256GB Triple ക്യാമറ Motorola Edge 5G ഫോൺ 10000 രൂപ വെട്ടിക്കുറച്ചു, Special ഓഫർ വിട്ടുകളയരുതേ…
29999 രൂപ വിലയുള്ള Moto 5G ഫോണിന് 10,000 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്
അതിമനോഹരമായ ഡിസ്‌പ്ലേ, ശക്തമായ പ്രൊസസർ, പ്രൊഫഷണൽ-ഗ്രേഡ് ക്യാമറകൾ ഇതിലുണ്ട്
മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും ദൈനംദിന പ്രവർത്തനങ്ങൾക്കും സ്മാർട്ഫോൺ നോക്കുന്നവർക്കുള്ള ഓപ്ഷനാണിത്
പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് Motorola Edge 5G ഫോൺ ബെസ്റ്റ് ഓപ്ഷനാണ്. 20,000 രൂപയ്ക്ക് മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ ഈ ഓഫർ പ്രയോജനപ്പെടുത്താം. കാരണം 29999 രൂപ വിലയുള്ള Moto 5G ഫോണിന് 10,000 രൂപയുടെ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.
Motorola Edge 50 Neo 5G എന്ന മിഡ് റേഞ്ച് സെറ്റിനാണ് കിഴിവ്. ഇത് മികച്ച ഫീച്ചറുകളും ആകർഷകമായ ഡിസൈനുമുള്ള സ്മാർട്ഫോണാണ്.
Moto 5G: ഓഫർ
മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും ദൈനംദിന പ്രവർത്തനങ്ങൾക്കും സ്മാർട്ഫോൺ നോക്കുന്നവർക്കുള്ള ഓപ്ഷനാണിത്. മോട്ടോ എഡ്ജ് 50 നിയോ തടസ്സമില്ലാത്ത പെർഫോമൻസ് നൽകുന്നു. അതിമനോഹരമായ ഡിസ്‌പ്ലേ, ശക്തമായ പ്രൊസസർ, പ്രൊഫഷണൽ-ഗ്രേഡ് ക്യാമറകൾ ഇതിലുണ്ട്.
മോട്ടറോള എഡ്ജ് 50 നിയോയുടെ യഥാർത്ഥ വില 29,999 രൂപയായിരുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 20,999 രൂപയ്ക്കാണ്. അതായത് ഫോൺ 30 ശതമാനം വിലക്കുറവിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
നിങ്ങൾക്ക് 9,000 രൂപയാണ് ഒറ്റയടിക്ക് ഫ്ലിപ്കാർട്ട് വെട്ടിക്കുറച്ചത്. ആമസോണിൽ ഇതേ വേരിയന്റിന് 8000 രൂപ വിലക്കുറവാണ് ഇപ്പോഴുള്ളത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഈ സ്മാർട്ഫോണിന് 1000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നുണ്ട്.
ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ IDFC ക്രെഡിറ്റ് കാർഡോ ഉള്ളവർക്ക് ഓഫർ വിനിയോഗിക്കാം. ഇങ്ങനെ 19,999 രൂപയ്ക്ക് 256ജിബി വേരിയന്റ് ഫോൺ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ…
Motorola Edge 5G: സ്പെസിഫിക്കേഷൻ
ഡ്യൂറബിൾ പ്ലാസ്റ്റിക് ഫ്രെയിമിൽ ഡിസൈൻ ചെയ്തിരിക്കുന്ന സ്മാർട്ഫോണാണിത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP68 റേറ്റിങ് സപ്പോർട്ടുണ്ട്. 6.4-ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് കോർണിങ് ഗോറില്ല Glass 3 പ്രൊട്ടക്ഷനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് പ്രോസസർ.
ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് മോട്ടറോള Edge 50 Neo 5G ഫോണിലുള്ളത്. 50MP+10MP+13MP ആണ് ഇതിന്റെ ക്യാമറ യൂണിറ്റ്. 32MP സെൽഫി ക്യാമറ മുൻവശത്ത് നൽകിയിരിക്കുന്നു. 4310mAh ബാറ്ററിയ്ക്ക് 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 2024-ന്റെ പാന്റോൺ കളർ ഡിസൈനിലാണ് മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറക്കിയിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile