Samsung Galaxy A26 5G ഇന്ത്യയിൽ
2TB സ്റ്റോറേജുള്ള Samsung Galaxy A26 5G ഇന്ത്യയിൽ മാർച്ച് 24-ന് ലോഞ്ച് ചെയ്തു. ശരിക്കും ഇത് ഈ മാസം ആദ്യമേ പുറത്തിറക്കിയ ഫോണാണ്. എന്നാലിപ്പോഴാണ് ഗാലക്സി A26 ഫോണിന്റെ വില വിവരങ്ങൾ പുറത്തുവിടുന്നത് എന്നതാണ് വ്യത്യാസം.
IP67 റേറ്റിങ്ങും കരുത്തുറ്റ ബാറ്ററിയും പിന്നെ ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. ഇതിൽ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. സാംസങ് ഗാലക്‌സി എ26 5ജി രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
ഓസം ബ്ലാക്ക്, ഓസം മിന്റ്, ഓസം വൈറ്റ്, ഓസം പീച്ച് നിറങ്ങളിലാണ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇത് മിഡ് റേഞ്ച് ബജറ്റുകാർക്ക് ഇണങ്ങുന്ന പോക്കറ്റ്-ഫ്രണ്ട്ലി ഫോണാണ്. 25000 രൂപയ്ക്ക് താഴെ Samsung 5G നോക്കുന്നവർക്ക് ഇനി A26 ഫോൺ നല്ല ചോയിസ് തന്നെയാകും.
രണ്ട് വേരിയന്റുകളിലാണ് ഫോൺ പുറത്തിറക്കിയത്. 8 ജിബി + 128 ജിബി വേരിയന്റും മറ്റൊന്ന് 8 ജിബി + 256 ജിബി വേരിയന്റുമാണ്. ഇതിൽ 128ജിബി ഫോണിന് 24,999 രൂപയാകുന്നു.
ഫോൺ ഫ്ലിപ്കാർട്ട്, സാംസങ് ഇ-സ്റ്റോർ എന്നിവയിൽ ഓൺലൈനായി ലഭ്യമാണ്. സാംസങ്ങിന്റെ അംഗീകൃത റീട്ടെയിലർമാരിൽ നിന്നും ഓഫ്‌ലൈനായും ഇന്ത്യക്കാർക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്‌സി, എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് കിഴിവുണ്ട്. ഇങ്ങനെ സാംസങ് ഗാലക്‌സി എ26 നിങ്ങൾക്ക് 2,000 രൂപ കിഴിവിൽ ലഭിക്കും.
1080×2340 പിക്‌സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് സാംസങ്ങിന്റെ എ സീരീസിലുള്ളത്. ഇതിന് 6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റ് സാംസങ് ഗാലക്‌സി എ26 5G വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ കോട്ടിംഗ് ഉപയോഗിച്ചാണ് ഫോൺ പ്രൊട്ടക്റ്റ് ചെയ്തിട്ടുള്ളത്.
8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾ ഇതിനുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ മെമ്മറി വികസിപ്പിക്കാം.
ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ട് ഈ സാംസങ് ഫോണിനുണ്ട്. സാംസങ് വൺ യുഐ 7 ഉള്ള ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിലുള്ളത്. ഇത് IP67 റേറ്റിങ്ങുള്ളതിനാൽ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിൽ 5000 mAh ബാറ്ററിയും നൽകിയിരിക്കുന്നു.
f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറ മികവുറ്റ ഫോട്ടോകൾ പകർത്തും. ഈ മെയിൻ ക്യാമറ OIS സപ്പോർട്ട് ചെയ്യുന്നതാണ്. 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും സാംസങ് കൊടുത്തിരിക്കുന്നു. ഇതിൽ f/2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസറുമുണ്ട്. സാംസങ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഈ ട്രിപ്പിൾ റിയർ ക്യാമറ എന്തുകൊണ്ടും ഇഷ്ടപ്പെടും. പോരാഞ്ഞിട്ട് 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.