Realme C67 5G Discount: 33W ചാർജിങ് Realme 5G ഫോൺ ഇതാ ലാഭത്തിൽ വാങ്ങാം…

Updated on 03-Jan-2024
HIGHLIGHTS

Realme C67 5G വിലക്കിഴിവിൽ വാങ്ങാം, ഇതാ പുതിയ ഓഫർ

11000 ബജറ്റിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്

4 GB RAM, 128 GB സ്റ്റോറേജുമുള്ള Realme ഫോണിനാണ് വിലക്കിഴിവ്

അടുത്ത കാലത്തായി പുറത്തിറങ്ങിയ സ്മാർട്ഫോണാണ് Realme C67 5G. 33W SuperVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. റോബസ്റ്റ് പ്രോസസറും ഫാസ്റ്റ് പെർഫോമൻസുമാണ് ഇതിനുള്ളത്.

ഇപ്പോഴിതാ ഫോണിന് മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 11,000 ബജറ്റിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Realme C67 5G ഓഫർ

16,999 രൂപ വില വരുന്ന ഫോണാണിത്. എന്നാൽ ഇപ്പോൾ ഫോണിന് റിയൽമി സൈറ്റിൽ ഓഫർ പ്രഖ്യാപിച്ചു. കൂടാതെ ഫ്ലിപ്കാർട്ടിലും ഓഫർ ലഭ്യമാണ്. ഫ്ലിപ്കാർട്ടിലും Realme C67 5Gയ്ക്ക് ഓഫർ ലഭ്യമാണ്. 4 GB RAM, 128 GB സ്റ്റോറേജുമുള്ള റിയൽമി ഫോണിനാണ് വിലക്കിഴിവ്. ഓഫർ വിശദാംശങ്ങൾ അറിയാം.

16,999 രൂപ വിലയുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിൽ 13,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. ഇതിന് പുറമെ ഫോണിന് ബാങ്ക് ഓഫറുകളും ലഭിക്കും. 1000 രൂപയുടെ ഡിസ്കൗണ്ടും റിയൽമി സി67 ഫോണിന് ലഭിക്കുന്നു. HDFC, SBI ബാങ്ക് കാർഡുകൾക്കാണ് ഓഫറുള്ളത്. 3000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. ഓഫറിൽ ഇതാ… FLIPKART LINK

Realme C67 5G സ്പെസിഫിക്കേഷൻ

MediaTek Dimensity 6100+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. Adreno 610 GPUവും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ഇതിലുണ്ട്. 680 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നെസ്സും ഫോണിൽ വരുന്നു. 120 Hz റീഫ്രെഷ് റേറ്റും റിയൽമി സി67 5Gയിൽ വരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI-വിൽ ഫോൺ പ്രവർത്തിക്കുന്നു.

33W സൂപ്പർ ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന റിയൽമി ഫോണിൽ 5000 mAh-ന്റെ ബാറ്ററിയും വരുന്നു.

Realme C67 5G ക്യാമറ

ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന ഫോണാണിത്. 50MPയാണ് മെയിൻ ക്യാമറ. ഇത് AI പിന്തുണയ്ക്കുന്ന സെൻസറാണ്. ഇതുകൂടാതെ 2MPയുടെ മറ്റൊരു ക്യാമറയും ഫോണിലുണ്ട്. റിയൽമിയുടെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്.

READ MORE: HAPPY NEW YEAR ഓഫർ: അവിശ്വസനീയം! 66,000 രൂപയ്ക്ക് iPhone 15

നേരത്തെ പറഞ്ഞ പോലെ 4 GB റാമും 128 GB സ്റ്റോറേജും വരുന്ന ഫോണാണിത്. ഇത് 2 TB വരെ വികസിപ്പിക്കാം. ഫോണിന് വൈഫൈ 5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫീച്ചറുണ്ട്. കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും റിയൽമി സി67ലുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :