Oppo K12x 5G: 32MP AI ക്യാമറയും 5100mAh ബാറ്ററിയുമുള്ള New 5G ഫോൺ, 12000 രൂപയ്ക്ക്!

Oppo K12x 5G: 32MP AI ക്യാമറയും 5100mAh ബാറ്ററിയുമുള്ള New 5G ഫോൺ, 12000 രൂപയ്ക്ക്!
HIGHLIGHTS

12,000 രൂപ റേഞ്ചിലുള്ള Oppo K12x 5G പുറത്തിറങ്ങി

32MP AI മെയിൻ ക്യാമറയാണ് Oppo K12x 5G-യിലുള്ളത്

45W SuperVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഫോണാണിത്

5,100mAh ബാറ്ററിയുള്ള Oppo K12x 5G പുറത്തിറങ്ങി. 12,000 രൂപ റേഞ്ചിലുള്ള 5G സ്മാർട്ഫോണാണിത്. 15K രൂപയിൽ താഴെ വിലയിൽ ആകർഷകമായ ഫീച്ചറുകളാണ് ഓപ്പോ ഉൾപ്പെടുത്തിയിരിക്കുന്നത്.

45W SuperVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഫോണാണിത്. താഴെ വീണാലും കവചമാകുന്ന മികച്ച ബോഡി ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഓപ്പോ K12x മുതിർന്നവർക്ക് വാങ്ങാവുന്ന ഫോണായിരിക്കും.

Oppo K12x 5G

Oppo K12x 5G ലോഞ്ച്

32MP AI മെയിൻ ക്യാമറയാണ് Oppo K12x 5G-യിലുള്ളത്. സ്മാർട്ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് എന്ന് മുതൽ വാങ്ങാമെന്ന് അറിയാം. കൂടാതെ ഓപ്പോ കെ12എക്സിന്റെ വിലയും പ്രധാന ഫീച്ചറുകളും നോക്കാം.

Oppo K12x 5G സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് 120Hz അൾട്രാ ബ്രൈറ്റ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് 1000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണ്. 7.68 mm സ്ലിം കേസിംഗും 186 ഗ്രാം ഭാരവും ഫോണിനുണ്ട്.

ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ്. ഇത് 6nm ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. 8GB വരെ റാം വികസിപ്പിക്കാം.

32mp ai camera oppo k12x 5g

ഫോണിൽ 32MP AI പ്രൈമറി ക്യാമറ നൽകിയിട്ടുണ്ട്. 2MP സെക്കൻഡറി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. ഫോണിന്റെ മുൻവശത്ത് 8 എംപി ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇത് ഭേദപ്പെട്ട പെർഫോമൻസ് ഉറപ്പാക്കുന്നു.

IP54 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഡിസൈനോടെയാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 5,100mAh ബാറ്ററി ഓപ്പോ K12x 5G-യ്ക്കുണ്ട്. ഇതിന് 45W SUPERVOOC ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.

ആൻഡ്രോയിഡ് 14 ആണ് ഓപ്പോ 5G ബജറ്റ് ഫോണിലെ OS. രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റും, മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും നൽകുന്നു.

32mp ai camera oppo k12x 5g

വിലയും വേരിയന്റുകളും

രണ്ട് റാം ഓപ്ഷനുകളിലാണ് ഓപ്പോ K12x 5G പുറത്തിറങ്ങിയത്. 6GB, 8GB എന്നിവ 128GB, 256GB സ്റ്റോറേജ് ശേഷികൾ.

Read More: Price Cut: ഈ പ്രീമിയം Triple ക്യാമറ Samsung Galaxy ഫോണിന്റെ വില വെട്ടിക്കുറച്ചു

6GB+ 128GB, 8GB+ 256GB സ്റ്റോറേജുകളിലാണ് ഫോൺ വരുന്നത്. ഇവയിൽ 6GB ഓപ്പോ സ്മാർട്ഫോണിന് 12,999 രൂപയാണ് വില. 8GB സ്റ്റോറേജ് ഓപ്പോയ്ക്ക് 15,999 രൂപയുമാണ് വില. ഫോണുകൾ നിങ്ങൾക്ക് രണ്ട് കളറുകളിൽ നിന്ന് തെരഞ്ഞെടുക്കാം. ബ്രീസ് ബ്ലൂ, മിഡ്‌നൈറ്റ് വയലറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ.

വിൽപ്പന

രാജ്യത്തുടനീളമുള്ള ഓപ്പോ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഓപ്പോ K12x 5G ലഭ്യമായിരിക്കും. ഫ്ലിപ്പ്കാർട്ട് വഴിയും ഓപ്പോ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ആദ്യ വിൽപ്പന ഓഗസ്റ്റ് 2 -ന് നടത്തുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo