Samsung Galaxy S24 Plus gets heavy price drop
Samsung Galaxy S24 Plus വൻ വിലക്കുറവിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. കുറഞ്ഞ വിലയ്ക്ക് ഈ പ്രീമിയം സെറ്റ് ഫോൺ പർച്ചേസ് ചെയ്യാം. ഒറ്റയടിക്ക് 43000 രൂപയാണ് സാംസങ് ഫോണിനായി ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചിരിക്കുന്നത്.
ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി എസ്24 പ്ലസിന്റെ ലോഞ്ച് വില 99,999 രൂപയാണ്. ഇപ്പോൾ 56,999 രൂപയ്ക്കാണ് 256ജിബി സ്റ്റോറേജ് ഫോൺ വിൽക്കുന്നത്. എന്നുവച്ചാൽ ഒറ്റയടിക്ക് കുറച്ചത് 43000 രൂപയാണ്. 9,500 രൂപയാണ് ഫോണിന്റെ നോ-കോസ്റ്റ് ഇഎംഐ ഓഫർ. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 35,750 രൂപയ്ക്ക് ഗാലക്സി എസ്24 സ്വന്തമാക്കാം.
സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ മോഡലുകളാണ് ഗാലക്സി S24 സീരീസിലുള്ളത്. അൾട്രാ വാങ്ങാനാവാത്തവർക്ക് പ്ലസ് മോഡൽ വളരെ അനുയോജ്യമാണ്. ഇപ്പോഴാണെങ്കിൽ 60000 രൂപയ്ക്കും താഴെ ഫോൺ സ്വന്തമാക്കാം.
സാംസങ് ഗാലക്‌സി എസ്24 പ്ലസിൽ 6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ളതിനാൽ സുഗമമായ സ്ക്രോളിങ് അനുഭവം ലഭിക്കും. ഫോണിന്റെ ഡിസ്‌പ്ലേയിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ലഭിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായി ജോടിയാക്കിയ ഫോണാണിത്. ഇതിൽ സാംസങ് Exynos 2400 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് നൽകിയിട്ടുള്ളത്. ഫോണിന്റെ ക്യാമറ സിസ്റ്റത്തിലുള്ളത് 50MP പ്രൈമറി സെൻസറാണ്. ഇതിന് OIS സപ്പോർട്ടുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഗാലക്സി എസ്24 പ്ലസ്സിലുണ്ട്. 12MP അൾട്രാ-വൈഡ് സെൻസറും ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഫോണിന്റെ മുൻവശത്ത് 12MP സെൽഫി ക്യാമറയുമുണ്ട്. AI സപ്പോർട്ടോടെ ഫോട്ടോ കൂടുതൽ മികവുറ്റതാക്കാനുള്ള സൌകര്യവും ഈ പ്ലസ് മോഡലിൽ ലഭ്യമാണ്.
45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഈ സാംസങ് പ്രീമിയം ഫോണിലുണ്ട്. ഇത് 15W വയർലെസ് ചാർജിങ്ങിനെയും 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഇതിൽ 4900mAh-ന്റെ കരുത്തുറ്റ ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: 2TB സ്റ്റോറേജിൽ Samsung Galaxy A26 5G വിൽപ്പനയ്ക്ക്, 50MP ട്രിപ്പിൾ ക്യാമറ 25000 രൂപയ്ക്കും താഴെ!