6 ഇഞ്ച് ഫുൾ HD അമലോഡ് ഡിസ്‌പ്ലേയിൽ 360 Q5 & Q5 പ്ലസ് സ്മാർട്ട് ഫോണുകൾ

Updated on 24-Aug-2016
HIGHLIGHTS

6GBയുടെ റാം ,128ജിബിയുടെ ഇന്റെർണൽ മെമ്മറി ,13 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയിൽ

വിപണിയിൽ പുതിയ 2 സ്മാർട്ട് ഫോണുകൾ കൂടി ഇറങ്ങിയിരിക്കുന്നു .360 Q5 & Q5 പ്ലസ് എന്നി സ്മാർട്ട് ഫോണുകൾ ആണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത് .മികച്ച സവിഷേശതകളാണ് ഇതിനുള്ളത് എന്നുതന്നെ പറയേണ്ടിവരും .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ക്യാമറ .ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

360 Q5 നെ കുറിച്ച് പറയുകയാണെങ്കിൽ 6 ഇഞ്ച് ഫുൾ HD അമലോഡ് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത്. Snapdragon 820 ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .4 ജിബിയുടെ മികച്ച റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളാണ് .

3200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .360 Q5 പ്ലസ്സിനെ കുറിച്ച് വിവരിക്കുകയാണെങ്കിൽ മികച്ച കിടിലൻ സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനും നൽകിയിരിക്കുന്നത് . Snapdragon 820 ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെയും പ്രവർത്തനം .

ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ റാം ആണ് .6 ജിബിയുടെ കരുത്താർന്ന റാം ,128GBയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .3700mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെയ്ക്കുന്നുണ്ട് .ഇതിന്റെ രണ്ടിന്റെയും ക്യാമറ 13 മെഗാപിക്സൽ ഡ്യൂവൽ ക്യാമറയാണ് . 2799 Yuan,1999 Yuan വില ആണ് ഇതിന്റെ ലോകവിപണിയിൽ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :