Nothing CMF Phone 1
4K വീഡിയോ റെക്കോഡിങ്ങും 5000mAh ബാറ്ററിയുമുള്ള CMF Nothing Phone 1 ഡിസ്കൌണ്ടിൽ വാങ്ങാം. 13499 രൂപയ്ക്ക് CMF by Nothing ഫോൺ 1 വാങ്ങാനുള്ള ഓഫർ എത്തിപ്പോയി. നേർത്ത ഡിസൈനും താങ്ങാനാവുന്ന വിലയുമുള്ള CMF ഫോണാണിത്.
സൂപ്പർ AMOLED ഡിസ്‌പ്ലേയും മീഡിയടെക് ചിപ്പിന്റെ പെർഫോമൻസുമുള്ള ഫോണാണിത്. 15000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക് ലാഭത്തിൽ ഈ സ്മാർട്ഫോൺ വാങ്ങാം. അറിയാലോ, സിഎംഎഫ് ഫോണിന്റെ പാക്ക് പാനൽ വരെ നമുക്ക് മാറ്റം ചെയ്യാനാകും. പുത്തൻ ടെക്നോളജി ഉപയോഗിച്ചുള്ള ഡിസൈനാണ് ഈ ഫോണിനുള്ളത്.
നിരവധി ബാങ്ക് ഡിസ്‌കൗണ്ടുകൾ സിഎംഎഫ് ഫോണിന് നൽകിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാങ്ക് കിഴിവ് തന്നെയാണ്. ഫ്ലിപ്കാർട്ടിലാണ് നതിങ്ങിന്റെ സിഎംഎഫ് ഫോണിന് ഓഫർ. 15,499 രൂപയാണ് ഇതിന് കൊമേഴ്സ് സൈറ്റിൽ വിലയിട്ടിരിക്കുന്നത്.
6ജിബി+128ജിബി ഫോണിന് ആകർഷകമായ ബാങ്ക് കിഴിവ് ലഭിക്കുന്നു. 2000 രൂപയുടെ ബാങ്ക് ഓഫർ ഇപ്പോഴുണ്ട്. എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഓഫർ നൽകുന്നുണ്ട്. കൂടാതെ ഐഡിഎഫ്‌സി, ONECARD ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 2,000 രൂപ കിഴിവുണ്ട്. ഇതല്ലാതെ 545 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
6.67 ഇഞ്ച് വലിപ്പമാണ് സിഎംഎഫ് ഫോൺ 1-നുള്ളത്. ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറുള്ളത്. 2.5GHz ഒക്ടാ-കോർ പ്രോസസർ ദൈനംദിന ജോലികൾക്കും, ലൈറ്റ് ഗെയിമിങ്ങിനും സുഗമമായ പെർഫോമൻസ് തരുന്നു. ഹൈബ്രിഡ് സ്ലോട്ട് വഴി 2TB വരെ വികസിപ്പിക്കാവുന്ന മെമ്മറി ഓപ്ഷൻ ഫോണിനുണ്ട്.
ഡ്യുവൽ ക്യാമറയിലെ മെയിൻ സെൻസർ 50MP ആണ്. ഇതിൽ 2MP സെക്കൻഡറി ക്യാമറയും ഉണ്ട്. 16MP ഫ്രണ്ട് ക്യാമറ വീഡിയോ കോളിങ്ങിനും സെൽഫികൾക്കും ഉപയോഗിക്കാം. ഈ സിഎംഎഫ് ഫോണിൽ 30fps-ൽ 4K വീഡിയോ റെക്കോർഡിങ്ങുള്ളതിനാൽ HD വീഡിയോസ് ലഭിക്കും.
5000 എംഎഎച്ചാണ് ഫോണിലെ ബാറ്ററി. ഇത് 33W ഫാസ്റ്റ് ചാർജിങ്ങും, 5W റിവേഴ്സ് ചാർജിങ്ങുമുള്ളതാണ്. ഇത്രയും ഫീച്ചറുകളും മാറ്റാവുന്ന ബാക്ക് പാനലും മതിയല്ലോ ഫോൺ തെരഞ്ഞെടുക്കാൻ.
Also Read: 200MP ക്യാമറ, 512GB സ്റ്റോറേജ് Vivo X200 Pro 5G ഏറ്റവും വിലക്കുറവിൽ, ഓൺലൈനിൽ എങ്ങനെ വാങ്ങാം?