30 ശതമാനം വില കുറച്ച് 200MP ക്വാഡ് ക്യാമറ Samsung Galaxy S24 Ultra 5G വിൽപ്പനയ്ക്ക്!

Samsung Galaxy S24 Ultra 5G നിങ്ങളുടെ ലിസ്റ്റിലുള്ള ഫോണാണെങ്കിൽ ഇപ്പോൾ വമ്പൻ കിഴിവിൽ വാങ്ങാം
AI സപ്പോർട്ട് ചെയ്യുന്ന സാംസങ് സ്മാർട്ട്‌ഫോൺ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിലാണുള്ളത്
46,100 രൂപയ്ക്ക് എക്സ്ചേഞ്ച് കിഴിവും സാംസങ് ഗാലക്സി ഫോണിന് ലഭിക്കുന്നു
Samsung Galaxy S24 Ultra 5G നിങ്ങളുടെ ലിസ്റ്റിലുള്ള ഫോണാണെങ്കിൽ ഇപ്പോൾ വമ്പൻ കിഴിവിൽ വാങ്ങാം. ആമസോണിൽ സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5G വില കുറച്ച് വിൽക്കുന്നു. 30 ശതമാനം കിഴിവിൽ സാംസങ് ഫോൺ വാങ്ങാനുള്ള ഓഫറാണിത്. AI സപ്പോർട്ട് ചെയ്യുന്ന സാംസങ് സ്മാർട്ട്‌ഫോൺ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിലാണുള്ളത്. സാംസങ് ഇലക്ട്രോണിക്സ് ആരാധകർ മിസ് ചെയ്യരുതാത്ത ഓഫറാണിത്.
Samsung Galaxy S24 Ultra 5G ഓഫർ
കുറഞ്ഞ വിലയിൽ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് ഇത് ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു. നൂതന ഫീച്ചറുകളും അത്യാധുനിക ടെക്നോളജിയുമുള്ള ഫോണാണിത്. 94000 രൂപയിലാണ് ആമസോണിൽ ഗാലക്‌സി എസ് 24 അൾട്രാ വിൽക്കുന്നത്. 46,100 രൂപയ്ക്ക് എക്സ്ചേഞ്ച് കിഴിവും സാംസങ് ഗാലക്സി ഫോണിന് ലഭിക്കുന്നു.
12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണ് സാംസങ് ഗാലക്സി S24 അൾട്രാ. 4,232.68 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ കിഴിവും ഇതിനുണ്ട്.
Galaxy S24 Ultra 5G: സ്പെസിഫിക്കേഷൻ
ഫ്ലാറ്റ് ഡിസ്‌പ്ലേയും മാറ്റ്-ഫിനിഷ് സൈഡ് റെയിലുകളുമുള്ള ഫോണാണിത്. ഗാലക്‌സി എസ് 23 അൾട്രായെ അനുസ്മരിപ്പിക്കുന്ന ഡിസൈനായിരിക്കും ഇതിലുള്ളത്. ടൈറ്റാനിയം ബോഡിയിലാണ് ഈ സാംസങ് ഫോൺ നിർമിച്ചിട്ടുള്ളത്. 6.8 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ ഈ ഉപകരണത്തിനുണ്ട്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിന് ലഭിക്കുന്നു. ഗൊറില്ല ഗ്ലാസ് ആർമർ ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിട്ടുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റുള്ള ഫോണാണിത്.
ഗാലക്‌സി എസ്24 അൾട്രായിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോമാണ് പ്രവർത്തിക്കുന്നത്. എഐ സ്യൂട്ടിലൂടെ വിപുലമായ എഐ സപ്പോർട്ടും ഇതിലുണ്ട്. 1.9 മടങ്ങ് വലിയ വേപ്പർ ചേമ്പറുള്ള ഒപ്റ്റിമൽ തെർമൽ കൺട്രോൾ സിസ്റ്റം ഫോണിലുണ്ട്.
ക്യാമറ വിഭാഗത്തിൽ 5x ഒപ്റ്റിക്കൽ സൂമും OIS ഉം ഉള്ള 50MP ടെലിഫോട്ടോ ക്യാമറയുണ്ട്. OIS ഉള്ള 200MP പ്രൈമറി വൈഡ് ക്യാമറയും, OIS ഉള്ള 10MP 3x ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. 12MP അൾട്രാവൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി ഡ്യുവൽ-പിക്സൽ 12MP സെൻസർ ഉണ്ട്. AI- പവർഡ് സ്യൂട്ടായ പ്രോവിഷ്വൽ എഞ്ചിൻ ഇമേജ് ക്യാപ്ചറിംഗ് സപ്പോർട്ടും ഫോണിലുണ്ട്.
Also Read: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1-ൽ ആണിത് പ്രവർത്തിക്കുന്നത്. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും ഇതിലുണ്ട്. 5000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്. ഇതിന് 15W ഫാസ്റ്റ് വയർലെസ് ചാർജിംഗ് ശേഷിയുമുണ്ട്.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile