2TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജുള്ള Realme 5G ഫോൺ Bumper ഓഫറിൽ വാങ്ങാം. പരിമിതകാലത്തേക്ക് ഫോണിന്റെ വില വെട്ടിക്കുറച്ചിരിക്കുന്നു. 28 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിലാണ് Realme 12X 5G വിൽക്കുന്നത്. കൂടാതെ 2000 രൂപയ്ക്ക് അടുപ്പിച്ച് ആകർഷകമായ ബാങ്ക് ഓഫറും ഇതിന് ലഭിക്കുന്നു.
45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കരുത്തുറ്റ ബാറ്ററിയുമാണ് ഫോണിലുള്ളത്. ഇതിൽ ഡ്യുവൽ ക്യാമറയാണെങ്കിലും പ്രൈമറി സെൻസർ 50MP-യുടേതാണ്. ഈ Realme 12X 5G ഫോണിന് 7,400 രൂപ വരെയാണ് വിലക്കുറവ് ലഭിക്കുന്നത്. ഓഫറിനെ കുറിച്ചും ഫോണിന്റെ പ്രത്യേകതകളും അറിയാം.
4ജിബി, 6ജിബി, 8ജിബി റാം വേരിയന്റുകളാണ് ഫോണിനുള്ളത്. ഇതിലെ ടോപ് വേരിയന്റ് എങ്ങനെ 11599 രൂപയ്ക്ക് വാങ്ങാമെന്ന് നോക്കാം. ഇതിന്റെ ഇന്റേണൽ സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.
8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റാണിത്. ഈ 5ജി സ്മാർട്ഫോണിന്റെ ഇപ്പോഴത്തെ വില 13,499 രൂപയാണ്. വേറെയെങ്ങുമല്ല, ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും കുറഞ്ഞ വിലയിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയൽമി 12X ഫോണിന് 18999 രൂപയാണ് വിപണിയിലെ വില. എന്നാൽ 5500 രൂപ വെട്ടിക്കുറച്ച് 13,499 രൂപയ്ക്ക് വിൽക്കുന്നു. പോരാത്തതിന് ഫോണിന് 1900 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. എല്ലാ ബാങ്ക് കാർഡുകളിലും നിങ്ങൾക്ക് ഈ കിഴിവ് നേടാം. ഇങ്ങനെ ഫോണിന്റെ വില 11,599 രൂപയിലേക്ക് എത്തുന്നു.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയിൽ മാസം 4,500 രൂപ വച്ച് വാങ്ങാം. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ നിന്നും പർച്ചേസ് ചെയ്യൂ…
6.72 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് വരുന്നു. ഫോണിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസറാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്.
Also Read: 200MP Samsung S24 Ultra വില 24,300 രൂപ വെട്ടിക്കുറച്ചു! സ്വപ്ന ഫോണിനുള്ള Bumper ഓഫർ മിസ്സാക്കരുതേ…
ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോൺ ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. സെക്കൻഡറി ക്യാമറയിൽ 2MP സെൻസർ നൽകിയിരിക്കുന്നു. സെൽഫികൾക്കായി മുൻവശത്ത് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ വരുന്നു. ഫോണിനെ പവറാക്കുന്നതിന് 5000 mAh ബാറ്ററിയുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.