര?
ഇതിൽ ബേസിക് വേരിയന്റിന് 9,999 രൂപയാണ്. 8GB+128GB വേരിയന്റിന് 10,999 രൂപയുമാകും. സെപ്റ്റംബർ 9 മുതൽ ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനയ്‌ക്കെത്തും.
ആദ്യ പർച്ചേസിൽ ആക്‌സിസ് ബാങ്ക് ഓഫറുകൾ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപ തൽക്ഷണ കിഴിവ് നേടാം. ഇങ്ങനെ 8,999 രൂപ മുതൽ വാങ്ങാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile