48mp 12mp 48mp camera iphone 16 pro
Apple Intelligence ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന iPhone 16 Pro ഇപ്പോൾ ഡിസ്കൌണ്ടിൽ വാങ്ങാനാകും. ആപ്പിളിന്റെ മുൻനിര സ്മാർട്ഫോണാണ് ഐഫോൺ 16 പ്രോ മാക്സ്. മികച്ച പെർഫോമൻസും, പ്രീമിയം ഡിസൈനുമുള്ള ഫോണാണിത്. ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല ഐഫോൺ 16 പ്രോയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരുന്നത്. എന്നാലും ഓൺലൈനായി തന്നെ ഓഫറിൽ ഫോൺ വാങ്ങാനാകും.
ട്രിപ്പിൾ ക്യാമറയുള്ള ഫോണാണ് ഐഫോൺ 16 പ്രോ. ഇതിൽ ഗ്രേഡ് 5 ടൈറ്റാനിയം ഫ്രെയിം കൊടുത്തിട്ടുണ്ട്. വിഷ്വൽ ഇന്റലിജൻസ് ഈ ഫോണിന്റെ ക്യാമറയെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ആക്ഷൻ ബട്ടണും, യുഎസ്ബി ടൈപ്പ്-സി സപ്പോർട്ടും ലഭിക്കുന്നു. ഫോൺ എവിടെയാണ് വിലക്കുറവിൽ വിൽക്കുന്നതെന്നും പ്രോ മോഡലിന്റെ ഫീച്ചറുകളും നോക്കാം.
128ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്രോയുടെ വില 1,19,900 രൂപയാണ്. എന്നാൽ വിജയ് സെയിൽസിലൂടെ നിങ്ങൾക്ക് 9 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് കിട്ടും. 1,09,500 രൂപയ്ക്കാണ് ഇപ്പോൾ ഫോൺ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
HDFC, OneCard, SBI, ICICI തുടങ്ങിയ ബാങ്ക് കാർഡുകൾക്ക് ആകർഷകമായ കിഴിവ് ലഭ്യമാണ്. ഇങ്ങനെ SBI, ICICI കാർഡ് പേയ്മെന്റുകൾക്ക് 3000 രൂപ ഡിസ്കൌണ്ട് ലഭിക്കുന്നു. ആറ് മാസത്തേക്ക് ഇഎംഐയിൽ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി കാർഡിലൂടെ 4,500 രൂപ വരെ ലാഭിക്കാം. പ്രതിമാസം 5,309 രൂപ മുതൽ 24 മാസത്തേക്ക് EMI തിരഞ്ഞെടുക്കാം. നിങ്ങളുടെ പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ അതിനും വിജയ് സെയിൽസിൽ സൌകര്യമുണ്ട്.
6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ 16 പ്രോ. 120Hz ProMotion സാങ്കേതികവിദ്യയെ ഈ ഐഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ആപ്പിളിന്റെ A18 പ്രോ ചിപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഗെയിമിങ്ങിലും മൾട്ടി ടാസ്കിങ്ങിലുമെല്ലാം ഇത് മികച്ചതാണ്.
മൊബൈൽ ഫോട്ടോഗ്രാഫി ആരാധകർക്ക് മികച്ച ചോയ്‌സാണ് ഏറ്റവും പുതിയ ഈ ഐഫോൺ. കാരണം16 പ്രോയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്.
2x സൂമുള്ള 48MP ഫ്യൂഷൻ ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ 48MP അൾട്രാ-വൈഡ് ലെൻസ് ഇതിൽ നൽകിയിട്ടുണ്ട്. 5x ഒപ്റ്റിക്കൽ സൂമുള്ള 12MP ടെലിഫോട്ടോ സെൻസറും ഈ ഐഫോണിൽ കൊടുത്തിരിക്കുന്നു. 12MP സെൽഫി ക്യാമറയും ഐഫോൺ 16 പ്രോയിലുണ്ട്. 128GB, 256GB, 512GB, 1TB ഇങ്ങനെ നിരവധി ഓപ്ഷനുകളിലാണ് ഐഫോൺ 16 പ്രോ ആപ്പിൾ അവതരിപ്പിച്ചത്.