ഓപ്പോയുടെ പുതിയ മിഡ് റേഞ്ച് ഫോൺ Oppo F25 Pro 5G പുറത്തിറങ്ങി. ആകർഷകമായ ഡിസൈനും മികച്ച ക്യാമറ ഫീച്ചറുമുള്ള ഫോണാണിത്. എന്നാൽ ഈ ഓപ്പോ ഫോണിന്റെ പ്രോസസർ സ്നാപ്ഡ്രാഗൺ അല്ല. എങ്കിലും ഓപ്പോ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ഫോൺ തന്നെയാണിത്.
2 സ്റ്റോറേജുകളിലാണ് Oppo F25 Pro 5G ഇന്ത്യയിൽ എത്തിച്ചത്. 23000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഈ സ്മാർട്ഫോൺ വാങ്ങാം. എങ്കിലും വിൽപ്പനയും ഓഫറും അറിയുന്നതിന് മുമ്പ് F25 പ്രോയുടെ ഫീച്ചറുകൾ നോക്കാം.
6.7-ഇഞ്ച് ഫുൾ HD+ ഫ്ലെക്സിബിൾ OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz വരെ ഇതിന് റിഫ്രെഷ് റേറ്റ് ലഭിക്കും. 1100 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള സ്ക്രീനാണ് ഫോണിലുള്ളത്. IP54 റേറ്റിങ്ങുള്ള ഫോണാണ് ഓപ്പോ F25 Pro 5G. അതിനാൽ പൊടിയിലും വെള്ളം വീണാലും അവ പ്രതിരോധിക്കാനുള്ള ശേഷി ഫോണിനുണ്ട്.
ഇതിൽ പെർഫോമൻസിനായി മീഡിയാടെക് ഡൈമൻസിറ്റി 7050 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനും ഇത് ഭേദപ്പെട്ട പെർഫോമൻസ് നൽകുന്നു. ഇത് Mali-G68 MC4 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണാണ്.
64MP പ്രൈമറി സെൻസറാണ് ഓപ്പോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുണ്ട്. കൂടാതെ 2എംപി മാക്രോ ലെൻസും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഫോട്ടോഗ്രാഫി പ്രിയർക്കായി ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. പോർട്രെയിറ്റ്, നൈറ്റ് മോഡ്, സ്ലോ-മോഷൻ മോഡുകളിൽ മികച്ച ഫോട്ടോഗ്രാഫി അനുവദിക്കുന്നു.
സെൽഫി, റീൽസ് പ്രേമികൾക്കും പുതിയ ഓപ്പോ ഫോൺ മികച്ച ഓപ്ഷനായിരിക്കും. കാരണം ഇതിന് 32MP ഫ്രണ്ട് ഫേസിങ് ഷൂട്ടറുണ്ട്. ഈ ഫ്രെണ്ട് ക്യാമറയിൽ 30fps വേഗതയിൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും.
ക്യാമറയും ഡിസ്പ്ലേയും പ്രോസസറും മാത്രമല്ല ഒരു ഫോണിനെ മികച്ചതാക്കുന്നത്. അതിന്റെ ബാറ്ററിയും ചാർജിങ് ഫീച്ചറുകളും എങ്ങനെയെന്നും പരിശോധിക്കേണ്ടതുണ്ട്. 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 67W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
കൂടാതെ മികച്ച യൂസർ- ഫ്രെണ്ട്ലി പെർഫോമൻസിനുള്ള OS ഫോണിലുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ് വെയറാണ് ഓപ്പോയിലുള്ളത്. Color OS 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് OS.
2 സ്റ്റോറേജുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 23,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ ഫോണിന് 25,999 രൂപയുമാകും. ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ സ്റ്റോറുകളിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
READ MORE: OnePlus 12R New Version: ഹൈ പെർഫോമൻസുള്ള പുതിയ എഡിഷൻ! മുമ്പത്തേക്കാൾ 10,000 രൂപ വില കൂടുതൽ
മാർച്ച് 5 മുതലാണ് ഓപ്പോ F25 പ്രോ വിൽപ്പന ആരംഭിക്കുന്നത്. HDFC, ICICI, അല്ലെങ്കിൽ SBI കാർഡുടമകൾക്ക് ഓഫർ ലഭിക്കും. ഈ ബാങ്കുകളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിനാണ് ഓഫർ. ഇങ്ങനെ 2,000 രൂപ കിഴിവ് വരെ ലാഭിക്കാം.