കഴിഞ്ഞ മാസം ആരംഭിച്ച Amazon Great Indian Festival എന്ന ഷോപ്പിങ് പൂരത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നവംബർ 10നാണ് ആമസോണിന്റെ ഈ സ്പെഷ്യൽ സെയിൽ അവസാനിക്കുന്നത്. 30,000 രൂപ മുതൽ 40,000 വരെ വില വരുന്ന ഫോണുകൾക്ക് ആമസോണിൽ ഇതാ മികച്ച ഓഫറാണ് നൽകുന്നത്. ഹോണർ, സാംസങ് ഗാലക്സി, ഐക്യൂ തുടങ്ങിയ ഫോണുകൾക്കെല്ലാം ഈ ആമസോൺ സെയിലിൽ ഓഫറുണ്ട്.
അതിശയകരമായ സ്‌മാർട്ട്‌ഫോൺ ഡീലുകളാണ് ആമസോൺ ഒരുക്കിയത്. ബാങ്ക് ഓഫറുകളും കൂപ്പണുകളും ഇതിൽ ലഭ്യമാണ്.
6.7 ഇഞ്ച് 120Hz ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഹോണർ 90 വരുന്നത്. ഒരു ക്യാമറ ഫോൺ അന്വേഷിക്കുന്നവർക്കായുള്ള മികച്ച ഓപ്ഷനെന്നും പറയാം. 200MPയാണ് ഫോണിന്റെ പ്രധാന ക്യാമറ. 50 മെഗാപിക്സലാണ് മുൻക്യാമറ. പെർഫോമൻസിനായി ഫോണിൽ സ്നാപ്ഡ്രാഗൺ 7 Gen 1 ആക്സിലറേറ്റഡ് എഡിഷൻ പ്രൊസസറാണ് ഫോണിലുള്ളത്.
Also Read: JioPhone Prima 4G: യൂട്യൂബും വാട്സ്ആപ്പും യുപിഐയുമുള്ള Jio Keypad phone വിൽപ്പന തുടങ്ങി
5,000mAh-ന്റെ ബാറ്ററിയും ഹോണർ 90-ലുണ്ട്. 31,999 രൂപയ്ക്കാണ് ഫോൺ ഓഫറിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1250 രൂപയുടെ കൂപ്പണും ഇതിന് പുറമെ വിലക്കിഴിവിനായി ഉപയോഗിക്കാം. ഇതിന് പുറമെ ICICI ബാങ്കിന്റെ 1000 രൂപ കൂപ്പണും ഇതിൽ ലഭ്യമാണ്.
6.74 ഇഞ്ച് 120 Hz AMOLED FHD+ ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 3ലുള്ളത്. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും 16 എംപി ഫ്രെണ്ട് ക്യാമറയും വൺപ്ലസ് നോർഡ് 3യിലുണ്ട്. 5,000mAh ആണ് ഫോണിന്റെ ബാറ്ററി. മീഡിയാടെക് ഡൈമൻസിറ്റി 9000 ചിപ്‌സെറ്റാണ് വൺപ്ലസ് നോർഡ് 3 5Gയിലുള്ളത്.
33,999 രൂപയ്ക്ക് ഫോൺ വിലക്കിഴിവിൽ ഇപ്പോൾ പർച്ചേസ് ചെയ്യാം. കൂടാതെ, വൺപ്ല് നോർഡ് ഫോണിനായി ആമസോൺ 3,000 രൂപയുടെ കൂപ്പണും അനുവദിക്കുന്നു. ഇതിന് പുറമെ ICICI ബാങ്ക് ഓഫറുകളിലൂടെ 2250 രൂപയുടെ വിലക്കിഴിവും നേടാം.
6.78 ഇഞ്ച് ഡിസ്‌പ്ലേയിൽ വരുന്ന ഐക്യൂ നിയോ 7 പ്രോ 5G ഫോണിൽ 5,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറും ഉൾപ്പെട്ടിരിക്കുന്നു. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും ഇതിലുണ്ട്. 32,999 രൂപയാണ് ഫോണിന് ആമസോൺ സ്പെഷ്യൽ സെയിലിൽ വില. ഐസിഐസിഐ കാർഡുള്ളവർക്ക് 750 രൂപയുടെ തൽക്ഷണ കിഴിവും ഐക്യൂ ഫോൺ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കും.
6.4 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലുള്ള ഈ സാംസങ് ഫോൺ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള ഒരു കിടിലൻ ആൻഡ്രോയിഡ് ഫോണാണ്. 50MPയും, 12MPയും 5MPയും ചേർന്ന ക്യാമറ സെറ്റപ്പിന് പുറമെ 32MPയുടെ ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 5,000mAh ആണ് ഫോണിന്റെ ബാറ്ററി. ഇതിന് പുറമെ ഒക്ടാ കോർ പ്രൊസസറും സാംസങ് ഗാലക്സി A54ൽ നൽകിയിരിക്കുന്നു.
35,499 രൂപയിൽ ഫോൺ ഇപ്പോൾ പർച്ചേസ് ചെയ്യാം. ICICI ബാങ്ക് ഓഫറുകളും സാംസങ് ഗാലക്സി ഫോണിന് ലഭിക്കും.