Oppo മിഡ് റേഞ്ച് സെഗ്മെ്റിന്റിലേക്ക് Reno 12 ഉടൻ അവതരിപ്പിക്കും. ലോഞ്ച് അടുക്കുന്നതിനിടെ വില വെട്ടിക്കുറച്ചു. ജൂലൈ 12-നാണ് ഓപ്പോ റെനോ 12 സീരീസ് എത്തുന്നത്. ഇപ്പോഴിതാ ഫോണിന്റെ മുൻഗാമിയായ റെനോ 11 പ്രോ വിലക്കുറവിൽ വാങ്ങാം.
39,999 രൂപയ്ക്കാണ് ഓപ്പോ റെനോ 11 പ്രോ പുറത്തിറങ്ങിയത്. ആമസോണിൽ ഫോൺ 33,850 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 25 ശതമാനം വിലക്കിഴിവാണ് ഇപ്പോൾ ഫോണിന് ലഭിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറിലൂടെയും കൂടുതൽ ഡിസ്കൌണ്ട് നേടാം.
അതായത് 32,100 രൂപയ്ക്ക് ഓപ്പോ റെനോ 11 പ്രോ വാങ്ങാം. എന്നാൽ ഫ്ലിപ്കാർട്ടിൽ ഫോണിന് 37,999 രൂപയാണ് വിലയാകുന്നത്. ഓഫറിനെ കുറിച്ച് കൂടുതൽ വിശദമായി അറിയാം. അതിന് മുമ്പ് ഓപ്പോ റെനോ 11 പ്രോയുടെ ഫീച്ചറുകൾ മനസിലാക്കാം.
1080×2412 പിക്സൽ റെസല്യൂഷനാണ് ഈ ഓപ്പോ ഫോണിലുള്ളത്. സ്ക്രീനിന് 6.7 ഇഞ്ച് FHD+ ഡിസ്പ്ലേയാണുള്ളത്. 120Hz വരെ റീഫ്രെഷ് റേറ്റും 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്സുമുണ്ട്.
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ഇത് 12GB റാമുമായി ജോടിയാക്കിയിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണ് ഓപ്പോയിലുള്ളത്. 4,700 mAh ബാറ്ററി ഈ സ്മാർട്ട്‌ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഓപ്പോ ഫോണിലുള്ളത്. ഇവയിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ സെൻസറുണ്ട്. f/2.2 അപ്പർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും നൽകിയിരിക്കുന്നു. മൂന്നാമത്തെ ക്യാമറ f/2.0 അപ്പേർച്ചറുള്ള 32MP ടെലിഫോട്ടോ ലെൻസാണ്. ഇതിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: Motorola Razr New Phone: മോട്ടോ പുറത്തിറക്കിയ പുതിയ കരുത്തൻ, Google ജെമിനി ഫീച്ചറുള്ള ഫ്ലിപ് ഫോൺ
ഇക്കഴിഞ്ഞ ജനുവരിയിലാണ് റെനോ 11 പ്രോ വിപണിയിൽ എത്തിയത്. ഫോണിന് ഏറ്റവും മികച്ച ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. പേൾ വൈറ്റ്, റോക്ക് ഗ്രേ കളറുകളിൽ ഫോൺ ലഭ്യമാണ്.
പരിമിതകാല ഓഫറിൽ 33,850 രൂപയ്ക്ക് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. HDFC ബാങ്ക് കാർഡുകളിലൂടെ 1750 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ 32,100 രൂപയ്ക്ക് ഓപ്പോ റെനോ 11 പ്രോ വാങ്ങാം. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഓപ്പോ റെനോ 11 പ്രോ ഓഫറിൽ വാങ്ങാൻ, ആമസോൺ ലിങ്ക്.