48MP+64MP+48MP OnePlus ഫോൾഡ് ഫോണിന്റെ വില 39999 രൂപ കുറച്ചു, വമ്പൻ Deal!
പ്രീമിയം സ്മാർട്ഫോൺ ഒരു ലക്ഷത്തിനും താഴെ വാങ്ങാൻ കിടിലൻ ഓഫർ
വിലയാണിത്. 39999 രൂപയാണ് ഒറ്റയടിക്ക് ആമസോൺ വെട്ടിക്കുറച്ചു
ആമസോണിലാണ് ഫോണിന് പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്
OnePlus Open തങ്ങളുടെ Fold Phone-ന്റെ വില കുറച്ചു. 2023-ലാണ് വൺപ്ലസ് ആദ്യമായി മടക്ക് ഫോൺ അവതരിപ്പിച്ചത്. അന്ന് ഫോണിന്റെ വില 1,39,999 രൂപയായിരുന്നു. ഇപ്പോഴിതാ ഈ പ്രീമിയം സ്മാർട്ഫോൺ ഒരു ലക്ഷത്തിനും താഴെ വാങ്ങാനുള്ള സുവർണാവസരമാണിത്.
വൺപ്ലസ് Fold Phone: ഓഫർ
നിങ്ങൾക്ക് വൺപ്ലസ് ഫോൾഡ് ഫോൺ ഒരു ലക്ഷം രൂപയ്ക്കും താഴെ വാങ്ങാം. ആമസോണിലാണ് ഫോണിന് പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സൈറ്റിൽ ഫോൺ 99,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 16GB റാം, 512GB സ്റ്റോറേജുള്ള വൺപ്ലസ് ഫോൾഡ് ഫോണിന്റെ വിലയാണിത്. 39999 രൂപയാണ് ഒറ്റയടിക്ക് ആമസോൺ വെട്ടിക്കുറച്ചു.
ഈ വില ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുത്താതെയുള്ള കിഴിവാണ്. ഫോൺ ഇഎംഐയിൽ വാങ്ങാൻ ആലോചിക്കുന്നെങ്കിൽ 4,502.83 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭിക്കുന്നതാണ്. ഇവിടെ നിന്നും വാങ്ങൂ…
OnePlus Open: സ്പെസിഫിക്കേഷൻ
OnePlus ഓപ്പണിന് 7.82 ഇഞ്ച് വലിപ്പമാണുള്ളത്. ഇതിന്റെ സ്ക്രീൻ 2K ഫ്ലെക്സി ഫ്ലൂയിഡ് LTPO 3.0 AMOLED ആണ്. ഫോണിന്റെ കവർ ഡിസ്പ്ലേ 6.31 ഇഞ്ച് 2K LTPO 3.0 സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ടെക്നോളജിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 16GB LPDDR5X റാമും 512GB UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഫോണിനുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഫോണിലെ പ്രോസസർ.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. വൺപ്ലസ് ഓപ്പണിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. അതുപോലെ 64 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും വരുന്നു. ഇതിൽ 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ട്രിപ്പിൾ റിയർ ക്യാമറ ഏറ്റവും ബെസ്റ്റ് ഫോട്ടോഗ്രാഫി ഫീച്ചർ തരുന്നു.
32 മെഗാപിക്സൽ, 20 മെഗാപിക്സൽ ആണ് ഫോണിന്റെ സെൽഫി ക്യാമറ. ഇതിൽ പുറത്തും അകത്തും സെൽഫി ക്യാമറയായി ഘടിപ്പിച്ചിരിക്കുന്നു. 67W SuperVOOC ചാർജിംഗ് പിന്തുണയ്ക്കുന്ന പ്രീമിയം വൺപ്ലസ് ഫോണാണിത്. അതുപോലെ നിങ്ങൾക്ക് 4,800mAh ബാറ്ററി ഇതിൽ നിന്ന് ലഭിക്കുന്നതാണ്. ഫോൺ ഡ്യുവൽ 5ജി സെല്ലുലാർ ടെക്നോളജി ഉപയോഗിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile