സ്മാർട്ട്ഫോൺ ആളുകളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സ്‌മാർട്ട്‌ഫോണില്ലാതെ ജീവിക്കാൻ പ്രയാസമായി. എത്ര രൂപ മുടക്കിയാലും സ്മാർട്ട്‌ഫോൺ കരസ്ഥമാക്കാൻ ആഗ്രഹിക്കാത്ത ആളുകളില്ല. ഇപ്പോഴിതാ സീ ന്യൂസ് നടത്തിയ നടന്ന ഒരു സർവേയിലും ഇക്കാര്യം തെളിഞ്ഞിരിക്കുകയാണ്. അടുത്തിടെ ഓപ്പോയും കൗണ്ടർപോയിന്റും സ്‌മാർട്ട്‌ഫോൺ ആസക്തിയെക്കുറിച്ച് ഒരു സർവേ നടത്തിയിരുന്നു. നോമോഫോബിയ' എന്നാണ് ഈ സർവേയ്ക്ക് പേര് നൽകിയിരിക്കുന്നത്.
സർവേയനുസരിച്ചു 65 ശതമാനം ഉപയോക്താക്കളും തങ്ങളുടെ സ്മാർട്ട്ഫോണുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റ് തീർന്നില്ലേ, ഫോൺ നഷ്‌ടപ്പെടില്ലേ, ബാറ്ററി തീർന്നില്ലേ എന്നൊക്കെ അവർ എപ്പോഴും ഭയക്കുന്നു. No Mobile Phobia എന്നതിന്റെ ചുരുക്കപ്പേരാണ് NoMoPhobia. മൊബൈൽ പ്രവർത്തിക്കാത്തതിനെ കുറിച്ച് ആളുകൾ ഭയപ്പെടുന്ന ഒരുതരം ഭയമാണിത്.
Oppo, Counterpoint എന്നിവയുടെ ഈ സർവേയിൽ 1,500 പേർ പ്രതികരിച്ചു. ഈ സർവേയിൽ ഉൾപ്പെട്ട 60 ശതമാനം ആളുകളും ബാറ്ററി മോശമായതിനാൽ സ്മാർട്ട്ഫോൺ മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് സമ്മതിച്ചു. മികച്ച ബാറ്ററി ലൈഫുള്ള ഫോണുകൾ പുറത്തിറക്കാൻ ഈ സർവേ ഞങ്ങളെ പ്രചോദിപ്പിച്ചതായി ഓപ്പോ ഇന്ത്യയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ദമയന്ത് സിംഗ് ഖനോറിയ പറഞ്ഞു. സ്ത്രീകളേക്കാൾ പുരുഷന്മാരാണ് മൊബൈലിനെ കുറിച്ച് കൂടുതൽ ആകുലപ്പെടുന്നതെന്ന് ഈ സർവേയിൽ കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത 82 ശതമാനം പുരുഷന്മാരും ഫോണുമായി ബന്ധപ്പെട്ട് കൂടുതൽ ടെൻഷൻ ഉണ്ടെന്ന് സമ്മതിച്ചപ്പോൾ 74 ശതമാനം സ്ത്രീകളും ഫോണിന്റെ ബാറ്ററിയെയും ഇന്റർനെറ്റിനെയും കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 92.5 ശതമാനം പേരും പവർ സേവിംഗ് മോഡ് ഉപയോഗിക്കുന്നവരാണെന്നും 87 ശതമാനം പേർ തങ്ങളുടെ ഫോൺ ഫുൾ ചാർജ്ജ് ആയാൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരിൽ 42 ശതമാനം പേരും തങ്ങളുടെ ഫോണുകൾ വിനോദത്തിനായി ഉപയോഗിക്കുന്നതായും വിനോദത്തിനായി സോഷ്യൽ മീഡിയയുടെ സഹായം സ്വീകരിക്കുന്നതായും സമ്മതിച്ചു. ബാറ്ററി ലാഭിക്കാൻ പലതവണ ഫോൺ ഉപയോഗിക്കുന്നത് നിർത്തേണ്ടിവരുമെന്ന് 65 ശതമാനം ആളുകളും പറഞ്ഞു.